For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ന് അലക്‌സച്ചായന്‍ എന്നെ വിട്ടു പോയി,ലിസി തനിച്ചായി; ഉള്ളു തൊട്ട് യമുനയുടെ വാക്കുകള്‍

  |

  സിനിമ-സീരിയല്‍ പ്രേക്ഷകരെ ഒരുപോലെ ഞെട്ടിച്ച മരണവാര്‍ത്തയായിരുന്നു നടന്‍ രമേശ് വലിയശാലയുടേത്. സുഹൃത്തുക്കളും സിനിമാ ലോകവും എന്തിനാണ് രമേശ് മരണത്തെ വരിച്ചതെന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി നില്‍ക്കുകയാണ്. എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കണ്ടിരുന്ന രമേശിന്റെ മനസില്‍ ഇത്രത്തോളം വലിയ വേദനയുണ്ടായിരുന്നുവെന്ന് അറിയില്ലെന്നാണ് പലരും പറയുന്നത്. ഇപ്പോഴിതാ രമേശിനെക്കുറിച്ചുള്ള നടി യമുനയുടെ കുറിപ്പ് വൈറലായി മാറുകയാണ്.

  തോണിയിലേറിയെത്തി ആരാധിക; തന്‍വിയുടെ സുന്ദര ചിത്രങ്ങള്‍

  മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായിരുന്നു ലിസിയും അലക്‌സും. ലിസിയായി എത്തിയത് യമുനയും അലക്‌സ് ആയി എത്തിയത് രമേശുമായിരുന്നു. ലിസി അലക്‌സിനെഴുതുന്ന കത്ത് പോലെയാണ് യമുന തന്റെ മനസ് തുറന്നിരിക്കുന്നത്.

  ''എപ്പോ കണ്ടാലും പോട്ടെ മോളെ..എല്ലാം ശരിയാകും..ജീവിതമല്ലേ.. എല്ലാം തരണം ചെയ്യണം എന്നുപറഞ്ഞു എന്നെ ആശ്വസിപ്പിച്ച എന്റെ കൂടെപ്പിറപ്പ്..എന്തിനിങ്ങനെ...ഒരിക്കലും വിചാരിച്ചില്ല.. ഇപ്പോഴും എന്റെകൂടെ ഉണ്ടെന്നു വിശ്വസിക്കാനാണ് ഞാനാഗ്രഹിക്കുന്നത്'' എന്നാണ് യമുന പറയുന്നത്. താരത്തിന്റെ ഹൃദയസ്പര്‍ശിയായ വാക്കുകളിലേക്ക്.

  ''എത്രയും പ്രിയപ്പെട്ട അലക്‌സ് അച്ചായന് ലിസി എഴുതുന്നു. രണ്ടായിരത്തി ഒന്നില്‍ എന്റെ കൈപിടിച്ച് ജീവിതം 'ജ്വാലയായ് ' തുടങ്ങിയപ്പോള്‍ ഒരു സാധാരണ പെണ്‍കുട്ടിക്ക് ഉള്ള എല്ലാ സ്വപ്നങ്ങളും ഈ പൊട്ടിപ്പെണ്ണിന് ഉണ്ടായിരുന്നു. ഭര്‍ത്താവിനെ അങ്ങേയറ്റം സ്‌നേഹിക്കുന്ന മറ്റാരും തെന്റെ ഭര്‍ത്താവിനെ ചേര്‍ത്തുപിടിക്കുന്നതോ ഇഷ്ടമില്ലാത്ത ഒരു ഭാര്യയായി ഈ ലിസി ഉണ്ട്. അച്ഛനോ അമ്മയോ കൂടെപ്പിറപ്പോ ഒന്നും വേണ്ട. തനിക്കു അലക്‌സച്ചായന്‍ മാത്രം മതി ...അതാണ് എന്റെ ലോകം എന്ന് ഉറപ്പിച്ചു ജീവിച്ച ലിസി.
  ഇന്ന് ആ അലക്‌സച്ചായന്‍ എന്നെവിട്ടുപിരിഞ്ഞു പോയി. ലിസി തനിച്ചായി.

  ലിസിയുടെ ബാലിശമായ പ്രവൃത്തികളൊക്കെ കൊച്ചുകുട്ടികളുടെ പിടിവാശിയായിക്കണ്ടു അവസാനം വരെ സ്‌നേഹിച്ച അലക്‌സാച്ചായന്‍ ഇന്ന് ലിസിയെ വിട്ടുപോയി.ഒരിക്കലും ചിന്തിച്ചില്ല ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന്. എപ്പോഴും ചിരിച്ച മുഖമായിമാത്രമേ കണ്ടിട്ടുള്ളു''.

  ''യഥാര്‍ത്ഥ ജീവിതത്തില്‍ എപ്പോ കണ്ടാലും പോട്ടെ മോളെ..എല്ലാം ശരിയാകും..ജീവിതമല്ലേ.. എല്ലാം തരണം ചെയ്യണം എന്നുപറഞ്ഞു എന്നെ ആശ്വസിപ്പിച്ച എന്റെ കൂടെപ്പിറപ്പ്..എന്തിനിങ്ങനെ...ഒരിക്കലും വിചാരിച്ചില്ല.. ഇപ്പോഴും എന്റെകൂടെ ഉണ്ടെന്നു വിശ്വസിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇഷ്ടമുള്ളിടത്തേക്കു സ്വന്തം ഇഷ്ടപ്രകാരം പോയി സന്തോഷമായിരിക്കുന്നു എന്ന് ആശ്വസിച്ചുകൊണ്ട്, സ്വന്തം ലിസി'' എന്നു പറഞ്ഞാണ് യമുന കുറിപ്പ് അവസാനിപ്പിക്കുന്നത്.

  നാടക രംഗത്ത് നിന്നും സീരിയലിലേക്ക് എത്തി അവിടുന്നാണ് രമേശ് സിനിമയിലും അഭിനയിക്കുന്നത്. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു നാടകത്തില്‍ സജീവമാകുന്നത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവര്‍ക്കൊപ്പം നാടകത്തില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തി രണ്ട് വര്‍ഷത്തിന് മുകളിലായി ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി അഭിനയിക്കുകയായിരുന്നു. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് വരെ താരം സിനിമയില്‍ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ രമേശ് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത സുഹൃത്തുക്കളെ അമ്പരപ്പിക്കുന്നതായിരുന്നു.

  Also Read: ദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യ

  actress yamuna got married | FilmiBeat Malayalam

  രമേശിന്റെ അടുത്ത സുഹൃത്തും നടനുമായ ബാലാജിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൊരു നൊമ്പരമായി മാറിയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ബാലാജിയും രമേശും ഒരുമിച്ച് അഭിനയിച്ചത്. അതേക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടായിരുന്നു ബാലാജിയുടെ വികാരഭരിതമായ കുറിപ്പ്. രണ്ട് ദിവസം മുന്‍പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍? എന്ത് പറ്റി രമേശേട്ടാ? എന്നാണ് ബാലാജി ചോദിച്ചത്. എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത്? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ? വിശ്വസിക്കാനാകുന്നില്ല. ഞെട്ടല്‍ മാത്രം! കണ്ണീര്‍ പ്രണാമം... നിങ്ങള്‍ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് എന്നു പറഞ്ഞാണ് ബാലാജി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

  Read more about: serial
  English summary
  Actress Yamuna Recalls Memories With Late Actor Ramesh Valiyasala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X