For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര്‍ എന്നേയും സമീപിച്ചിരുന്നു, ഒരു ലക്ഷം തരാമെന്ന് പറഞ്ഞു; വധ ഭീഷണിയെന്ന് ബ്ലെസ്ലി

  |

  പ്രൊമോഷന്‍ വീഡിയോ വിവാദത്തില്‍ ദില്‍ഷയ്ക്ക് മറുപടിയുമായി ബ്ലെസ്ലി. ബിഗ് ബോസ് വിന്നറായ ദില്‍ഷ പങ്കുവച്ച വീഡിയോ തട്ടിപ്പാണെന്ന ആരോപണത്തെ തുടര്‍ന്ന് അവര്‍ പിന്‍വലിച്ചിരുന്നു. ബ്ലെസ്ലിയായിരുന്നു പ്രൊമോഷനെതിരെ ആദ്യം രംഗത്തെത്തിയത്. എന്നാല്‍ തന്നോട് നേരിട്ട് പറയാതെ എന്തുകൊണ്ടാണ് ബ്ലെസ്ലി സ്റ്റോറിയിട്ട് വൈറലാക്കിയതെന്നായിരുന്നു ദില്‍ഷയുടെ ചോദ്യം. ഈ ചോദ്യത്തിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.

  Also Read: ഞാന്‍ മൂന്ന് ലക്ഷം വാങ്ങിയതിന് തെളിവുണ്ടോ? ക്യൂആര്‍ കോഡിട്ട് കാശ് പിരിച്ചിട്ടില്ല; ബ്ലെസ്ലിയ്ക്കെതിരെ ദില്‍ഷ

  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. അവര്‍ തന്നേയും പ്രൊമോഷന് വേണ്ടി സമീപിച്ചിരുന്നുവെന്നും എന്നാല്‍ തട്ടിപ്പാണെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നുമാണ് ബ്ലെസ്സി പറയുന്നത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും ബ്ലെസ്ലി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Bleslee

  ഒരു വിശദീകരണം നല്‍കേണ്ടിയിരിക്കുന്നത് അത്യന്താപേഷികമായിരിക്കുകയാണ്. ബിഗ് ബോസ് വിന്നറായ ദില്‍ഷ പ്രസന്നന്‍ ചേച്ചിയെടുത്ത പ്രൊമോഷന്‍ ഒരു സ്‌കാം ആയിരുന്നു. ഞാനത് സ്‌കാം അലേര്‍ട്ടെന്ന് പറഞ്ഞ് പോസ്റ്റിട്ടിരുന്നു. അപ്പോള്‍ തന്നെ ദില്‍ഷ പ്രസന്നന്‍ ആ വീഡിയോ ഡിലീറ്റാക്കുകയും ചെയ്തിരുന്നു. എനിക്കത് സ്‌കാം ആണെന്ന് മനസിലാകാന്‍ കാരണം അവര്‍ എന്റെ അടുത്തും വന്നിരുന്നു. എന്നോട് പറഞ്ഞത് വീഡിയോ 24 മണിക്കൂര്‍ നേരം ഇടണം, ഒരു സ്‌റ്റോറി ഇടണം എന്നായിരുന്നു. ഇന്ന ഇന്നയാളുകള്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഞാനും ചെയ്യണമെന്നും പറഞ്ഞു.

  എന്തോ തട്ടിപ്പാണെന്ന് എനിക്ക് മനസിലായിരുന്നു. പക്ഷെ കൂടുതല്‍ അറിയാനായി നോക്കാന്‍ എന്റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞു. അവന്‍ അവരോട് ഒരു ലക്ഷം രൂപ വരെ പ്രതിഫലം പറഞ്ഞിരുന്നു. അത് തരാം എന്നവര്‍ പറഞ്ഞിരുന്നു. ഞാന്‍ നിഷേധിച്ചു. ബാക്കിയുള്ളവരൊക്കെ ചെയ്യുന്നുണ്ടെന്നും പിന്നെന്തുകൊണ്ട് എനിക്ക് ചെയ്തുകൂടാ എന്നുമായിരുന്നു അവര്‍ ചോദിച്ചത്. വാട്‌സ് ആപ്പിലൂടെ അവര്‍ സര്‍ട്ടിഫിക്കറ്റൊക്കെ അയച്ചു തന്നിരുന്നു. പക്ഷെ ഇതൊരു തട്ടിപ്പാണെന്ന് എനിക്ക് അറിയാമായിരുന്നു. ട്രേഡിംഗുമായി ബന്ധപ്പെട്ട സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവര്‍ പറഞ്ഞു തന്നിരുന്നു.

  എന്തുകൊണ്ട് ഇക്കാര്യം ദില്‍ഷ പ്രസന്നന്‍ ചേച്ചിയോട് പറയാതെ സ്റ്റോറിയാക്കി എന്നുവച്ചാല്‍, ഞാനിത് അവരോട് പറയുകയാണെങ്കില്‍ അവര്‍ ആ വീഡിയോ ഡിലീറ്റാക്കും. പക്ഷെ ഈ തട്ടിപ്പുകാര്‍ ദില്‍ഷ പ്രസന്നന്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പല ഇന്‍ഫ്‌ളുവേഴ്‌സിനെയും സമീപിക്കും. എന്നെ സമീപിച്ചതും ദില്‍ഷ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടായിരുന്നു. ദില്‍ഷ പ്രൊമോഷന്‍ ചെയ്യുന്നത് അമ്പതിനായിരമോ എഴുപതിനായിരമോ വാങ്ങിയിട്ടാകും. പക്ഷെ ബാക്കിയുള്ളവര്‍ക്ക് പതിനായിരമോ ഇരുപതിനായിരമോ നല്‍കി ചെയ്യിപ്പിക്കും.

  Also Read: ലോകത്തുള്ള എല്ലാ നാറികളും ദില്‍ഷയ്ക്ക് നല്ലവരാണ്! ദില്‍ഷ എന്നെ ചതിച്ചോ? വീഡിയോയുമായി സൂരജ്

  ദില്‍ഷയ്ക്ക് ക്രെഡിബിലിറ്റിയും ഉത്തരവാദിത്തവുമുണ്ട്. ദില്‍ഷ വീഡിയോ ഡിലീറ്റ് ചെയ്താലും അവരത് പലയിടത്തും എത്തിക്കും. എവിടേലും കിടക്കുന്ന ദില്‍ഷയാണെങ്കില്‍ പ്രശ്‌നമില്ല. പക്ഷെ ബിഗ് ബോസ് മലയാളം സീസണ്‍ 4 വിന്നര്‍ എന്ന സ്ഥാനം വിലപ്പെട്ടതാണ്. ഇതിനാലാണ് സ്‌റ്റോറിയിട്ടത്. ദില്‍ഷയ്ക്ക് മെസേജ് അയച്ച് വീഡിയോ ഡിലീറ്റാക്കാന്‍ എനിക്ക് വലിയ പാടൊന്നുമില്ല. അതുകൊണ്ട് ആരും രക്ഷപ്പെടില്ല. എല്ലാ ഇന്‍ഫ്‌ളുവേഴ്‌സിനും ഒരു പാഠം ആകട്ടെ എന്നും കരുതി. പറ്റിക്കപ്പെടാന്‍ പോകുന്ന ഒരുപാട് പേരുടെ മുഖം എന്റെ മനസിലേക്ക് വന്നു.

  dilsha

  ബിഗ് ബോസ് വിന്നര്‍ ഇങ്ങനൊരു തട്ടിപ്പില്‍ പെട്ടാല്‍ അത് ഭാവിയില്‍ വരാനിരിക്കുന്ന ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ ക്രെഡിബിലിറ്റിയേയും ബാധിക്കും. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ക്രെഡിബിലിറ്റിയും പോകുന്ന വിഷയമാണ്. ഞാന്‍ ദില്‍ഷയുടെ കരിയര്‍ നശിപ്പിക്കാന്‍ നോക്കിയെന്നും അവര്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നുമൊക്കെ പറഞ്ഞു. അഞ്ഞൂറ് പേര്‍ തട്ടിപ്പിന് ഇരയാവുകയും ഒരാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്താല്‍ ആരും അറിയില്ല. തെരുവില്‍ കിടന്ന് മരിക്കേണ്ടി വരും. ദില്‍ഷ പ്രസന്നന്‍-ബ്ലെസ്ലി വിഷയം മാത്രമായിട്ട് എടുക്കുമ്പോള്‍ വിഷമം തോന്നുന്നു.

  എനിക്കെതിരെ ഇവരുടെ വധ ഭീഷണിയൊക്കെ വരാന്‍ സാധ്യതയുണ്ട്. കുറച്ച് മെസേജുകളൊക്കെ വരുന്നുണ്ട്. ദില്‍ഷയ്ക്ക് മെസേജ് അയക്കാതിരുന്നതിന് മറ്റൊരു കാരണം കൂടെയുണ്ട്. ഇവരുമായുള്ള ചര്‍ച്ചയ്ക്കിടെ എന്നോട് കമന്റ് ബോക്‌സ് ഓഫാക്കിയിട്ടാല്‍ മതി ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. ദില്‍ഷയുടെ കമന്റ് ബോക്‌സും ഓഫായിരുന്നു. അതിനാലായിരുന്നു മെസേജ് അയക്കാതിരുന്നത്. ഫോളോവേഴ്‌സിനോട് കമ്മിറ്റ്‌മെന്റ് വേണമെന്നും ബ്ലെസ്ലി പറയുന്നു.

  English summary
  Bigg Boss Fame Bleslee Gives Reply To Dilsha And Reveals He Was Also Approached By The Same Team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X