Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
അവസരം കിട്ടിയത് അമൃത വഴിയല്ല, അമൃതയുടെ ഇഷ്ടമില്ലാത്ത സ്വഭാവം; മറുപടിയുമായി പ്രശാന്തും അമൃതയും
മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പികളാണ് അമൃതയും പ്രശാന്തും. മിനിസ്ക്രീന്‍ പരമ്പരകളിലൂടെയാണ് അമൃതയും പ്രശാന്തും താരങ്ങളാകുന്നത്. നായികയായും സഹനടിയായുമെല്ലാം സീരിയില്‍ രംഗത്തെ നിറ സാന്നിധ്യമാണ് അമൃത. പ്രശാന്തും ജനപ്രീയ താരമാണ്. ഇരുവരും വിവാഹം കഴിച്ചപ്പോള്‍ പലരും കരുതിയിരുന്നത് അതൊരു പ്രണയ വിവാഹമാണെന്നായിരുന്നു. എന്നാല്‍ തങ്ങളുടേത് അറേഞ്ച്ഡ് കം ലവ് മാര്യേജ് ആണെന്നാണ് അമൃതയും പ്രശാന്തും പറയുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് അമൃതയും പ്രശാന്തും. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ അമൃതയും പ്രശാന്തും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഇരുവരും. ക്യൂ ആന്റ് എ സെഷനിലൂടെയായിരുന്നു ഇരുവരും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്‍കിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

തനിക്ക് അവസരം കിട്ടിയതിനെക്കുറിച്ച് പ്രശാന്ത് സംസാരിക്കുന്നുണ്ട്. അതേസമയം അമൃത വഴിയല്ല തനിക്ക് അവസരം കിട്ടിയതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അമൃത തന്നെ ഒരു സീരിയലിലേക്ക് റഫര്‍ ചെയ്തതിനെക്കുറിച്ചും പ്രശാന്ത് സംസാരിക്കുന്നുണ്ട്.
''അമൃത ഒരു സീരിയലിലേക്ക് എന്നെ റഫര്‍ ചെയ്തിരുന്നു. ഷൂട്ട് അധികം വൈകാതെ തുടങ്ങുമെന്ന് പറഞ്ഞിരുന്നു. അവസാനനിമിഷമാണ് അതില്‍ നിന്നും മാറ്റിയതിനെക്കുറിച്ച് അറിഞ്ഞത്. അമൃതയിലൂടെയായല്ല അഭിനയജീവിതം തുടങ്ങിയത്'' എന്നാണ് പ്രശാന്ത് പറയുന്നത്. അതേസമയം ഭാര്യയായ അമൃത ഈ നായകനൊപ്പം അഭിനയിച്ചാല്‍ കൊള്ളാമെന്നൊന്നും തനിക്കില്ലെന്നും പ്രശാന്ത് പറയുന്നു. അമൃത അഭിനയിച്ച പരമ്പരകളില്‍ ഏറ്റവും ഇഷ്ടം ഓട്ടോഗ്രാഫ് ആണെന്നും പ്രശാന്ത് പറയുന്നു. വലിയ വിജയമായിരുന്ന പരമ്പരയാണ് ഓട്ടോഗ്രാഫ്.

അമൃതയെ ആദ്യം കണ്ടത് കോമഡി സ്റ്റാര്‍സിന്റെ സമയത്താണെന്നും പ്രശാന്ത് പറയുന്നു. ആദ്യത്തെ സീന്‍ ചിക്കന്‍ കാല് കടിച്ചുപറിക്കുന്നതാണെന്നയും താരം പറയുന്നു. പ്രശാന്തിന്റെ സ്വഭാവത്തില്‍ തനിക്ക് ഏറെ ഇഷ്ടമുളളത് എന്തൊക്കെയാണെന്നും അമൃത പറയുന്നുണ്ട്. തെറ്റ് ചെയ്താല്‍ അത് തന്നോട് വന്ന് പറയുമെന്നാണ് അമൃത പറയുന്നത്. ഒന്നും ഒളിപ്പിച്ചുവെക്കുന്ന ശീലമില്ലെന്നും അമൃത പറയുന്നു.
പ്രശാന്ത് വളരെയധികം സോഷ്യല്‍ ആണെന്നും സത്യസന്ധമായി പെരുമാറുന്ന വ്യക്തിയാണെന്നും അമൃത അഭിപ്രായപ്പെടുന്നു. ആരെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചാല്‍ പ്രശാന്ത് പറ്റില്ലെന്ന് പറയാറില്ലെന്നും.അമൃത പറയുന്നു. അതേസമയം അഭിനയം നിര്‍ത്താനുള്ള ഒരുക്കത്തിലാണ് അമൃത. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന പരമ്പരകള്‍ തീര്‍ന്നാല്‍ നിര്‍ത്തുമെന്നാണ് തീരുമാനം.

ജീവിതത്തിലെ ജോഡികളായ തങ്ങളെ നായികനായകന്മാരാക്കി സീരിയല്‍ ചെയ്യുന്നതിനോട് താല്പര്യമില്ലെന്നാണ് അമൃതയും പ്രശാന്തും പറയുന്നത്. എല്ലാകാര്യങ്ങളും പരസ്പരം പങ്കുവെക്കുന്നവരാണെന്നും രഹസ്യങ്ങള്‍ വെക്കാറില്ലെന്നും അമൃതയും പ്രശാന്തും പറയുന്നു. അതേസമയം അമൃതയുടെ സ്വഭാവത്തില്‍ തനിക്ക് മാറ്റിയാല്‍ കൊള്ളാമെന്ന് തോന്നുന്ന കാര്യമെന്തെന്നും പ്രകാശ് പറയുന്നു. അമൃതയ്ക്ക് വെറുതെ കരയുന്ന സ്വഭാവമുണ്ടെന്നും അത് മാറ്റിയാല്‍ കൊള്ളാമെന്നാണെന്നും പ്രശാന്ത് അഭിപ്രായപ്പെടുന്നു.
Recommended Video

അമൃതയില്‍ തനിക്ക് ഇഷ്ടമുള്ള സ്വഭാവത്തെക്കുറിച്ചും പ്രശാന്ത് സംസാരിക്കുന്നുണ്ട്. അമൃത നല്ല കെയറിംഗാണ്. എന്താവശ്യമുണ്ടെങ്കിലും എപ്പോഴും വിളിക്കും. കാര്യങ്ങളെല്ലാം തിരക്കും. വീട് നന്നായി കൊണ്ടുനടക്കുന്നയാളാണ്. കുക്കിംഗും അറിയാമെന്നാണ് പ്രശാന്ത് പറയുന്നത്. അതേസമയം എന്തെങ്കിലും ചെയ്യരുതെന്ന് പറഞ്ഞാല്‍ അത് ചെയ്ത് കാണിക്കുന്ന സ്വഭാവമുണ്ട് അമൃതയ്ക്ക് എന്നാണ് പ്രശാന്ത് പറയുന്നത്. പക്ഷെ അത് തനിക്കിഷ്ടമല്ലെന്നാണ് പ്രശാന്ത് പറഞ്ഞത്. ദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
ഓട്ടോഗ്രാഫ് പരമ്പരയിലൂടെയാണ് അമൃത താരമായി മാറുന്നത്. പിന്നീട് പട്ടുസാരിപോലുള്ള ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു. ഇപ്പോള്‍ കാര്‍ത്തികദീപം എന്ന പരമ്പരയില്‍ അഭിനയിക്കുകയാണ് അമൃത.
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!