For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാര്‍ തടഞ്ഞു നിര്‍ത്തി, എന്നെ പുറത്തിറക്കി; എല്ലാവരും ഓടിക്കൂടി; ആരേയും തലയിലെടുത്ത് വെക്കരുതെന്ന് പഠിച്ചു

  |

  കൂടെവിടെയിലെ സൂര്യയായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് അന്‍ഷിത. തന്റെ യൂട്യൂബ് ചാനലിലൂടെയും അന്‍ഷിത ആരാധകരുടെ മുന്നിലെത്താറുണ്ട്. ഇപ്പോഴിതാ കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് അന്‍ഷിത എത്തുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: താൻ എന്നേക്കാൾ സുന്ദരനാണോ എന്ന് മമ്മൂട്ടി; നടന്റെ ഭാര്യയും ശോഭനയും എന്നോട് പറഞ്ഞത്; കൈതപ്രം

  സങ്കടപ്പെടുത്തിയ അനുഭവമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നാണ് അന്‍ഷിത പറയുന്നത്. ബാഡ് ടച്ച് പോലുള്ള ഒന്നുമല്ല എന്നാണ് അന്‍ഷിത പറയുന്നത്. അതൊരു പാഠമായിട്ട് മനസില്‍ വച്ചിട്ടുണ്ട്. ആളുകലെ കൈ അകലത്തില്‍ നിര്‍ത്തണമെന്നും ആരേയും തലയിലെടുത്ത് വെക്കരുതെന്നും പഠിച്ചുവെന്നാണ് അന്‍ഷിത പറയുന്നത്. ഒരാള്‍ക്ക് എന്ത് സ്ഥാനം കൊടുക്കണം, സൗഹൃദമെങ്കില്‍ സൗഹൃദം, പ്രൊഫഷണല്‍ ആണെങ്കില്‍ പ്രൊഫഷണല്‍ എന്ന് പഠിക്കുന്നത് ആ സംഭവത്തോടെയാണെന്നും അന്‍ഷിത പറയുന്നുണ്ട്.

  എല്ലാവരും സൂര്യ എന്നാണ് വിളിക്കുന്നത്. അത് ഭയങ്കര സ്‌നേഹമാണ്. പുറത്ത് പോകുമ്പോള്‍ ഇഷ്ടം പോലെ ആള്‍ക്കാര്‍ സ്‌നേഹത്തോടെ അരികില്‍ വരാറുണ്ടെന്നും അന്‍ഷിത പറയുന്നു. അടുത്ത് വന്ന് അമ്മമാരൊക്കെ കെട്ടിപ്പിടിക്കാറുണ്ടെന്നാണ് താരം പറയുന്നത്. അമ്മമാര്‍ക്കാണ് സ്‌നേഹമെന്നും അന്‍ഷിത പറയുന്നു.

  Also Read: അഭിയനിക്കുന്നതിനിടെ വയ്യാതായി, കാഴ്ച എപ്പോള്‍ വേണമെങ്കിലും പോകാം! സങ്കടക്കെട്ടഴിച്ച് കിഷോര്‍

  ഒരിക്കല്‍ താനൊരു കല്യാണത്തിന് പോയപ്പോള്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയെന്നും തന്നെ പുറത്തിറക്കിയെന്നും താരം പറയുന്നു. എല്ലാവരും ഓടി വന്നു. സൂര്യ മേളോ സൂര്യ മോളോ എന്ന് പറഞ്ഞാണ് തന്നെ പുറത്തിറക്കിയതെന്നാണ് താരം പറയുന്നത്. തനിക്ക് ഒരുപാട് സന്തോഷമായെന്നും അരമണിക്കൂറോളം അവരോട് സംസാരിച്ച ശേഷമാണ് താന്‍ അവിടെ നിന്നും പോയതെന്നും താരം പറയുന്നുണ്ട്.

  തമിഴ് പരമ്പരയിലും അഭിനയിക്കുന്നുണ്ട് അന്‍ഷിത. തമിഴ് പ്രേക്ഷകരില്‍ നിന്നും തനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കുന്നതായാണ് അന്‍ഷിത പറയുന്നത്. തന്റെ കഥാപാത്രം ഒരു കുട്ടിയുടെ അമ്മയാണ്, ചെല്ലമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഓരോ വീട്ടിലും ചെല്ലമ്മയുണ്ട്. അമ്മയുടെ കഷ്ടപ്പാടാണ് ചെല്ലമ്മയിലൂടെ കാണിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് എല്ലാവര്‍ക്കും താന്‍ ചെല്ലമ്മയാണെന്നാണ് അന്‍ഷിത പറയുന്നത്. രണ്ടും ദൈവം തന്ന ഭാഗ്യമാണെന്നാണ് താരം പറയുന്നത്.

  വിവാദങ്ങളെക്കുറിച്ചും അന്‍ഷിത സംസാരിക്കുന്നുണ്ട്. തെറ്റ് ചെയ്താലും ഇല്ലെങ്കിലും മറ്റുള്ളവരെ ജഡ്ജ് ചെയ്യുക എന്നത് മനുഷ്യരുടെ സ്വഭാവമാണെന്നാണ് അന്‍ഷിത പറയുന്നത്. തെറ്റ് ചെയ്താലും ശരി ചെയ്താലും അതങ്ങനെയാണെന്ന് താരം പറയുന്നു. എന്തെങ്കിലും ശരി ചെയ്താല്‍ അതില്‍ തെറ്റ് കണ്ടു പിടിക്കാനായി നടക്കുന്നവരുണ്ട്. തെറ്റ് ചെയ്താല്‍ അതിലും തെറ്റ് കണ്ടു പിടിക്കുന്ന ആള്‍ക്കാരുമുണ്ടെന്ന് അന്‍ഷിത അഭിപ്രായപ്പെടുന്നുണ്ട്.

  അതൊക്കെ ആളുകളുടെ മനോവികാരമാണ്. മറ്റുള്ളവരെക്കുറിച്ച് മോശം പറയുമ്പോള്‍ മാനസിക സന്തോഷം കിട്ടുന്നുണ്ടാകാം. മറ്റുള്ളവരെ മോശം പറഞ്ഞ് താന്‍ നല്ലതാണെന്ന് തെളിയിക്കാനാകാം ശ്രമിക്കുന്നതെന്നും താരം പറയുന്നു. അതൊക്കെ ഓരോരുത്തരുടേയും സ്വഭാവമാണെന്നും അതൊന്നും മാറ്റാനാകില്ലെന്നും താരം പറയുന്നു. തനിക്ക് അടുപ്പമുള്ളവര്‍ എന്തെങ്കിലും ചെയ്താല്‍ മാത്രമേ തനിക്ക് സങ്കടമാവുകയുള്ളൂവെന്നും അല്ലാതെ വഴിയില്‍ കൂടെ പോകുന്നവര്‍ എന്തെങ്കിലും പറഞ്ഞെന്ന് കരുതി വിഷമിക്കുന്ന ആളല്ല താനെന്നും അന്‍ഷിത പറയുന്നു.

  രമ്യ പണിക്കരെ ഉപ്പെടുത്തെറിഞ്ഞ സംഭവത്തെക്കുറിച്ചും അന്‍ഷിത പ്രതികരിക്കുന്നുണ്ട് വീഡിയോയില്‍. തമാശയായി ചെയ്തതാണെന്നാണ് അന്‍ഷിത പറയുന്നത്. ആ ഷോ അങ്ങനെയാണെന്നും തമിഴിലൊക്കെ നടക്കുന്നതാണെന്നും താരം പറയുന്നു. മലയാളികള്‍ക്ക് പുതുമയായതിനാല്‍ ഷോയുടെ പാറ്റേണ്‍ അറിയാത്തതായിരിക്കാമെന്നും താരം പറയുന്നു. കറിയില്‍ ഉപ്പിട്ടപ്പോള്‍ തിരിച്ചിട്ടതാണെന്നും അത് ദേഹത്ത് ആയതാണെന്നാണ് അന്‍ചി പറയുന്നത്.

  തങ്ങളത് അപ്പോള്‍ തന്നെ വിട്ടതായിരുന്നുവെന്നും താരം പറയുന്നുണ്ട്. പിന്നീട് സംഭവം പ്രശ്‌നമായെന്ന് താന്‍ രമ്യ ചേച്ചിയോട് പറഞ്ഞിരുന്നുവെന്നും വിട്ടുകളയാനാണ് രമ്യ പറഞ്ഞതെന്നും അന്‍ഷിത പറയുന്നത്. ഷോ റേറ്റിംഗ് കിട്ടാന്‍ വേണ്ടിയായിരിക്കും ഹൈലൈറ്റ് ചെയ്തതെന്നും ഷോ സ്‌ക്രിപ്റ്റഡ് ആയിരുന്നുവെന്നും താരം വ്യക്തമാക്കുന്നുണ്ട്.

  Read more about: koodevide
  English summary
  Anshitha Anji Talks About The Lessons She Learned From Experiences And Incident From Remya Panicker
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X