»   » ഈ ക്രൈം ത്രില്ലര്‍ പുഷ്‌കറിനും ഗായത്രിക്കും കുടുംബ കാര്യം!!! വിക്രം വേദ ഉണ്ടായതിങ്ങനെ...

ഈ ക്രൈം ത്രില്ലര്‍ പുഷ്‌കറിനും ഗായത്രിക്കും കുടുംബ കാര്യം!!! വിക്രം വേദ ഉണ്ടായതിങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴിലെ സൂപ്പര്‍ താര ചിത്രങ്ങള്‍ കേരളത്തിലും തരംഗമായി മാറുന്നത് ഒരു പുതിയ കാഴ്ചയല്ല. എന്നാല്‍ കേരളത്തില്‍ അത്രമേല്‍ ശക്തമായ ഒരു ആരാധക ശക്തി ഇല്ലാതിരുന്നിട്ടും തിയറ്ററുകളില്‍ വന്‍ വിജയം നേടിയ തമിഴ് ചിത്രങ്ങളും ഉണ്ട്. ജയം രവി, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ മോഹന്‍ രാജ ചിത്രം തനി ഒരുവനാണ് ഈ ഗണത്തില്‍ പെടത്താവുന്ന അടുത്തിറങ്ങിയ ചിത്രം.

കഴിഞ്ഞ് വെള്ളിയാഴ്ച തിയറ്ററിലെത്തിയ വിക്രം വേദ തനി ഒരുവന്‍ കേരളത്തില് സൃഷ്ടിച്ച വിജയം ആവര്‍ത്തിക്കുകയാണ്. മാധവന്‍, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മികച്ച അഭിനേതാക്കളായ ഇരുവര്‍ക്കും മലയാളത്തില്‍ മികച്ച സ്വീകാര്യതയാണുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച അഭിനേതാവ് എന്ന നിലയിലേക്ക് വളര്‍ന്ന വിജയ് സേതുപതി കേരളത്തിലും ശക്തമായ ഒരു ആരാധക അടിത്തറ സൃഷ്ടിച്ചുകഴിഞ്ഞു വിക്രം വേദയിലൂടെ. 

ഏഴ് വര്‍ഷത്തിന് ശേഷം

പുഷ്‌കര്‍ ഗായത്രി എന്നീ ഇരട്ട സംവിധായകരുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ വിക്രം വേദയുമായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത് തങ്ങളുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമായിരുന്നു.

വിക്രം വേദ കുടുംബകാര്യം

ഭാര്യ ഭര്‍ത്താക്കന്മാരായ പുഷ്‌കറിന് ഗായത്രിക്കും സിനിമ കുടുംബ കാര്യം കൂടെയാണ്. ഏഴ് വര്‍ഷത്തെ അജ്ഞാത വാസത്തില്‍ ഈ സംവിധായക ദമ്പതികള്‍ പുതിയ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു. എഴുതിയും തര്‍ക്കിച്ചും തിരുത്തിയും അവര്‍ ഒരുക്കിയ വിക്രം വേദ ഒന്താരമൊരു ചിത്രമാണമെന്ന് പ്രേക്ഷകരും പറയുന്നു.

അത്ര എളുപ്പമായിരുന്നില്ല വിക്രം വേദ

അത്ര സുഗമമായിരുന്നില്ല വിക്രം വേദയിലേക്കുള്ള ഗായത്രിയുടേയും പുഷ്‌കറിന്റേയും യാത്ര. ഇവരും വഴി തെറ്റിയ എത്തിയതാണ് ഈ ചിത്രത്തിലേക്ക് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുക്കാന്‍ പദ്ധതിയിട്ട ഇരുവരും ക്രൈം ത്രില്ലറിലേക്ക് എത്തിയത് വളരെ ആകസ്മികമായിട്ടായിരുന്നു.

വില്ലന്‍ സങ്കല്‍പത്തെ പൊളിച്ചെഴുതി

പരമ്പരാഗത വില്ലന്‍ സങ്കല്‍പത്തെ പൊളിച്ചെഴുതി എന്നതായിരുന്നു വിക്രം വേദ എന്ന ചിത്രത്തെ വ്യത്യസ്തമാക്കിയത്. എല്ലാ മനുഷ്യരിലൂടെയും കടന്ന് പോകുന്ന വേദന, വെറുപ്പ്, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ക്കനുസരിച്ചാണ് വിക്രം വേദയിലെ കഥാപാത്രങ്ങള്‍ രൂപപ്പെട്ടതും. ശരിയും തെറ്റും ആപേക്ഷികമാണ് എന്നൊരു തിരിച്ചറിവും ചിത്രം സമ്മാനിക്കുന്നു.

മനസില്‍ മാധവനും വിജയ് സേതുപതിയും

വിക്രം വേദയിലെ വിക്രമിനേയും വേദയേയും രൂപപ്പെടുത്തുമ്പോള്‍ മാധവനും വിജയ് സേതുപതിയും തന്നെയായിരുന്നു ഇരുവരുടേയും മനസില്‍. സംവിധായകരുടെ സങ്കല്‍പ്പത്തിനും അപ്പുറത്തേക്ക് വളരുന്നതായിരുന്നു സ്‌ക്രീനിലെ ഇരുവരുടേയും രസതന്ത്രം.

അരങ്ങേറ്റം 'ഓരം പോ'യിലൂടെ

ആര്യ, പൂജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2007ല്‍ സംവിധാനം ചെയ്ത ഓരം പോ എന്ന ചിത്രത്തിലൂടെയായിരുന്ന പുഷ്‌കറും ഗായത്രിയും സംവിധായകരായി അരങ്ങേറ്റം കുറിച്ചത്. കോമഡി എന്‍ടര്‍ടെയിനറായിരുന്നു ചിത്രം. 2010ല്‍ ഇവരും ചേര്‍ന്നൊരുക്കിയ 'വാ' എന്ന സിനിമ വെറും രണ്ട് കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച് 15 കോടി നേടിയ ചിത്രമാണ്.

English summary
Cinema is a family matter for the director duo Gayathri and Pushkar. Vikram Vedha is their third movie. They planned a science fiction movie and later it turns to a crime thriller.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam