For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ ഇപ്പോള്‍ ഹാപ്പിയാണ്, ഓര്‍ഫനേജില്‍ തന്നെയാണ്; 22 വര്‍ഷം കഴിഞ്ഞ് അമ്മയെ കണ്ടെത്തിയതിനെക്കുറിച്ച് അശ്വിന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അശ്വിന്‍. തന്റെ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചുമൊക്കെ അശ്വിന്‍ ഷോയില്‍ വച്ച് മനസ് തുറന്നിരുന്നു. താന്‍ ഗേ ആണെന്ന അശ്വിന്റെ തുറന്നു പറച്ചിലിനും ബിഗ് ബോസ് വേദി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബിഗ് ബോസിന് ശേഷം തന്റെ അമ്മ തന്നെ തിരിച്ചറിഞ്ഞതിനെക്കുറിച്ച് ഒരിടയ്ക്ക് അശ്വിന്‍ മനസ് തുറന്നിരുന്നു.

  Also Read: സമാന്തയെ കാണാൻ മുൻ ഭർത്താവ് നാ​ഗചൈതന്യ എത്തുന്നു?; ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴെന്ന് ആരാധകർ

  ഇപ്പോഴിതാ തന്റെ കഷ്ടപ്പാടുകളെക്കുറിച്ചും അമ്മയെക്കുറിച്ചും അശ്വിന്‍ മനസ് തുറക്കുകയാണ്. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അശ്വിന്‍ ഒരിക്കല്‍ കൂടി തന്റെ ജീവിതകഥ പങ്കുവച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  പതിനേഴാമത്തെ വയസിലാണ് വീട്ടില്‍ നിന്നും ഇറങ്ങുന്നത്. പ്ലസ് ടു കഴിഞ്ഞതുമായിരുന്നു. കഴക്കൂട്ടത്തേക്കാണ് വന്നത്. നേരെ പോയത് മാജിക് പ്ലാനറ്റിലായിരുന്നു. പക്ഷെ അവിടെ സ്ഥിരമായാരു മജീഷ്യന്റെ ഒഴിവില്ലെന്നും അറിയിക്കാം എന്നും പറയുന്നത്. എന്തായാലും വീട്ടിലേക്ക് തിരിച്ചു പോകില്ലെന്ന് തീരുമാനിച്ചതിനാല്‍ റെയില്‍വെ സ്‌റ്റേഷനില്‍ കിടന്നുറങ്ങി. മൂന്നാല് ദിവസം ആയപ്പോള്‍ കയ്യിലെ പൈസ തീര്‍ന്നു. അങ്ങനെയാണ് ആക്രി പെറുക്കാന്‍ തുടങ്ങുന്നത്.

  Also Read: 'പ്രിയയുടെ ഉപദേശം കാരണമായിരുന്നു ആ തീരുമാനം, ചില നല്ല അവസരങ്ങളാണ് അന്ന് നഷ്ടമായത്'; ചാക്കോച്ചൻ പറഞ്ഞത്

  അവിടെ ഒരു ചേട്ടനുണ്ടായിരുന്നു. ആ ചേട്ടനെ മറക്കാനാകില്ല. അന്ന് ബിയര്‍ കുപ്പിയ്ക്ക് മൂന്ന് രൂപയായിരുന്നു കിട്ടിയിരുന്നത്. പക്ഷെ ആ ചേട്ടനോട് എന്റെ അവസ്ഥയൊക്കെ പറഞ്ഞിരുന്നു. അതിനാല്‍ ചേട്ടന്‍ എനിക്ക് ഒരു കുപ്പിയ്ക്ക് അഞ്ച് രൂപ വച്ച് തന്നിരുന്നു. അഞ്ച് ബിയര്‍ കുപ്പി പെറുക്കണമെങ്കില്‍ അഞ്ച് കിലോമീറ്റര്‍ വെയിലത്ത് നടക്കണം. പ്ലാസ്റ്റിക്കും ഇരുമ്പ് കമ്പിയുമൊക്കെ പെറുക്കുമായിരുന്നു. ജീവിതത്തിന്റെ ചൂട് അറിയുന്നത് അവിടെ നിന്നുമാണ്.

  പക്ഷെ ഇതില്‍ നിന്നും ആഹാരത്തിന്റെ പണമേ കിട്ടുകയുള്ളൂ. താമസം വേണം. നല്ലൊരു തുക വേണം. അതിനായി ഞാന്‍ ഒരു പള്ളീലച്ചനുമായി സംസാരിച്ചു. അദ്ദേഹമാണ് ഹോസ്റ്റല്‍ ഫീസിനുള്ള പണം നല്‍കിയത്. തിരിച്ചുതരാം എന്ന് പറഞ്ഞ് കടമായിട്ട് വാങ്ങിയതാണ് ആ തുക. പക്ഷെ ഇപ്പോഴും അത് തിരിച്ചു കൊടുക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം. ഞാനിപ്പോഴും അദ്ദേഹത്തിന് കടപ്പെട്ടിരിക്കുകയാണ്. പക്ഷെ ആ സ്‌നേഹം ഇന്നുമുണ്ട്.

  22 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കണ്ടുപിടിച്ചു. രണ്ട് വര്‍ഷം മുമ്പായിരുന്നു. ഒരു ഓര്‍ഫനേജിലാണ് അമ്മയുള്ളത്. അവിടെ പോയി കാണുകയായിരുന്നു. അമ്മയ്ക്ക് ആദ്യം എന്നെ മനസിലായില്ല. പക്ഷെ ബിഗ് ബോസിലൂടെ കണ്ട് കണ്ട് എന്നെ മനസിലായി. ആദ്യമായി കാണാന്‍ ചെല്ലുമ്പോള്‍ അമ്മയെന്നെ മോനെ എന്ന് വിളിച്ച് കെട്ടിപ്പിടിക്കുമെന്നാണ് കരുതിയത്. പക്ഷെ അമ്മ എന്നെ തിരിച്ചറിഞ്ഞില്ല. അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടാണ്, ചികിത്സയിലാണ്. ഞാനന്ന് വിഷമത്തോടെയാണ് ഇറങ്ങിയത്. പക്ഷെ എന്നെങ്കിലും എന്റെ അമ്മ എന്നെ മോനെ എന്ന് വിളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.


  ബിഗ് ബോസില്‍ നിന്നും അമ്പത് ലക്ഷമോ ഫ്‌ളാറ്റോ കിട്ടുന്നതിലും വലിയ സന്തോഷമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണത്. സ്ഥിരമായി പോയി കാണാറില്ല. അമ്മയ്ക്ക് ഞാനുമായി അറ്റാച്ച്‌മെന്റ് കൂടി വരികയാണ്. അങ്ങനെ വന്നാല്‍ കൊണ്ടു നിര്‍ത്താനുള്ള വീടൊക്കെ ബുദ്ധിമുട്ടിലാണ്. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ വിളിക്കും. അമ്മയിപ്പോള്‍ ഹാപ്പിയാണ്. ഞാന്‍ ഉണ്ട് എന്ന തിരിച്ചറിവുണ്ട്. ഞാനും ഹാപ്പിയാണ് അമ്മയും ഹാപ്പിയാണെന്നാണ് അശ്വിന്‍ പറയുന്നത്.

  English summary
  Bigg Boss Fame Aswin Talks About Finding His Mother At An Orphanage And Her First Reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X