For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണി സാർ ഞങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞു; ഐശ്വര്യക്കൊപ്പം പ്രവർത്തിക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് തൃഷ

  |

  ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ റായ്, തൃഷ, വിക്രം, കാർത്തി, ജയം രവി, പ്രഭു, റഹ്മാൻ, ശോഭിത ധുലിപാല, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 1950 കളിൽ പുറത്തിറങ്ങിയ കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

  ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങൾ ഇപ്പോൾ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്ന തൃഷ പ്രൊമോഷനുകളിൽ സജീവമാണ്. കഴിഞ്ഞ ദിവസം ഒരു പ്രൊമോഷൻ ചടങ്ങിനിടെ തൃഷ, ഐശ്വര്യയുമായി അഭിനയച്ചതിനെ കുറിച്ചുള്ള അനുഭവം പങ്കുവച്ചിരുന്നു. ഐശ്വര്യയുടെ വലിയ ആരാധികയായ തൃഷ, അവർക്കൊപ്പം അഭിനയിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് പറഞ്ഞത്. അതിന് കാരണവും താരം വ്യക്തമാക്കി. തൃഷയുടെ വാക്കുകൾ വായിക്കാം വിശദമായി തുടർന്ന്.

  Also Read: ആദ്യ ബന്ധത്തിലുള്ള മകനെ തല്ലണം; അമ്മയെ കുറിച്ചുള്ള ചോദ്യത്തിന് മകന്റെ പ്രതികരണം കണ്ട് വനിത വിജയ്കുമാര്‍

  താൻ ഏറെ ആരാധിക്കുന്ന ഐശ്വര്യ റായിക്ക് ഒപ്പമുള്ള തന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തൃഷ അത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് പറഞ്ഞത്. 'ആദ്യ ദിവസം തന്നെ ഐശ്വര്യ മാഡവുമായി സംസാരിക്കാന്‍ എനിക്കു ഭാഗ്യം കിട്ടിയിരുന്നു. അവർ അകത്തും പുറത്തും വളരെ നല്ലൊരു സ്ത്രീയാണ്. ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയായിരിക്കുമല്ലോ അത്. പ്രശ്‌നം എന്താണെന്ന് വച്ചാൽ സിനിമയിൽ ഞങ്ങൾ എതിര്‍ കഥാപാത്രങ്ങളായിട്ടാണ് അഭിനയിക്കുന്നത്. പരസ്‌പരം അങ്ങനെ ഇഷ്ടപ്പെടാൻ പാടില്ലായിരുന്നു. അങ്ങനെ ആയപ്പോൾ അത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു,' തൃഷ പറഞ്ഞു.

  Also Read: രണ്ടാം വിവാഹത്തിന് സോണിയ ഒരുങ്ങുകയാണല്ലേ? നിങ്ങള്‍ക്ക് മാത്രം വിവാഹം കഴിച്ചാല്‍ മതിയോന്ന് നടിയുടെ ചോദ്യം

  തങ്ങൾ സംസാരിക്കുമ്പോൾ മണിരത്‌നം സാർ ഇടപെടുമായിരുന്നുവെന്നും തൃഷ പറഞ്ഞു. 'ഞങ്ങൾ സംസാരിക്കുമ്പോൾ മണി സാർ (മണിരത്നം) പറയാറുണ്ടായിരുന്നു, 'നോക്കൂ, നിങ്ങൾ വളരെയധികം സംസാരിക്കുന്നു, സംസാരിക്കുന്നത് നിർത്തൂ, എന്റെ സീനിൽ ഈ സൗഹൃദം ഒന്നും ഉണ്ടാകില്ല'. എന്ന്.

  ഐശ്വര്യയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് തൃഷ പറഞ്ഞു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് ബച്ചൻ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുന്നത്. ചിത്രത്തിൽ നന്ദിനി എന്ന രാജ്ഞി ആയിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. ഇതിനോടകം പുറത്തിറങ്ങിയ ഗാനവും ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.

  Also Read: 'ഇതൊരു പയ്യന്റെ ഹെയർ സ്റ്റെെൽ ആണ്, ആളുകൾ കൂവും'; മമ്മൂട്ടി പറഞ്ഞ മറുപടി

  മണിരത്‌നത്തിനൊപ്പം പൊന്നിയിൻ സെൽവനിൽ പ്രവർത്തിച്ചതിനെ കുറിച്ച് സംസാരിക്കവെ, അദ്ദേഹമാണ് തന്റെ ഗുരുവെന്നും ഇനിയും ഈ അവസരത്തിന് അദ്ദേഹത്തോട് എപ്പോഴും നന്ദി പറയുന്നതായും ഐശ്വര്യ പറഞ്ഞിരുന്നു. മണിരത്‌നം തന്റെ അദ്ധ്യാപകനാണെന്നും താൻ ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരിക്കുമെന്നും പറഞ്ഞിരുന്നു.

  ചിത്രത്തിൽ ഇരട്ട കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത് എന്നാണ് വിവരം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സെപ്റ്റംബർ 30 നാണ് ചിത്രത്തിന്റെ റിലീസ്.

  Also Read: 'കാവ്യയെ മറന്നിട്ടില്ല മീനാക്ഷി..., പ്രിയപ്പെട്ടയാൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരപുത്രി'; വൈറലായി ചിത്രങ്ങൾ!

  Read more about: thrisha
  English summary
  Viral: Trisha opens up about working with Aishwarya Rai in Ponniyin Selvan calls it challenging
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X