ഞെട്ടിക്കുന്ന മേക്കോവറില്‍ വിജയ് സേതുപതി! തമിഴകത്തെ ഇളക്കിമറിച്ച അയ്യ! സീതാകത്തി ട്രെയിലറെത്തി! കാണൂ
സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുന്ന താരങ്ങളിലൊരാളാണ് വിജയ് സേതുപതി. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവചരിപ്പിക്കാനാവുമെന്നും മേക്കോവറിനായി കഠിന പ്രയത്‌നങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം നേരത്തെ തെളിയിച്ചിരുന്നു. തമിഴ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നായ സീതാകത്തിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 80കാരനായാണ് താരമെത്തുന്നത്. നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.
അയ്യാ എന്നറിയപ്പെടുന്ന ആദിമൂലം എന്ന നടന്റെ ജീവിതകഥയാണ് സിനിമയുടേത്. നാടകത്തില്‍ നിന്നും സിനിമയിലുമായി അദ്ദേഹത്തിന് നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടികളിലൂടെയാണ് ചിത്രം മുന്നേറുന്നത്. ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള മേക്കോവറുമായാണ് താരമെത്തുന്നത്. മേക്കോവര്‍ വീഡിയോ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സിനിമയുടെ മേക്കപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ബാലാജി തരണീധരനും വിജയ് സേതുപതിയും അമേരിക്കയിലേക്ക് പോയിരുന്നു. നാല് മണിക്കൂറോളം സമയമെടുത്താണ് മേക്കപ്പ് പൂര്‍ത്തിയാക്കിയിരുന്നത്. ദേശീയ പുരസ്‌കാര ജേതാവായ അര്‍ച്ചനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പാര്‍വ്വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര, രമ്യ നമ്പീശന്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ട്രെയിലര്‍ കാണൂ.


Click it and Unblock the Notifications











