»   » രജനീകാന്തിന്റെ കാലയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? സംവിധായകന്റെ വിശദീകരണം, കാണൂ!

രജനീകാന്തിന്റെ കാലയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? സംവിധായകന്റെ വിശദീകരണം, കാണൂ!

Written By:
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്വന്തം താരമായ രജനീകാന്തിന്റെ പുതിയ ചിത്രമായ കാലയില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയെ സമീപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകനായ പാ രഞ്ജിത്ത് തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. മെഗാസ്റ്റാറിനായി ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയും കരുതിവെച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ എന്തുകൊണ്ടോ സ്‌റ്റൈല്‍ മന്നന്‍ മെഗാസ്റ്റാര്‍ കോംപിനേഷന്‍ സാധ്യമാവാതെ പോയി. പ്രാരംഭ ഘട്ടത്തിലായിരുന്നു മെഗാസ്റ്റാറിനെ സമീപിച്ചത്. മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുള്ളതിനാല്‍ത്തന്നെ അത്തരത്തിലൊരു പ്രൊജ്ക്ടിനായാണ് താന്‍ കാത്തിരിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.


മമ്മൂട്ടിയുടെ തമിഴ് സിനിമ

തമിഴ് പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് മമ്മൂട്ടി. നീണ്ട ഇടവേളയ്ക്ക് ശേഷം പേരന്‍പിലൂടെ അദ്ദേഹം വീണ്ടും തമിഴകത്ത് എത്തിയിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തമിഴ് സിനിമയില്‍ അഭിനയിച്ചത്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ റാമാണ് പേരന്‍പിന്റെ സംവിധായകന്‍.


രജനീകാന്ത് സിനിമയ്ക്ക് വേണ്ടിയും

രജനീകാന്തിന്‍രെ പുതിയ തമിഴ് ചിത്രമായ കാലയില്‍ അഭിനയിക്കുന്നതിനായി മമ്മൂട്ടിയെ സമീപിച്ചിരുന്നുവെന്നുള്ള വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അഭിമുഖത്തിനിടയില്‍ സംവിധായകന്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.


പ്രാരംഭഘട്ട ചര്‍ച്ചയ്ക്കിടയില്‍

സൂപ്പര്‍ഹിറ്റ് ചിത്രമായ കബാലിക്ക് ശേഷം രജനീകാന്തും പാ രഞ്ജിത്തും ഒരുമിക്കുന്ന സിനിമയാണ് കാല 2.0. സിനിമയുമായി ബന്ധപ്പെട്ട പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ക്കിടയിലായിരുന്നു മമ്മൂട്ടിയെ സമീപിച്ചത്.


സുപ്രധാന വേഷം

മമ്മൂട്ടിക്കായി ഒരു സുപ്രധാന വേഷം നല്‍കാനായിരുന്നു സംവിധായകന്‍ തീരുമാനിച്ചത്. എന്നാല്‍ സിനിമ തുടങ്ങിയപ്പോഴേക്കും അത് സംഭവിക്കാതെ പോവുകയായിരുന്നു.


മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കണം

കാലയിലൂടെ സാധിച്ചില്ലെങ്കിലും മെഗാസ്റ്റാറിനൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ടെന്ന് സംവിധായകന്‍ പറയുന്നു. അത്തരത്തിലൊരു പ്രൊജക്ടിനായാണ് താന്‍ കാത്തിരിക്കുന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കുന്നു.


ടീസര്‍ ചോര്‍ന്നു

സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് ചിത്രത്തിലെ ദൃശ്യവും ടീസറുമൊക്കെ പ്രചരിക്കുന്നത് വ്യാപകമായി മാറിയിട്ടുണ്ട്. അത്തരത്തില്‍ കാലയുടെ ടീസറും ചോര്‍ന്നിരുന്നു.മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തുമ്പോള്‍ അമാലും സുല്‍ഫത്തും ആര്‍ക്കൊപ്പമായിരിക്കും, കാണൂ!


മമ്മൂട്ടിയുടെ അബ്രഹാമിനെ റാഞ്ചി സൂര്യ ടിവി, ചിത്രീകരണം കഴിഞ്ഞില്ല അതിന് മുന്‍പേ റൈറ്റ് വിറ്റുപോയി!

English summary
we had approached Mammootty for Kaala: Pa Ranjith

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam