For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം മരിക്കുക ഞാനും, നിങ്ങള്‍ അനുഭവിക്കുമെന്ന് രമ്യ; വീട്ടില്‍ കയറ്റില്ലെന്ന മകളുടെ ഭീഷണി

  |

  മലയാളികള്‍ക്ക് സുപരിചിതരാണ് നിഖിലും രമ്യയും. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അവതാരകരില്‍ രണ്ടു പേരാണ് രമ്യയും നിഖിലും. സിങ് ആന്റ് വിന്‍ ആയിരുന്നു നിഖിലിനെ മലയാളികളുടെ വീട്ടിലെ ഒരംഗമാക്കി മാറ്റിയതെങ്കില്‍ രസികരാജ നമ്പര്‍ 1 പോലുള്ള ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു രമ്യ.

  Also Read: 'കല്യാണം വേണ്ടായിരുന്നുവെന്ന് തോന്നി, ഇന്ന് കാശുണ്ടെങ്കിൽ നാളെ ഉണ്ടാവില്ല'; വിവാഹത്തെ കുറിച്ച് നിഖിലും രമ്യയും

  രമ്യയുടേയും നിഖിലിന്റേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിഖിലും രമ്യയും മനസ് തുറക്കുകയാണ്. പരസ്പരം കളിയാക്കാനും തമാശകള്‍ പറയാനും ഒരു മടിയുമില്ലാത്ത ദമ്പതിമാരാണ് നിഖിലും രമ്യയും. വിശദമായി വായിക്കാം തുടര്‍ന്ന്.

  Nikhil And Remya

  ചേട്ടന് എന്ത് സുഖമാണ്. ഇത്രയും ഐശ്വര്യമുള്ള മുഖം എപ്പോഴും നോക്കിയിരിക്കാമല്ലോ എന്ന് അവതാരക പറയുമ്പോള്‍ മേക്കപ്പിട്ടാല്‍ നിങ്ങള്‍ ഇതൊക്കെ പറയുമെന്നാണ് നിഖില്‍ പറയുന്നത്. ഞാന്‍ എപ്പോഴും പറയാറുണ്ട്, ഞാന്‍ ആദ്യം മരിക്കും എന്ന്. അതിന് ശേഷം നിങ്ങള്‍ എന്റെ വില മനസിലാക്കും, നിങ്ങള്‍ അനുഭവിക്കുമെന്ന് എന്ന് രമ്യ പറയുന്നു. പോയാലും വിടൂല അല്ലേ എന്നാണ് പറയുകയെന്നും രമ്യ പറയുന്നു.

  അവതാരകയോടായി രമ്യയെ ഒരാഴ്ച കൊണ്ടു പോയി കൂടെ നിര്‍ത്തു. അതിന് ശേഷം ഞാന്‍ നടത്താം ഇന്റര്‍വ്യു. അപ്പോള്‍ തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്നത് കാണാമെന്ന് നിഖില്‍ പറയുന്നുണ്ട്. അങ്ങനെയായിരുന്നുവെങ്കില്‍ ഈ പതിനാല് കൊല്ലം ഇങ്ങനെ ഇരിക്കുമായിരുന്നുവോ? എന്ന് രമ്യ ചോദിക്കുമ്പോള്‍ സഹനം എന്നാണ് നിഖിലിന്റെ മറുപടി. പരിപാടികളില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ച് രമ്യ സംസാരിക്കുന്നുണ്ട്.

  കുറേനാള്‍ ചെയ്യുന്നുണ്ടായിരുന്നു. കുറേനാള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ മടുത്തിരുന്നു. അങ്ങനെയാണ് നിര്‍ത്താന്‍ തീരുമാനിക്കുന്നത്. എനിക്ക് എപ്പോഴും പ്രധാനപ്പെട്ടത് കുടുംബം തന്നെയായിരുന്നു. കല്യാണം ആകുമ്പോഴേക്കും ഞാന്‍ ചെയ്യുന്ന പരിപാടി നിര്‍ത്തിയിരുന്നു. മടുത്തുവെന്ന് തോന്നിയിട്ടാണ് നിര്‍ത്തുന്നത്. ഒരുപാട് പരിപാടികള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. തുലനം ചെയ്യുമ്പോള്‍ കുടുംബമാണ് പ്രധാനം. എന്റെ തീരുമാനം തന്നെയായിരുന്നുവെന്നാണ് രമ്യ പറയുന്നത്.

  ഇരുവരും പ്രൊഫഷണല്‍ ലൈഫില്‍ ഇടപെടാറില്ല. ഇങ്ങോട്ടേയ്ക്ക് കടന്നു കയറണ്ട, അങ്ങോട്ടുമുണ്ടാകില്ല. വര്‍ഷങ്ങളായി ചെയ്യുന്നവരാണല്ലോ അതുകൊണ്ട് ഉപദേശമൊന്നും വേണ്ടല്ലോ എന്നും ദമ്പതികള്‍ പറയുന്നുണ്ട്.

  സിങ് ആന്റ് വിന്‍ ഞാന്‍ ആദ്യം ചെയ്യുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അതിന്റെ പിന്നില്‍ മമ്മൂട്ടിയാണെന്ന് അറിഞ്ഞു. സംഗീതവുമായി ബന്ധപ്പെട്ട പരിപാടിയാണ്, ലൈവാണ് എന്നൊക്കെ അറിഞ്ഞു. മലയാളത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ലൈവ് പരിപാടിയായിരുന്നു. ആദ്യം നമ്മള്‍ ചെയ്യുന്നു എന്ന റെക്കോര്‍ഡ് ബില്‍ഡ് ചെയ്യാനുള്ള താല്‍പര്യം ഏതൊരു ആര്‍ട്ടിസ്റ്റിനുമുണ്ടാകുമല്ലോ എന്നാണ് നിഖില്‍ പറയുന്നത്.

  Also Read: ഒടുവിൽ മീനാക്ഷിക്കൊപ്പമുണ്ടായിരുന്ന കണ്ണാടിക്കാരനെ സോഷ്യൽമീഡിയ കണ്ടെത്തി, ചെറുപ്പക്കാരൻ നിർ‌മാതാവിന്റെ മകൻ?

  മകള്‍ ആറാം ക്ലാസിലായി. ഇപ്പോഴാണ് ഞങ്ങളൊക്കെ ടിവിയില്‍ വര്‍ക്ക് ചെയ്തിരുന്നവരാണെന്ന് അവള്‍ മനസിലാക്കി തുടങ്ങുന്നത്. സ്‌കൂളില്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ ആള്‍ക്കാര്‍ നമ്മളെ വന്ന് കാണുകയും പരിചയപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്യും. പക്ഷെ അതൊക്കെ സ്വാഭാവികമായിട്ടായിരുന്നു അവള്‍ കണ്ടിരുന്നത്. ഒന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ രണ്ട പേരുടേയും പരിപാടികള്‍ അവള്‍ കണ്ടിട്ടില്ലെന്നും നിഖിലും രമ്യയും പറയുന്നു.

  Nikhil And Remya

  ഇപ്പോള്‍ ഇന്റര്‍വ്യു ഒക്കെ കണ്ടു തുടങ്ങി. എന്റെ ചില പരിപാടികളൊക്കെ യൂട്യൂബില്‍ എടുത്ത് കണ്ടു തുടങ്ങിയിട്ടുണ്ട്. പുറത്ത് പോകുമ്പോള്‍ ആളുകള്‍ വന്ന് സംസാരിക്കുന്നത് കാണുമ്പോള്‍ പരിചയം കൊണ്ട് വന്ന് സംസാരിക്കുന്നതാണെന്നാണ് കരുതിയിരുന്നത്. ഇപ്പോള്‍ ടീച്ചര്‍ ചോദിച്ചെന്ന് ആവേശത്തോടെ വന്ന് പറയും. യൂട്യൂബില്‍ മാന്‍വി നിഖില്‍ എന്ന് അടിച്ച് നോക്കിയിട്ട് ഞാനുമുണ്ടെന്ന് പറയുമെന്നും രമ്യയും നിഖിലും പറയുന്നു.

  രണ്ട് ദിവസം മുന്നെ ഒരു പരിപാടിയ്ക്ക് പോകാന്‍ വേണ്ടി ഇറങ്ങാന്‍ നേരം വന്നിട്ട് അപ്പാ, എന്റെ പേര് പ്രത്യേകം പറയണമെന്ന് പറഞ്ഞു. അവര്‍ ചോദിച്ചില്ലെങ്കിലും എന്റെ പേര് പറയണം. ഞാന്‍ ആണ് ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍ഫ്‌ളുവന്‍സ്, ജീവിതത്തില്‍ നടക്കുന്ന എല്ലാ നല്ല കാര്യങ്ങളും ഞാന്‍ കാരണമാണ് എന്ന് പറയണമെന്ന് പറഞ്ഞു. എന്നെ പോപ്പുലര്‍ ആക്കണം. നടക്കുന്ന കാര്യം സംശയമാണെന്ന് പറഞ്ഞപ്പോള്‍ നടന്നില്ലെങ്കില്‍ ഇങ്ങട് വരണ്ട എന്നാണ് പറഞ്ഞതെന്നും നിഖില്‍ പറയുന്നുണ്ട്.

  Read more about: രമ്യ
  English summary
  Anchor Couple Nikhil And Remya Talks About Their Daughter Understanding Their Work
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X