»   » കേരളത്തിലും വിക്രം വേദ കിതയ്ക്കുന്നില്ല!!! രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്!!!

കേരളത്തിലും വിക്രം വേദ കിതയ്ക്കുന്നില്ല!!! രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്!!!

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ടതും തുടര്‍ന്നുണ്ടായ ദിലീപിന്റെ അറസ്റ്റും വിവാദങ്ങളും സിനിമയെ മൊത്തത്തില്‍ ബാധിച്ചു എന്ന അഭിപ്രായങ്ങള്‍ക്കിടയിലും നല്ല സിനിമകള്‍ കാണാന്‍ കേരളത്തിലെ തിയറ്ററുകളിലേക്ക് ആളെത്തുന്നുണ്ട്. മലയാള ചിത്രങ്ങള്‍ മാത്രമല്ല മികച്ച അഭിപ്രായം നേടുന്ന അന്യഭാഷ ചിത്രങ്ങളും കേരള ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് വീണ്ടും ആവര്‍ത്തിക്കുകയാണിപ്പോള്‍.

ദിലീപിനോടുള്ള വെല്ലുവിളിയോ??? പൃഥ്വിരാജ് ചിത്രത്തില്‍ നായികയായി മഞ്ജുവാര്യര്‍, ആമിയിലും പൃഥ്വി?

ആഗോള ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുന്ന വിക്രം വേദയാണ് കേരള ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം രണ്ടാഴ്ച പിന്നിട്ടിട്ടും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.

ആദ്യവാര കളക്ഷന്‍

കേരളത്തില്‍ മികച്ച ആരാധക പിന്തുണയുള്ള വിജയ് സേതുപതി. മലയാളികള്‍ നെഞ്ചേറ്റിയ മാധവനും വിജയ് സേതുപതിയും ഒന്നിച്ച ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ആദ്യവാരം 3.18 കോടി രൂപയാണ് ചിത്രം നേടിയത്.

രണ്ടാം വാര കളക്ഷന്‍

കേരളത്തിലെ തമിഴിലെ മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണമാണ് ഈ വിജയ് സേതുപതി മാധവന്‍ ചിത്രത്തിന് ലഭിക്കുന്നത്. തിയറ്ററിലെത്തി രണ്ടാഴ്ച പിന്നിടുമ്പോള്‍ 5.72 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

പ്രദര്‍ശനം തുടര്‍ന്നാല്‍

റിലീസ് ചെയ്ത പ്രധാന കേന്ദ്രങ്ങളിലെല്ലാം വിക്രം വേദ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ നിന്നും 10 കോടി രൂപയോളം കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുഷ്‌കര്‍ ഗായത്രി

പുഷ്‌കര്‍, ഗായത്രി എന്നീ സംവിധായക ദമ്പതികളുടെ മൂന്നാമത്തെ സംവിധാന സംരംഭമാണ് വിക്രം വേദ. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വിക്രം വേദയുമായി എത്തുന്നത്. അവരുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയവും അവതരണവുമായിരുന്നു ഈ ചിത്രത്തിന്.

യുഎസ് ബോക്‌സ് ഓഫീസിലും

യുഎസില്‍ വിക്രം വേദ തരംഗമായി മാറുകയാണ്. ആദ്യ ആഴ്ച തന്നെ രണ്ട് കോടിക്ക് മുകളില്‍ കളക്ഷനുണ്ടാക്കിയ ചിത്രം യുഎസ് ബോക്‌സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും ചെയ്തു.

English summary
Vikram Vedha got a good opening and grand two week collection from Kerala box office. The movie collects 5.72 crores from Kerala only. And movie still running with good response.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam