For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഭുവിന്റെ ഭാര്യയെ പോലെ ജീവിച്ചതാണ്; ഖുശ്ബുവും പ്രഭുവും ലിവിങ് റിലേഷന്‍ ഉപേക്ഷിക്കാന്‍ കാരണം ശിവാജി ഗണേശന്‍

  |

  മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരസുന്ദരിയാണ് ഖുശ്ബു സുന്ദര്‍. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ ഖുശ്ബു വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സിനിമയിലെ മുന്‍നിരയിലേക്ക് വളര്‍ന്ന് വരികയായിരുന്നു. ഇപ്പോള്‍ നടി എന്നതിലുപരി രാാഷ്ട്രീയ പ്രവര്‍ത്തക കൂടിയായി സജീവമായി കൊണ്ടിരിക്കുകയാണ്.

  ഭര്‍ത്താവ് സുന്ദര്‍ സിയും മക്കളായ അവന്തികയും അനന്തിതയും എല്ലാത്തിനും പിന്തുണയുമായി കൂടെ തന്നെയുണ്ട്. എന്നാല്‍ സുന്ദറുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് ഖുശ്ബുവിന്റെ ജീവിതത്തില്‍ ശക്തമായൊരു പ്രണയമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം നടി ലിവിങ് റിലേഷനില്‍ ജീവിക്കുകയും ചെയ്തു. വര്‍ഷങ്ങളോളം ഒരുമിച്ചുണ്ടായിട്ടും ആ ബന്ധം അവസാനിപ്പിക്കേണ്ടതായി വരികയായിരുന്നു.

  Also Read: ഭിക്ഷ ചോദിച്ചത് മമ്മൂട്ടിയോട്; അദ്ദേഹം രക്ഷകനായി, മെഗാസ്റ്റാര്‍ സംരക്ഷിച്ച ശ്രീദേവിയുടെ വാക്കുകള്‍

  തമിഴ് സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടന്‍ പ്രഭുവും ഖുശ്ബുവും തമ്മിലായിരുന്നു പ്രണയത്തിലായത്. അക്കാലത്ത്് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന ശക്തമായ പ്രണയമായിരുന്നെങ്കിലും പകുതി വഴിയില്‍ അതവസാനിച്ചു. എല്ലാത്തിനും കാരണമായത് നടന്‍ ശിവാജി ഗണേശന്റെ ഇടപെടലുകളായിരുന്നു. വീണ്ടും വൈറലാവുന്ന പ്രണയകഥ വായിക്കാം..

  Also Read: ക്രിസ്ത്യാനി പെണ്‍കുട്ടിയെ തന്നെ കെട്ടണമെന്ന് ആഗ്രഹിച്ചു; വിനീഷയെ മതം മാറ്റി കെട്ടിയതിനെ കുറിച്ച് സ്റ്റെബിൻ

  ചിന്ന തമ്പി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ 1991 ലാണ് ഖുശ്ബുവും നടന്‍ പ്രഭു ഗണേശനും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. നാലര വര്‍ഷത്തോളം ഇരുവരും ലിവിങ് റിലേഷനില്‍ ജീവിക്കുകയും ചെയ്തു. എന്നാല്‍ വിവാഹത്തിന് പ്രഭുവിന്റെ പിതാവും മുന്‍കാല നടനുമായ ശിവാജി ഗണേശന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.

  അതിന് ശേഷം 2000 ത്തിലാണ് നടനും സംവിധായകനും നിര്‍മാതാവുമൊക്കെയായ സുന്ദര്‍ സി യെ ഖുശ്ബു വിവാഹം കഴിക്കുന്നത്. വൈകാതെ രണ്ട് പെണ്‍കുട്ടികള്‍ക്ക് നടി ജന്മം കൊടുക്കുകയും ചെയ്തു.

  ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ നിരവധി വിവാദങ്ങളാണ് ഖുശ്ബുവിന്റെ പേരില്‍ ഉയര്‍ന്ന് വന്നത്. അതിലൊന്ന് വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ സെക്‌സ് ചെയ്യുന്നത് നല്ലതാണെന്ന് പറഞ്ഞതാണ്. 2005 ല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഇത്തരമൊരു പ്രസ്താവന ഖുശ്ബു നടത്തിയത്. വിവാഹത്തിന് മുന്‍പ് സുരക്ഷിതമായി പെണ്‍കുട്ടികള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നും ഗര്‍ഭിണിയാവാതെ സൂക്ഷിച്ചാല്‍ മതിയെന്നുമാണ് നടി പറഞ്ഞത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

  ഖുശ്ബു ബിക്കിനി ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതാണ് മറ്റൊരു വിവാദമായ സംഭവം. 2006 ല്‍ ഖുശ്ബുവിന്റെ മുഖത്തിനൊപ്പം മറ്റാരുടെയോ ശരീരം ചേര്‍ത്ത് വച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പുറത്ത് വരികയായിരുന്നു. ഇതിനെതിരെ നടി മാനനഷ്ടത്തിന് കേസ് കൊടുക്കുക വരെ ചെയ്തിരുന്നു.

  സിനിമയിലഭിനയിക്കുന്നതിന് പുറമേ ഖുശ്ബു ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമായിരുന്നു. ഇതിനിടയിലാണ് നടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2010 ല്‍ അഭിനയം ഉപേക്ഷിച്ച ഖുശ്ബു ഡിഎംകെയുടെ ഭാഗമായി. നാല് വര്‍ഷത്തിന് ശേഷം ഡിഎംകെ വിട്ട് നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമാവുകയും ചെയ്തു. 2020 ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച ഖുശ്ബു നേരെ ഭാരതിയ ജനത പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. 2021 ല്‍ നടി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

  Read more about: khushbu ഖുശ്ബു
  English summary
  Viral: Reason Why Khushbu And Prabhu's Live-in Relationship Hasn't Flourished. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X