For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയില്ലായിരുന്നു! ഒളിച്ചോടി കല്യാണം കഴിച്ചതിനെക്കുറിച്ച് ദേവയാനി

  |

  മലയാളികള്‍ക്കും സുപരിചിതയായ തെന്നിന്ത്യന്‍ താരമാണ് ദേവയാനി. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് ദേവയാനി. സിനിമ പോലെ തന്നെ നാടകീമായിരുന്നു ദേവയാനിയുടെ പ്രണയവും വിവാഹവം.സംവിധായകന്‍ രാജകുമാരനെയാണ് ദേവയാനി വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഒളിച്ചോടിയായിരുന്നു ദേവയാനിയും രാജകുമാരനും വിവാഹം കഴിച്ചത്.

  Also Read: ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണത്! വിവാഹ മോചന വാര്‍ത്തയെക്കുറിച്ച് എലിസബത്ത്‌

  തങ്ങളുടെ വിവാഹത്തിന്റെ കഥ ഒരിക്കല്‍ ദേവയാനിയും രാജകുമാരനും തുറന്ന് നല്‍കിയിരുന്നു. സുഹാസിനി അവതാരകയായ ഷോയില്‍ വച്ചായിരുന്നു താരങ്ങള്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Devayani

  എന്തുകൊണ്ടാണ് ആരോടും പറയാതെ രഹസ്യമായി കല്യാണം കഴിച്ചതെന്ന് ചോദ്യത്തിനാണ് താരദമ്പതികള്‍ മറുപടി നല്‍കിയത്. ദേവയാനിയ്ക്ക് പോലും അറിയില്ലായിരുന്നു. തിരുപ്പതിയിലാണ് കല്യാണം എന്നു കരുതി എല്ലാവരും തിരുപ്പതിയില്‍ സെര്‍ച്ച് ചെയ്യുകയായിരുന്നു. ഈ സമയം ഞങ്ങള്‍ തിരുത്തണിയില്‍ വച്ച് കല്യാണം കഴിച്ചുവെന്നാണ് രാജകുമാരന്‍ പറയുന്നത്. വണ്ടി എവിടെ പോകുന്നുവെന്ന് ദേവയാനിയ്ക്ക് പോലും അറിയില്ലായിരുന്നു. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് മാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.

  ദേവയാനിയെ കണ്ടപ്പോള്‍ തന്നെ വിവാഹം കഴിക്കണം എന്ന് തീരുമാനിച്ചിരുന്നോ? എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറയുന്നുണ്ട്. ഞാന്‍ അസിസ്റ്റന്റായിരുന്ന സിനിമയായിരുന്നു സൂര്യവംശം. അന്ന് മുതല്‍ അറിയാം. വളരെയധികം ബഹുമാനമുണ്ടായിരുന്ന ആര്‍ട്ടിസ്റ്റായിരുന്നു. എളിമയുള്ളയാളായിരുന്നു. എന്റെ സിനിമ നീ വരുവായേയിലും ഇവര്‍ തന്നെയായിരുന്നു നായിക. നല്ല ഡെഡിക്കേറ്റഡ് ആണ്. സെറ്റില്‍ വന്നാല്‍ വീട് പോലെ തന്നെയാകും. ആദ്യത്തെ ആളായി വരും അവസാനത്തെ ആളായിട്ടാകും പോവുക. എന്റെ അടുത്ത പടത്തിലും ഇവര്‍ തന്നെയായിരുന്നു നായിക.

  നാഗര്‍കോവിലില്‍ ഒരു പാട്ട് ചിത്രീകരണമുണ്ടായിരുന്നു. അതാണ് അവസാനത്തെ ഷൂട്ട്. അവര്‍ക്ക് ഷൂട്ട് കഴിഞ്ഞു. ഇവരെ വണ്ടിയിലേക്ക് വിട്ടു. പക്ഷെ ഇവര്‍ പോകുന്നില്ല. എന്താണ് മാഡം പോകാത്തത് എന്ന് ചോദിച്ചു. ഈ ടീമിനെ ഇനി എപ്പോള്‍ കാണും എന്ന് ഫീല്‍ ചെയ്ത് നില്‍ക്കുകയായിരുന്നു. ഇനിയുമൊരു അരദിവസം കൂടെ ഷൂട്ടിംഗ് ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. അതോടെ അവര്‍ ഹാപ്പിയായി. ദേവയാനിയുടെ പത്ത് വയസിലെ ഒരു ഫോട്ടോ ഞാന്‍ കണ്ടിരുന്നു. നല്ല ഭംഗിയുണ്ടായിരുന്നു. ഈ പെണ്ണ് ഇപ്പോള്‍ എങ്ങനെയുണ്ടായിരിക്കും എന്ന് തോന്നി. കല്യാണം കഴിക്കാമല്ലോ എന്ന് കരുതിയെന്നാണ് അദ്ദേഹം പറയുന്നത്.

  Also Read: എനിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തു, ഫ്രോഡ് ആരാണെന്ന് മനസിലായോ? മകളെ വിടാതെ എന്നെ പറ്റിച്ചതാണെന്ന് നടന്‍ ബാല

  ആദ്യം അസിസ്ന്റായിട്ടാണ് കാണുന്നത്. പിന്നെ സംവിധായകനായും. അപ്പോഴേക്കും നല്ല സുഹൃത്തായി മാറി. അത് പതിയെ പ്രണയമാവുകയായിരുന്നു. പ്രണയമായതും കല്യാണവും കഴിച്ചു. വളരെ പെട്ടെന്നായിരുന്നു. വീട്ടില്‍ നിന്നും വലിയ എതിര്‍പ്പായിരുന്നു. അതുകൊണ്ടാണ് പെട്ടെന്ന് കല്യാണം കഴിച്ചതെന്നാണ് ദേവയാനി പറയുന്നത്. കുറച്ചുകൂടി പ്രണയിച്ച് നടക്കണമെന്നുണ്ടായിരുന്നുവെന്നും അതേസമയം ഇരുവരും പറയുന്നുണ്ട്.

  Devayani

  മലയാളത്തിലൂടെയായിരുന്നു ദേവയാനിയുടെ തുടക്കം. കിന്നരിപ്പുഴയോരം ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീടാണ് തമിഴിലെത്തുന്നത്. 1995 ല്‍ പുറത്തിറങ്ങിയ തൊട്ടാ ചിണുങ്ങിയായിരുന്നു ആദ്യത്തെ സിനിമ. പിന്നീട് നിരവധി ഹിറ്റുകളിലെ നായികയായി എത്തി. മലയാളത്തിലും തമിഴിലും സജീവമായിരുന്ന ദേവയാനി തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലാണ് കൂടുതലും വിജയങ്ങള്‍ നേടിയത്.

  ബാലേട്ടന്‍, നരന്‍, ഒരു നാള്‍ വരും, സുന്ദരപുരുഷന്‍, മഹാത്മ, തുടങ്ങി നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2001 ലായിരുന്നു വിവാഹം. പിന്നാലെ ചെറിയൊരു ഇടവേളയെടുത്തുവെങ്കിലും തിരികെ വന്നു. സിനിമയ്ക്കു പുറമെ സീരിയലിലും സജീവമാണ് ദേവയാനി. തെലുങ്ക് ചിത്രം ലവ് സ്റ്റോറി, കന്നഡ ചിത്രം മദഗജ എന്നിവയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. മലയാളത്തില്‍ പുറത്തിറങ്ങാനുള്ള സിനിമ അനുരാഗമാണ്.

  തമിഴ് സീരിയല്‍ ലോകത്തും താരമാണ് ദേവയാനി. കോലങ്ങള്‍, രാസാത്തി, പുതു പുതു അര്‍ത്ഥങ്ങള്‍ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ വിധി കര്‍ത്താവായും കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള തമിഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കലൈമാമണി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

  Read more about: devayani ദേവയാനി
  English summary
  When Devayani Opens Up Her Love Story And Why She Eloped And Married Rajakumaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X