For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമര്‍ശനം ആളാകാനെന്ന് കൂട്ടിക്കല്‍! പൊതിഞ്ഞു വെക്കാന്‍ പറഞ്ഞ പത്രം കണ്ടിട്ടില്ലെന്ന് അശ്വതി

  |

  കഴിഞ്ഞ ദിവസമായിരുന്നു നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വര്‍ഗീസ് കൃപാസനത്തില്‍ താന്‍ വിശ്വസിക്കുന്നതായി പറഞ്ഞത്. പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ട്രോളുകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ നടി അശ്വതിയും തന്റെ കൃപാസനം അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അശ്വിത തന്റെ അനുഭവം പങ്കുവച്ചത്.

  Also Read: ധന്യയ്ക്ക് പിന്നാലെ കൃപാസനത്തെ കുറിച്ച് സാക്ഷ്യം പറഞ്ഞ് അശ്വതിയും, 'അൽഫോൺസാമ്മ ഇന്ന് എയറിലാകുമെന്ന്' ആരാധകർ!

  എല്ലാം തകര്‍ന്നു നില്‍ക്കുന്ന സമയത്ത് തന്നേയും കുടുംബത്തേയും മാതാവ് കരകയറ്റിയത് കൃപാസനത്തിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രാര്‍ത്ഥിച്ചപ്പോളാണെന്നായിരുന്നു അശ്വതി കുറിച്ചത്. പിന്നാലെ നിരവധി പേര്‍ താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുകയാണ്. താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ എയറിലാണ്. അശ്വതിയുടെ പോസ്റ്റിന് കമന്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Aswathy

  വിശ്വാസം രക്ഷിക്കട്ടെ! പക്ഷേ, ഈ വിമര്‍ശിക്കുന്നത് ആളാകാനുളള ഒരു ശ്രമം മാത്രവാണ്! ഗതികേട് വരുമ്പോള്‍ ദൈവം പോലും പലതരം വിശ്വാസങ്ങളുടെയും പിറകെ പോകും! പല മഹാശാസ്ത്രജ്ഞന്മാരും സംസ്ഥാനം വിട്ട് വരെ ഓടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എന്നെ ഡിസൈന്‍ ചെയ്ത പ്രകൃതിയില്‍ വിശ്വസിക്കുന്നു. എന്നായിരുന്നു നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ കമന്റ് ചെയ്തത്. ഇതിന് അശ്വതി മറുപടി നല്‍കുന്നുണ്ട്. സാക്ഷ്യം പറഞ്ഞ വ്യക്തിയെ വല്ലാതെ കളിയാക്കുന്നു. അപ്പൊ ആലോചിച്ചു ഇതുപോലെ സംഭവം എന്റെ ജീവിതത്തില്‍ നടന്നതല്ലേ അതൊന്നു പങ്കുവെക്കാം എന്നായിരുന്നു അശ്വതിയുടെ മറുപടി.

  100% യോജിക്കുന്നു.. എന്റെ ഒരു അനുഭവം പങ്കുവെച്ചു എന്നല്ലാതെ ഡെയിലി ഞാന്‍ ഈ പൊതിഞ്ഞുവെക്കാന്‍ പറയുന്ന പത്രം ഒന്നും വായിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഉടമ്പടി വെച്ചു പ്രാര്‍ത്ഥിച്ചിട്ടില്ല. അവിടുത്തെ മാതാവില്‍ മാത്രമേ വിശ്വാസം ഉണ്ടായിട്ടുള്ളൂവെന്നും അശ്വതി പറയുന്നുണ്ട്. ഇത് നിങ്ങളുടെ സത്യസന്ധമായ പറച്ചില്‍ ആവാം. പക്ഷേ, തട്ടിപ്പുകള്‍ ധാരാളമുണ്ടെന്നായിരുന്നു ഇതിന് കൂട്ടിക്കല്‍ നല്‍കിയ മറുപടി. തുടര്‍ന്നും ധാരണം ആരാധകര്‍ കമന്റുമായി എത്തുന്നുണ്ട്. മിക്കതിനും അശ്വതി മറുപടിയും നല്‍കുന്നുണ്ട്.

  Also Read: 'ചേച്ചിയോടെന്നും ബഹുമാനം, അവരുടെ പ്രയത്നങ്ങൾ ചുറ്റുമുള്ളവർക്ക് വേണ്ടി കൂടി'; രഞ്ജിനിയെ കുറിച്ച് നാത്തൂൻ!

  ഇമ്മാതിരി സയന്‍സ് വിരുദ്ധത പറയാനും പ്രചരിപ്പിക്കാനും ലേശം ലജ വേണം..എത് കാലത്താണ് താങ്കളൊക്കെ ജീവിക്കുന്നത്.. കഷ്ട്ടം തന്നെ എന്ന കമന്റിന് അശ്വതി നല്‍കിയ മറുപടി 1989 എന്നായിരുന്നു. നോക്കു എല്ലാ ബഹുമാനവും നിലനിര്‍ത്തുകൊണ്ട് പറയുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് എന്ത് ശസ്ത്ര പിന്‍ബലമാണ് ഉള്ളത്. ഗുരുദേവന്‍ ദൈവദശകം എഴുതിയപ്പോള്‍ സയന്‍സ് ദശകം എഴുതിയ അയ്യപ്പന്റെ നാടാണ് ഇത്. 1989 ഹോമോസാപ്പിയന്‍സ് ജീവിച്ച കാലം തന്നെയാ എന്നായിരുന്നു ഇതിന് കമന്റിട്ടയാളുടെ മറുപടി.

  Aswathy

  ഞാന്‍ അവസാനം എഴുതിയത് വായിച്ചില്ലേ? ധനേഷിനെ പോലുള്ളവര്‍ക്ക് ഒരു വിശ്വാസമുണ്ട് ഈ പ്രസ്ഥാനം കള്ളമാണ് എന്ന്, എന്നാല്‍ ഇത് സത്യമാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. രണ്ടിനും ഒരേ വില ഞാന്‍ കല്പ്പിക്കുന്നു.. എനിക്ക് നടന്ന ഒരു അനുഭവം ഞാന്‍ എഴുതി അത്രയേ ഉളളൂ. അതിനര്‍ത്ഥം നാളെ സകലരും കൃപാസനത്തിലേക്കു ഒഴുകി പോ എന്നല്ലെന്നാണ് അതിന് അശ്വതി നല്‍കിയ മറുപടി.

  ദൈവത്തില്‍ വിശ്വസിക്കുന്നത് ഒരിക്കലുംതെറ്റല്ല വിശ്വാസങ്ങള്‍ പലതാകാം എന്നാല്‍ എല്ലാവരും പലപേരുകള്‍ഇട്ട് വിളിക്കുന്ന ആ പ്രപഞ്ചശക്തി അത് ഒന്നുതന്നെയാണ് എന്ന് നടി രശ്മി അനിലും കമന്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ തനിക്ക് അഡ്വാന്‍സ് ക്രിസ്തുമസ് ആശംസയുമായി എത്തിയ ആളോട് ക്രിസ്തുമസിന് മുമ്പ് തന്നെ താഴെയിറങ്ങുമെന്നും അപ്പോള്‍ പറഞ്ഞാല്‍ മതിയെന്നും അശ്വതി പറയുന്നുണ്ട്. എന്തായാലും സംഭവം വലിയൊരു ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Read more about: aswathy
  English summary
  Aswathy's Post About Kripasanam Gets Social Media Attention Actor Koottikal Jayachandran Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X