twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ തീരുമാനം എളുപ്പമായിരുന്നില്ല, സമയമെടുത്ത് ആലോചിച്ച ശേഷമാണ്; സീരിയലിലേക്ക് വന്നതിനെക്കുറിച്ച് മിത്ര കുര്യൻ

    |

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധനേടിയിട്ടുള്ള നടിയാണ് മിത്ര കുര്യന്‍. സിനിമയിലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയ താരം പിന്നീട് സീരിയലിലൂടെയാണ് മടങ്ങി എത്തിയത്. ഏകദേശം ആറ് വര്‍ഷത്തിന് ശേഷമായിരുന്നു മിത്രയുടെ മടങ്ങി വരവ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു തിരിച്ച് വരവ്.

    വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മിത്രയുടെ സിനിമ അരങ്ങേറ്റം. എന്നാൽ ശ്രദ്ധിക്കപ്പെടുന്നത് 2010 ല്‍ പുറത്ത് ഇറങ്ങിയ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ്. നയന്‍താരയുടെ സുഹൃത്ത് സേതു ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് നടി സിനിമയില്‍ അവതരിപ്പിച്ചത്. ഇത് മിത്രയുടെ കരിയര്‍ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കഥാപാത്രത്തിന്റെ പേരിലാണ് മിത്ര ഇന്നും പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിലും മിത്ര അഭിനയിച്ചിരുന്നു.

    പറഞ്ഞ വാക്ക് പാലിക്കണമെന്ന് റോബിനോട് സൂരജ്; ഒടുവില്‍ ആ തമ്മില്‍ത്തല്ല് സംസാരിച്ച് ഒത്തുതീര്‍പ്പാക്കിപറഞ്ഞ വാക്ക് പാലിക്കണമെന്ന് റോബിനോട് സൂരജ്; ഒടുവില്‍ ആ തമ്മില്‍ത്തല്ല് സംസാരിച്ച് ഒത്തുതീര്‍പ്പാക്കി

    തന്റെ സീരിയലിലേക്കുള്ള വരവിനെ കുറിച്ച് സംസാരിക്കുകയാണ് മിത്ര

    ഇപ്പോഴിതാ, തന്റെ സീരിയലിലേക്കുള്ള വരവിനെ കുറിച്ച് സംസാരിക്കുകയാണ് മിത്ര. ടെലിവിഷൻ സീരിയലിന്റെ ഭാഗമാകുക എന്നത് അത്ര എളുപ്പത്തിൽ എടുക്കാവുന്ന തീരുമാനം ആയിരുന്നില്ല എന്നാണ് മിത്ര പറയുന്നത്. ഇടൈംസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

    'അതൊരു കഠിനമായ തീരുമാനമായിരുന്നു, അതിലേക്ക് എത്താൻ ഞാൻ ഏറെ സമയമെടുത്തു. സിനിമ എന്നതിനുള്ളിൽ നിന്ന് ടിവിയിലേക്ക് വരുന്നത് അത്ര എളുപ്പമെടുക്കാവുന്ന തീരുമാനമായിരുന്നില്ല. അക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും എനിക്ക് അഭിനയിക്കണം എന്നത് തീർച്ചയായിരുന്നു. ബിഗ് സ്‌ക്രീനിലൂടെ ആയാലും മിനി സ്‌ക്രീനിലൂടെ ആയാലും എനിക്ക് അഭിനയലോകത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആവേശമായിരിക്കാം എന്നെ ഇന്ന് ഇവിടെ എത്തിച്ചത്.'

    സ്വാസികയെ ഉമ്മ വെക്കാന്‍ തയ്യാറായില്ല, വഴക്കിട്ട് നടി; ഹിറ്റ്‌ലര്‍ വിടാനുള്ള കാരണം ആരോടും പറഞ്ഞിട്ടില്ലസ്വാസികയെ ഉമ്മ വെക്കാന്‍ തയ്യാറായില്ല, വഴക്കിട്ട് നടി; ഹിറ്റ്‌ലര്‍ വിടാനുള്ള കാരണം ആരോടും പറഞ്ഞിട്ടില്ല

    കോവിഡ് സമയത്താണ് ഞാൻ അമ്മ മകളുടെ കഥ കേൾക്കുന്നത്

    'കോവിഡ് സമയത്താണ് ഞാൻ അമ്മ മകളുടെ കഥ കേൾക്കുന്നത്. അമ്മയും മകളും തമ്മിലുള്ള അതുല്ല്യമായ ആ പ്രമേയം എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ എനിക്ക് വേണ്ട സമയമെടുത്തു, അതിന്റെ ഗുണദോഷങ്ങൾ ആലോചിച്ച ശേഷം, ഒരു ശ്രമം നടത്തിക്കളയാം എന്ന് തീരുമാനിച്ചു. എന്തായാലും ഇപ്പോൾ ഞാൻ ഈ ജോലി ആസ്വദിക്കുന്നുണ്ട്,' മിത്ര പറഞ്ഞു.

    'സീരിയലുകൾ എനിക്ക് ശരിയാകുമോ എന്ന ടെൻഷനും എനിക്ക് ഉണ്ടായിരുന്നു. ക്യമറയ്ക്ക് മുന്നിൽ എങ്ങനെ അഭിനയിക്കണം എന്നൊക്കെ അറിയാം, പക്ഷേ ഇത് തീർത്തും വ്യത്യസ്‌തമായ ലോകമാണ്. ഞാൻ മെലോഡ്രാമാറ്റിക് ആയി മാറുമോ എന്ന ആശങ്കയൊക്കെ എനിക്കുണ്ടായിരുന്നു. സിദ്ധിഖ് സാറിനാണ് (സംവിധായകൻ സിദ്ധിഖ്) ഞാൻ നന്ദി പറയുന്നത്. ഏറ്റവും നല്ല സ്വാഭാവിക അഭിനയമാണ് ഞാൻ പഠിച്ചത്.' മിത്ര കൂട്ടിച്ചേർത്തു.

    സാന്ത്വനത്തിലെ സഹോദരന്മാർ വേർപിരിയുന്നു? ഭാര്യമാരുടെ വാക്ക് പാരയാവുമോ, സീരിയലിൽ തമ്മിൽത്തല്ല് തുടങ്ങിസാന്ത്വനത്തിലെ സഹോദരന്മാർ വേർപിരിയുന്നു? ഭാര്യമാരുടെ വാക്ക് പാരയാവുമോ, സീരിയലിൽ തമ്മിൽത്തല്ല് തുടങ്ങി

    സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസങ്ങളും മിത്ര ചൂണ്ടിക്കാട്ടി

    സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസങ്ങളും മിത്ര ചൂണ്ടിക്കാട്ടി. സിനിമയിൽ ഒരു ദിവസം രണ്ടോ മൂന്നോ സീനുകളാണ് തീർക്കുന്നതെങ്കിൽ സീരിയലിൽ 45 മിനിറ്റ് കൊണ്ട് ഒരു എപ്പിസോഡ് പൂർത്തിയാകുമെന്ന് മിത്ര പറഞ്ഞു. മറ്റൊരു വ്യത്യാസം ഡയലോഗ് പ്രോംപ്റ്റിംഗാണ്. ഇത് നമ്മളെ മടിയനാക്കുകയും നമ്മുടെ കഴിവുകളെ ബാധിക്കുകയും ചെയ്യുമെന്ന് കരുതുന്നു.

    സിനിമകളിൽ സ്ക്രിപ്റ്റ് വായിച്ച് പഠിച്ച് ചെയ്യുന്നത് കൊണ്ട് തന്നെ സ്വാഭാവിക അഭിനയം നടക്കുമെന്നും മിത്ര പറഞ്ഞു. ഭാവിയിൽ സിനിമകൾ വരുമ്പോൾ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന പ്രതീക്ഷയും താരം പങ്കുവച്ചു. ഒപ്പം നല്ല സീരിയലുകൾ വന്നാൽ അത് ചെയ്യുമെന്നും വ്യക്തമാക്കി.

    ഇങ്ങനൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകർ; ആദ്യമായി ജോലിയ്ക്കിറങ്ങിയ സീമ വിനീത്ഇങ്ങനൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകർ; ആദ്യമായി ജോലിയ്ക്കിറങ്ങിയ സീമ വിനീത്

    Recommended Video

    പെണ്ണ് കാണാൻ പോയത് ഞാൻ തന്നെ | Ananya Response | Ananya Brother Marriage | *Celebrity
    എന്നാൽ വരുംകാലങ്ങളിൽ സീരിയലുകളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുമെന്നും മിത്ര പറഞ്ഞു

    അതേസമയം, സീരിയലുകൾ അവിഹിതത്തെ മഹത്വൽക്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കഥകൾ ഒക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളിൽ നിന്ന് തന്നെയാണെന്നും അതുകൊണ്ട് സമൂഹത്തിൽ കാണുന്ന കാര്യങ്ങളൊക്കെ സിനിമയിലും സീരിയലിലും കാണുമെന്നുമായിരുന്നു മിത്രയുടെ മറുപടി. സീരിയലുകളെ വിമര്ശിക്കുന്നവർ അത് കാണുന്നവർ അല്ലെന്നും അതിന്റെ പ്രേക്ഷകർ അത് ആസ്വദിക്കുന്നുണ്ടെന്നും മിത്ര പറഞ്ഞു. സീരിയലിന് ഒരിക്കലും സിനിമ പോലെയാകാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

    എന്നാൽ വരുംകാലങ്ങളിൽ സീരിയലുകളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുമെന്നും മിത്ര പറഞ്ഞു. യുവാക്കൾ ഉൾപ്പെടെ ഇപ്പോൾ സീരിയലുകൾ കാണാൻ തുടങ്ങിയിട്ടുണ്ട്. വെബ്‌സീരീസും മറ്റുമായി പലവിധ ഉള്ളടക്കങ്ങൾ കാണുന്ന യുവാക്കൾ ടെലിവിഷനിലേക്ക് എത്തുമ്പോൾ എല്ലാം മാറുമെന്ന് മിത്ര പറഞ്ഞു.

    Read more about: mithra kurian
    English summary
    Actress Mithra Kurian opens up about her Amma Makal tv serial debut says it was a tough decision
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X