For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനെയുള്ളവരോട് പറയേണ്ടത് ഒന്ന് മാത്രം, 'ചെലക്കാണ്ട് പോടേയ് '; ചര്‍ച്ചയായി ജിഷിന്റെ വാക്കുകള്‍

  |

  മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജിഷിന്‍ മോഹന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ജിഷിന്‍ ജനപ്രീയനായി മാറുന്നത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ജിഷിന്‍ തിളങ്ങുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്ക് പോലുള്ള ഷോകളിലൂടെയും ജിഷിന്‍ കയ്യടി നേടി. തമാശകളിലൂടേയും മറ്റും ആരാധകരെ കയ്യെടുക്കുന്ന താരമാണ് ജിഷിന്‍. ആരാധകരുടെ മനസില്‍ ഇടം നേടിയ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് ജിഷിന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

  Also Read: 'അവൾ എന്റെ മാലാഖയാണ്... ഇതൊന്നും നാടകമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ലല്ലോ...'; മറുപടി നൽകി രാജ് കുന്ദ്ര!

  നടി വരദയാണ് ജിഷിന്റെ ഭാര്യ. സിനിമയിലും സീരിയലിലുമൊക്കെ സാന്നിധ്യം അറിയിച്ച നടിയാണ് വരദ. അമല എന്ന പരമ്പരയിലെ നായികയായി എത്തിയാണ് വരദ താരമായി മാറുന്നത്. ഈ പരമ്പരയില്‍ വില്ലന്‍ വേഷത്തില്‍ ജിഷിനായിരുന്നു എത്തിയിരുന്നു. പരമ്പരയ്ക്കിടെ ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായിരുന്നു.

  ആരാധകരുടെ പ്രിയജോഡിയായിരുന്നു ജിഷിനും വരദയും. സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു ദമ്പതികള്‍. ഒരുമിച്ചെത്തുന്ന ഷോകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പരസ്പരം ട്രോളിയും തമാശകള്‍ പറഞ്ഞുമൊക്കെ ആരാധകരുടെ മനസില്‍ ഇടം നേടിയവരാണ് ഈ ദമ്പതികള്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകരെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് താര ദമ്പതികളെക്കുറിച്ച് കേള്‍ക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'പനി പിടിച്ച് ബോധമില്ലാതെ കിടന്നപ്പോൾ എല്ലാ രഹസ്യവും ചോർത്തിയെടുത്തു'; ഭാര്യയെ കുറിച്ച് സാജൻ സൂര്യ പറഞ്ഞത്

  ജിഷിനും വരദയും പിരിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയും മാധ്യമ വാര്‍ത്തകളും പറയുന്നത്. ജിഷിനും വരദയും ഇപ്പോള്‍ അകന്നാണ് കഴിയുന്നതെന്നും കുട്ടിയും വരദയും തന്റെ കുടുംബത്തിനൊപ്പമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. വാര്‍ത്തകളോട് ജിഷിനും വരദയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമീപ ദിവസങ്ങളിലായി താരങ്ങള്‍ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ ആരാധകരുടെ സംശയത്തിന് ബലം പകരുന്നതാണ്. ഇത്തരത്തിലൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ജിഷിന്‍.

  നിങ്ങള്‍ ടോക്‌സിക്ക് ആകുന്നത് വരെ ഞാന്‍ മാന്യനായ വ്യക്തിയാണ് എന്ന കുറിപ്പോടെ തന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജിഷിന്‍. ഒപ്പം
  ചിലര്‍ ചിലത് പറയുന്നത് , ചിലര്‍ക്ക് ചിലരോടുള്ളത് ആണെന്ന് തോന്നും .
  അത് മറ്റു ചിലര്‍ ചിലരോട് പറഞ്ഞ് ചിലച്ചു കൊണ്ടേയിരിക്കും. ഇങ്ങനെ ചിലക്കാന്‍ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ.
  ഇങ്ങനെയുള്ളവരോട് പറയേണ്ടത് ഒന്ന് മാത്രം..
  'ചെലക്കാണ്ട് പോടേയ് ' എന്ന്' എന്നും കുറിച്ചിട്ടുണ്ട് ജിഷിന്‍. ഇതോടെ ആരാധകരുടെ സംശയങ്ങളും ആശങ്കയുമൊക്കെ കൂടിയിരിക്കുകയാണ്.

  കഴിഞ്ഞ ദിവസം ജിഷിന്‍ പങ്കുവച്ച കുറിപ്പും ചര്‍ച്ചയായി മാറിയിരുന്നു. ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ക്ക് മുന്നിലും തളര്‍ന്ന് പോകില്ലെന്നും കരഞ്ഞ് പോകില്ലെന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂവെന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്‌നവും സ്വയം നേരിടുവാന്‍ കഴിയും.' എന്നാണ് തന്റെ ഒരു ചിത്രം കൂടി പങ്കുവെച്ച് ജിഷിന്‍ കുറിച്ചത്. പിന്നാലെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

  അതേസമയം, എന്താണ് വരദയുമായുള്ള പ്രശ്‌നമെന്ന് നിരവധി പേര്‍ ചോദ്യങ്ങളുമായി വന്നപ്പോള്‍ ഒരിക്കല്‍ ജിഷിന്‍ കുറിക്കുകൊള്ളുന്ന മറുപടി ഗോസിപ്പ് അടിക്കുന്നവര്‍ക്കുള്ള മറുപടിയായി നല്‍കിയിരുന്നു.

  'ആറ് മാസമായി ഞാന്‍ വരദയുടെ വീട്ടിലേക്ക് പോയിട്ട് എന്ന് പറയുന്നവരോട് നിങ്ങള്‍ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ എല്ലാ ദിവസും ഞാന്‍ വന്നോ വന്നില്ലേ എന്ന് നോക്കുകയാണോ അവരുടെ ജോലി.' എന്നായിരുന്നു ജിഷിന്റെ മറുപടി. ഡിവോഴ്സായില്ല ആവുമ്പോള്‍ പറയാം. കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്. ഞാന്‍ ഡിവോഴ്സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് അവളൊരു മാസ് മറുപടി കൊടുത്തിട്ടുണ്ട്െന്നും ജിഷിന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

  Read more about: jishin mohan varada വരദ
  English summary
  Amid Divorce Rumours Pookkalam Varavayi Fame Jishin Mohan Again Shared A Cryptic Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X