For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഷ്ണു മോനെ കാണാന്‍ വന്നത് ഒരിക്കല്‍ മാത്രം, ജീവിതത്തില്‍ പണം പ്രധാനം; വിവാദങ്ങള്‍ക്ക് അനുശ്രീയുടെ മറുപടി

  |

  കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചതിയാണ് അനുശ്രീ. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച അനുശ്രീ പിന്നീട് നായികയായി മാറുകയായിരുന്നു. പരമ്പരകൡലൂടെ മലയാളി കുടുംബങ്ങളിലെ ഒരംഗമായി മാറുകയായിരുന്നു അനുശ്രീ. ഈയ്യടുത്ത് അനുശ്രീയുടെ ദാമ്പത്യ ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിഷ്ണുവുമായുള്ള വിവാഹവും തുടര്‍ന്ന് ഇരുവരും പിരിഞ്ഞതുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

  Also Read: അന്ന് കണ്ട ആ മോന്‍ ആണ് ഇത്! കലോത്സവ വേദിയില്‍ മൊട്ടിട്ട പ്രണയത്തെക്കുറിച്ച് ബിന്നി

  ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുശ്രീ. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം മറുപടി പറയുന്നത്. വിഷ്ണുവുമായി ഒരുമിക്കുമോ എന്നാണ് മിക്കവരും താരത്തോടായി ചോദിക്കുന്നത്. ഇതിന് താരം വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇപ്പോള്‍ ഇന്റര്‍വ്യു കൊടുക്കാനോ വാ തുറക്കാനോ പേടിയാണ്. കാരണം അതിന്റെ താഴെ വരുന്ന കമന്റുകള്‍ നേരെ വിപരീതമായിരിക്കും. മനസുകൊണ്ട് പോലും അങ്ങനെ വിചാരിച്ചിട്ടുണ്ടാകില്ല. വളച്ചൊടിച്ചുള്ള കമന്റുകള്‍ കാണുമ്പോള്‍ നമ്മളുടെ നാട്ടിലെ ആളുകളെന്താണ് ഇങ്ങനെയെന്ന് തോന്നിപ്പോകും. ഗില്‍റ്റ് തോന്നും. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ നോക്കിയിരുന്നു. പക്ഷെ തീര്‍ക്കാനാവുന്ന അവസ്ഥയിലല്ല ഇപ്പോള്‍ എന്നാണ് അനുശ്രീ പറയുന്നത്.

  Also Read: 'വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ‌ പ്രസവം.... മകളുടെ വരവ് സിനിമകൾ ഇല്ലാതാക്കി?'; ആലിയ ഭട്ടിന് പറയാനുള്ളത്!

  വാവ എന്റെ കൂടെ തന്നെയുണ്ട്. വളര്‍ന്നു വരുമ്പോള്‍ അവന്റെ മനസില്‍ ചോദ്യങ്ങളുണ്ടാവുകയും ബുദ്ധിമുട്ട് തോന്നുകയും ചെയ്യുമ്പോള്‍ എനിക്കത് മനസിലാകും. കാരണം ഞാനതിലൂടെ കടന്നു വന്നൊരാളാണ്. ഒരിക്കലും ഞാന്‍ അവനെ തടയില്ല. അച്ഛനില്ലാതെ വളര്‍ത്തണം എന്ന് ആഗ്രഹിച്ച ആളല്ല ഞാന്‍. ഭര്‍ത്താവിന്റെ കൂടെ ജീവിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിച്ചത്. ഞാനത് വിഷ്ണുവിനോട് പറഞ്ഞിട്ടുമുണ്ടെന്നും അനുശ്രീ പറയുന്നു.

  അങ്ങനെയുള്ള ഞാന്‍ പുറത്ത് വരാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന്റേതായ കാരണമുണ്ട്. തീര്‍ത്തും വ്യക്തിപരമാണത്. ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് വെളുപ്പെടുത്താത്തത്. പലരുടേയും ചിന്ത വിഷ്ണുവിന്റെ തെറ്റായിരിക്കാം എന്നാകും ചിലരുടെ ചിന്ത എന്റെ ഭാഗത്തായിരിക്കാം തെറ്റ് എന്നാകും. അങ്ങനെയല്ല, ഞങ്ങള്‍ രണ്ടു പേരുടേയും ഭാഗത്ത് തെറ്റുകളുണ്ടെന്നും താരം പറയുന്നു.

  പറഞ്ഞ് തീര്‍ക്കാന്‍ പറ്റിയ സാഹചര്യമല്ലെന്ന് താരം വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ ഒരുപാട് ആലോചിച്ച് തല പുണ്ണാക്കണ്ട. ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എതുവരെ പോകുമെന്ന് നോക്കാമെന്നും അനുശ്രീ പറയുന്നു.

  സത്യത്തില്‍ എനിക്കും എന്റെ കുടുംബക്കാര്‍ക്കും ഇല്ലാത്ത ആത്മാര്‍ത്ഥതയാണ് മറ്റുള്ളവര്‍ക്ക്. കുറേ കമന്റുകള്‍ കണ്ടു. നീ ആരാടി എന്നൊക്കെ, ഇവരുടെ വിചാരം ഇവരുടെ മടിയിലിരുത്തിയാണ് എനിക്ക് പേരിട്ടതെന്നാണ്. ഗിവ് റെസ്‌പെക്ട് ആന്റ് ടേക്ക് റെസ്‌പെക്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ഫാമിയില്‍ പ്രശ്‌നങ്ങളുണ്ട്. പക്ഷെ ഈ പറയുന്നവരുടെ കുടുംബങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്നാണോ? എന്നും അനുശ്രീ പ്രതികരിക്കുന്നുണ്ട്.

  പിന്നാലെ തന്നോട് അമ്മയുടെ പാത പിന്തുടരാതെ വിഷ്ണുവുമായി ഒരുമിക്കാന്‍ ഉപദേശിക്കുന്നവര്‍ക്കും താരം മറുപടി പറയുന്നുണ്ട്. എന്റെ ജീവിതത്തില്‍ എന്റെ അമ്മയുടെ പാത പിന്തുടരണമെന്നോ അമ്മയുടെ പാത പിന്തുടരണമെന്നോ ഞാന്‍ തീരുമാനിക്കും. മറ്റുള്ളവര്‍ ഇടപെടേണ്ടതില്ലെന്നാണ് അനുശ്രീ വ്യക്തമാക്കുന്നത്.

  സ്വത്ത് ജീവിതപ്രശ്‌നമല്ല. സ്വത്ത് ഇല്ലെങ്കിലും ജീവിക്കാം. പക്ഷെ സമാധാനവും സ്വാതന്ത്ര്യവുമാണ് വേണ്ടതെന്നും അനു പറയുന്നുണ്ട്. ഉടനെ തന്നെ സീരിയിലിലേക്ക് തിരികെ വരും. ഇപ്പോഴത്തെ ജീവിതത്തില്‍ വളരെ ഹാപ്പിയാണ്. ബുദ്ധിമുട്ടുണ്ടായപ്പോള്‍ ചേര്‍ത്ത് നിര്‍ത്തിയത് എന്റെ കുടുംബക്കാരാണ്. തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നുന്നില്ലെന്നും താരം പറയുന്നുണ്ട്.

  ജീവിതത്തില്‍ പണത്തിന് വിലയില്ല എന്ന് പറയുന്നത് ശരിയല്ലെന്നും അനുശ്രീ പറയുന്നുണ്ട്. സ്‌നേഹം മാത്രമാണ് വേണ്ടതെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷെ അത് തെറ്റാണ്, കുടുംബമായി ജീവിക്കുമ്പോള്‍ ഉത്തരവാദിത്തമാകുമ്പോള്‍ പണത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നും എന്നാല്‍ അതിനര്‍ത്ഥം കാശുകാരനെയേ കെട്ടാവൂ എന്നല്ലെന്നും ദിവസക്കൂലിയ്ക്ക് പണിയെടുക്കുകയാണെങ്കിലും മതിയാകുമെന്നും അനു പറയുന്നുണ്ട്.

  ഭര്‍ത്താവിന്റെ കൂടെ ജീവിച്ചാലേ സന്തോഷം കിട്ടൂവെന്നാണ് മിക്കവരും പറയുന്നത് എന്നാല്‍ അങ്ങനെയല്ല, ഒറ്റയ്ക്ക് ജീവിച്ചാലും സന്തോഷം കിട്ടുമെന്നാണ് അനുശ്രീ പറയുന്നത്. നമ്മള്‍ക്ക് സന്തോഷം കിട്ടുന്ന കാര്യം ചെയ്യുക എന്നതാണ് കാര്യം. ഒരു ജീവിതമേയുള്ളൂ, നാളെ എന്താകുമെന്ന് അറിയില്ല. നില്‍ക്കുന്ന സമയം സന്തോഷത്തോടെ ജീവിക്കുകയാണ് വേണ്ടതെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്.

  രണ്ടാം വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് അനുശ്രീ നല്‍കിയ മറുപടി എന്തിനാണ് എന്നായിരുന്നു. ഒരു വിവാഹം കഴിച്ചത് കണ്ടില്ലേ, ഇനിയും വേണോ എന്നു ചോദിക്കുന്ന അനുശ്രീ രണ്ടാം വിവാഹത്തോട് ഇപ്പോള്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വിഷ്ണു കുഞ്ഞിനെ ഒരു വട്ടം വന്ന് കണ്ടിരുന്നുവെന്നും പിന്നെ വന്നിട്ടില്ലെന്നും അനുശ്രീ പറയുന്നുണ്ട്.

  Read more about: anusree അനുശ്രീ
  English summary
  Anusree Prakrithi Says The Chance Of Her Being With Vishnu Again Is Less in Her New Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X