twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവരൊക്കെ ഉള്ളത് കൊണ്ടാകും നാട് നന്മ വറ്റാതെ നില്‍ക്കുന്നെ; കണ്ണ് നനയിച്ച അനുഭവം പറഞ്ഞ് അനീഷ് രവി

    |

    മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടന്‍. കാര്യം നിസാരം, അളിയന്‍സ് തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെയാണ് അനീഷ് പ്രേക്ഷക മനസില്‍ ഇടം നേടിയത്. ഇപ്പോഴിതാ അനീഷ് രവിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നന്മ വറ്റാത്ത മനുഷ്യരെക്കുറിച്ചാണ് അനീഷ് രവി തന്റെ കുറിപ്പില്‍ പറയുന്നത്.

    കിടിലന്‍ ലുക്കില്‍ കനിഹ; ഹോട്ട് ചിത്രങ്ങളിതാകിടിലന്‍ ലുക്കില്‍ കനിഹ; ഹോട്ട് ചിത്രങ്ങളിതാ

    ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകള്‍ 'പണിമുടക്കാറുണ്ട് 'കണ്ണിന് ഒരല്പ്പം വിശ്രമം വേണമെന്ന് ഡോക്ടര്‍. ആയിക്കോട്ടെ എന്ന് ഞാനും. കഴിഞ്ഞ 6 ദിവസമായി വീട്ടില്‍ തന്നെ (ഫ്‌ലാറ്റില്‍ ) ഇന്നലെ വൈകുന്നേരം ഒന്ന് പുറത്തിറങ്ങാമെന്നു കരുതി. അടുത്ത കട വരെ പോയി പാല് വാങ്ങാം. ഒരു ചെറിയ തുണി സഞ്ചിയുമെടുത്തു പുറത്തിറങ്ങി. ഗേറ്റിന് സമീപമെത്തിയപ്പോ സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞു. സാറെ ഈ നമ്പറിലേക്കൊന്നു വിളിയ്ക്കുമോ? എന്നു പറഞ്ഞാണ് അനീഷ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്. നല്ല കാഴ്ച എന്നാണ് തന്റെ കുറിപ്പിന് അ്‌നീഷ് നല്‍കിയ തലക്കെട്ട്. അനീഷിന്റെ വാക്കുകള്‍ വായിക്കാം.

    കണ്ണാ നീ ഇതെവിടെയാണ്?


    'നല്ല കാഴ്ച 'ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകള്‍
    'പണിമുടക്കാറുണ്ട് 'കണ്ണിന് ഒരല്പ്പം വിശ്രമം വേണമെന്ന് ഡോക്ടര്‍. ആയിക്കോട്ടെ എന്ന് ഞാനും/ കഴിഞ്ഞ 6 ദിവസമായി വീട്ടില്‍ തന്നെ (ഫ്‌ലാറ്റില്‍ ) ഇന്നലെ വൈകുന്നേരം ഒന്ന് പുറത്തിറങ്ങാമെന്നു കരുതി. അടുത്ത കട വരെ പോയി പാല് വാങ്ങാം
    ഒരു ചെറിയ തുണി സഞ്ചിയുമെടുത്തു പുറത്തിറങ്ങി ഗേറ്റിന് സമീപമെത്തിയപ്പോ സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞു. സാറെ ഈ നമ്പറിലേക്കൊന്നു വിളിയ്ക്കുമോ?
    ഒരു ഫോണ്‍ എനിയ്ക്കു നേരെ നീട്ടി.
    അപ്പോഴേയ്ക്കും മറുതലയ്ക്കല്‍ നിന്നും
    കണ്ണാ നീ ഇതെവിടെയാണ്?

    ഒരമ്മയുടെ ശബ്ദം

    ഒരമ്മയുടെ ശബ്ദം. എനിയ്‌ക്കൊന്നും മനസിലായില്ല
    സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞു. സര്‍ ഒന്ന്
    സംസാരിയ്ക്കുമോ? ഈ ഫോണ്‍
    ഇവിടെ ഗേറ്റ് ന് മുന്നില്‍ റോഡില്‍ കിടന്നു കിട്ടിയതാ
    അവര്‍ക്കു തിരികെ കൊടുക്കാന്‍ ഞാന്‍ അങ്ങോട്ട് വിളിക്കുകയായിരിന്നു. നേരെത്തെ ഈ ഫോണില്‍ വിളിച്ച ആളോടും ഞാന്‍ പറഞ്ഞു
    ഫോണ്‍ എന്റെ കയ്യിലുണ്ടെന്നു
    പക്ഷെ ഇത് വരെയും ആരും വന്നില്ല
    സാര്‍ ഒന്ന് സംസാരിയ്ക്കുമോ! ഞാന്‍
    ആ അമ്മയോട് കാര്യം പറഞ്ഞു. അഡ്രസ് പറഞ്ഞു കൊടുത്തു. കണ്ണന്റെ അച്ഛനോടും സംസാരിച്ചു
    ഞങ്ങള്‍ ഉടന്‍ വരാം സര്‍ എന്റെ മോന്റെ ഫോണ്‍ എങ്ങിനെയോ നഷ്ടപ്പെട്ടതാ ...
    ജോലി അന്വേഷിച്ചിറങ്ങിയതാ. ഒരുപാടു നന്ദിയുണ്ട്
    ഞങ്ങള്‍ ഉടന്‍ വരാം.

    കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു

    ഫോണ്‍ സെക്യൂരിറ്റി ചേട്ടനെ തിരികെ ഏല്പിച്ചു പാലു വാങ്ങാനായി ഞാന്‍ നടന്നു. അപ്പോഴേയ്ക്കും
    മറ്റൊരു ഫോണ്‍ ശബ്ദം. ശബ്ദം കേട്ട ഭാഗത്തേയ്ക്ക് എന്റെ കണ്ണുകള്‍ പരതി നടന്നു. സെക്യൂരിറ്റി ചേട്ടന്‍ തന്റെ പോക്കറ്റില്‍ നിന്നും പൊട്ടി പൊളിഞ്ഞ തന്റെ കുഞ്ഞു ഫോണ്‍ എടുത്തു ആരോടോ സംസാരിയ്ക്കുന്നു. അതെ ... വിജയനാണ് ...! അപ്പോഴും മറു കയ്യില്‍ തനിയ്ക്ക് കിട്ടിയ വില കൂടിയ ഫോണ്‍ അവകാശിയ്ക്കായ് ഭദ്രമായി ചേര്‍ത്ത് പിടിച്ചു അഭിമാനത്തോടെ ആ മനുഷ്യന്‍ അങ്ങനെ നില്‍ക്കുകയാണ്. ആ നിഷ്‌കളങ്കനായ മനുഷ്യനെ ഒരുപാടു സ്‌നേഹത്തോടെ വീണ്ടും ഞാന്‍ നോക്കി നിന്നു അറിയാതെ എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

    അനിയനെ തല്ലാന്‍ ഓങ്ങി ബാലന്‍, ശിവനെ പുറത്താക്കി; ശിവന്റെ സംസാരശേഷി തിരികെ കൊടുക്കണമെന്ന് ആരാധകര്‍അനിയനെ തല്ലാന്‍ ഓങ്ങി ബാലന്‍, ശിവനെ പുറത്താക്കി; ശിവന്റെ സംസാരശേഷി തിരികെ കൊടുക്കണമെന്ന് ആരാധകര്‍

    Recommended Video

    Avarthana shares new video of Nandagopal Marar, Video goes viral
    നന്മ വറ്റാതെ

    എന്ത് പറ്റി സാര്‍.ഒന്നുമില്ല ഞാന്‍ വിജയന്‍ ചേട്ടന്റെ ഒരു ഫോട്ടോ എടുത്തോട്ടെ അദ്ദേഹം അത്ഭുതം കൂറി. ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നില്‍ക്കുന്നെ. വിജയന്‍ ചേട്ടന് ഒരു സല്യൂട്ട്. എന്നു പറഞ്ഞാണ് അനീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

    Read more about: aneesh ravi
    English summary
    Actor Aneesh Ravi Writes About A Security Officer And How He Made Him Cry With Joy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X