twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റേറ്റിംഗില്‍ പിന്നിലായി പാടാത്ത പൈങ്കിളി, തിരിച്ചടിയായത് സൂരജിന്റെ പിന്മാറ്റം? മറ്റ് പരമ്പരകളുടെ നില ഇങ്ങനെ

    |

    ഈ ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് സിനിമകളുടേയും പരമ്പരകളുടേയുമെല്ലാം ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചില പരമ്പരകള്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. ലോക്ക്ഡൗണും നിയന്ത്രണവുമൊക്കെ മാറിയ ശേഷം തിരികെ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ തിരിച്ചുവരവിനായി കാത്തിരിക്കുന്നൊരു പരമ്പരയാണ് സാന്ത്വനം. എങ്കിലും മറ്റ് പരമ്പരകള്‍ ഇപ്പോഴും സംപ്രേക്ഷണം തടരുന്നുണ്ട്.

    കറുപ്പണിഞ്ഞ് ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര; ചിത്രങ്ങള്‍ കാണാം

    ലോക്ക്ഡൗണ്‍ കാലത്തും ശക്തമായ മത്സരമാണ് റേറ്റിംഗില്‍ പരമ്പരകള്‍ തമ്മില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുന്നിലുണ്ടായിരുന്ന ചില പരമ്പരകള്‍ പിന്നോട്ട് പോകുന്നതിനും പിന്നിലുണ്ടായിരുന്നവര്‍ മുന്നോട്ട് വരുന്നതിനുമെല്ലാം പോയ വാരം സാക്ഷിയായി. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഷ്യാനെറ്റ് പരമ്പരകളില്‍ മുന്നിലുള്ളത് കുടുംബവിളക്കാണ്. ഏഷ്യാനെറ്റിന്റെ പരമ്പരകളില്‍ ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്.

    കുടുംബവിളക്ക്

    മുമ്പും പലപ്പോഴും കുടുംബവിളക്കു തന്നെയായിരുന്നു റേറ്റിംഗില്‍ മുന്നിലുണ്ടായിരുന്നത്. സാന്ത്വനത്തില്‍ നിന്നുമായിരുന്നു കുടുംബ വിളക്കിന് വെല്ലുവിളി നേരിടേണ്ടി വന്നിരുന്നത്. അതേസമയം അമ്മയറിയാതെ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറിവന്നിരിക്കുകയാണ്. തുടക്കത്തില്‍ മെല്ലെയായിരുന്നു അമ്മയറിയാതെ കളം പിടിച്ചത്. ഇതിനിടെ നിഖില്‍ നായര്‍ പിന്മാറിയും തിരിച്ചടിയായി. എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയതോടെ പരമ്പര രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

    പാടാത്ത പൈങ്കിളി

    ഇതിനിടെ ശക്തമായ തിരിച്ചടി നേടിയ പരമ്പര പാടാത്ത പൈങ്കിളിയാണ്. പോയ വാരം മുന്നിലുണ്ടായിരുന്ന പാടാത്ത പൈങ്കിളി പിന്നോട്ട് പോയത് ശക്തമായ തിരിച്ചടിയാണ്. പരമ്പരയിലുണ്ടായ മാറ്റങ്ങളാണ് ഇതിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്. കേന്ദ്രകഥാപാത്രങ്ങളായ ദേവയും കണ്‍മണിയും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു പരമ്പരയുടെ ഹൈലൈറ്റ്. എന്നാല്‍ ദേവയെ അവതരിപ്പിച്ച സൂരജ് സണ്‍ ഈയ്യടുത്ത് പരമ്പരയില്‍ നിന്നും പിന്മാറുകയുണ്ടായിരുന്നു. പിന്നാലെ കഴിഞ്ഞ ആഴ്ചയില്‍ പുതിയ താരം ദേവയായി എത്തുകയായിരുന്നു.

    ദേവയായി പുതിയ താരം

    ദേവയായി പുതിയ താരം എത്തിയത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് റേറ്റിംഗിലെ ഇടിവ് സൂചിപ്പിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു സൂരജ് പരമ്പരയില്‍ നിന്നും പിന്മാറുന്നത്. എന്തായാലും താരത്തിന് പകരം വന്ന നടനെ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളാന്‍ സമയമെടുക്കുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ വൈകാരികമായ രംഗങ്ങള്‍ പോലും പ്രേക്ഷകരില്‍ വേണ്ടത്ര ഇംപാക്ട് സൃഷ്ടിച്ചിട്ടില്ലെന്നാണ് റേറ്റിംഗിലെ ഇടിവ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ നഷ്ടപ്പെട്ട ജനപ്രീതി തിരികെ പിടിക്കാന്‍ കണ്‍മണിക്കും പുതിയ ദേവയ്ക്കും സാധിക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

    Recommended Video

    Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
    മൗനരാഗവും കൂടെവിടെയും

    അതേസമയം നാലും അഞ്ചും സ്ഥാനങ്ങളില്‍ മൗനരാഗവും കൂടെവിടെയുമാണുള്ളത്. ടോപ് ഫൈവിലെ തങ്ങളുടെ സ്ഥാനം ഇരുവര്‍ക്കും നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. അതേസമയം നേരത്തെ നടത്തിയ മുന്നേറ്റങ്ങള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നതാണ് തിരിച്ചടിയായത്. പക്ഷെ രണ്ട് പരമ്പരകളുടേയും കഥാഗതിയില്‍ പുതിയ ട്വിസ്റ്റുകളുണ്ടായിട്ടുണ്ട് ഇത് വരും ദിവസങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഋഷിയും സൂര്യയും തമ്മിലുടലെടുത്ത ബന്ധമാണ് കൂടെവിടെയ്ക്ക് ഗുണമായി മാറിയത്.

    Read more about: serial
    English summary
    Asianet's Padatha Painkili TRP Ratings Plummeted, Is Sooraj Sun Replacement The Reason? Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X