For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമേരിക്കയിലെ ഹണിമൂണ്‍ കഴിഞ്ഞാണ് ഞങ്ങളുടെ കല്യാണം; പ്രണയകഥ പറഞ്ഞ് ധന്യയും ജോണും

  |

  മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് ജോണും ധന്യ മേരി വര്‍ഗീസും. ഇരുവരും സിനിമകളിലൂടേയും സീരിയലുകൡലൂടേയുമൊക്കെ നിരവധി ആരാധകരെ നേടിയെടുത്തവരാണ്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ആഘോഷമാക്കിയതാണ്. ഇപ്പോഴിതാ ജോണും ധന്യയും തങ്ങളുടെ പ്രണയ കഥ വീണ്ടും പറയുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരദമ്പതികള്‍ മനസ് തുറന്നത്.

  Also Read: പൊന്നിയിൽ സെൽവനിലെ എല്ലാവരും എത്തിയപ്പോൾ ഐശ്വര്യ റായ് വന്നില്ല; കാരണം സൽമാൻ?

  സിനിമകൡലൂടെയാണ് ധന്യ മേരി വര്‍ഗീസ് ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. മികച്ചൊരു നര്‍ത്തകി കൂടിയാണ് ധന്യ മേരി വര്‍ഗീസ്. ഇതിനിടെയാണ് ജോണിനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ജോണും നടനും നര്‍ത്തകനുമെക്കെയാണ്. ഇരുവരും ഒരുമിച്ച് വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

  പിന്നീട് പരമ്പരകളിലൂടെ ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിക്കുകയായിരുന്നു ജോണും ധന്യയും. ധന്യ നായികയായി എത്തിയ സീതാ കല്യാണം വന്‍ വിജയമായി മാറിയ പരമ്പരയായിരുന്നു. ഈയ്യടുത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 4ലും ധന്യ എത്തിയിരുന്നു. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ധന്യ. ബിഗ് ബോസ് മലയാളത്തിന്റെ ടോപ് ഫൈവിലെത്താന്‍ ധന്യയ്ക്ക് സാധിച്ചിരുന്നു.

  Also Read: വിശന്നിട്ട് എന്തേലും വേണമെങ്കില്‍ ഭാര്യയുടെ കാല് പിടിക്കേണ്ട അവസ്ഥ; ആലീസ് ക്രിസ്റ്റിയുടെ വീഡിയോ വൈറല്‍

  തങ്ങളുടെ പ്രണയം ആരംഭിക്കുന്നത് യുഎസില്‍ വച്ചാണെന്നാണ് ധന്യയും ജോണും പറയുന്നത്. യുഎസിലെ ഹണിമൂണിന് ശേഷം വിവാഹം കഴിച്ചവരാണ് ഇവരെന്ന് അവതാരകയായ എലീന പടിക്കല്‍ തമാശയായി പറയുമ്പോള്‍ അത് ജോണും ധന്യയും സമ്മതിക്കുന്നുണ്ട്. പിന്നീടെവിടേയും പോയിട്ടില്ലെന്ന് ധന്യ തമാശ പറയുന്നുണ്ടെങ്കിലും പോയിട്ടുണ്ടേയെന്ന് ജോണ്‍ തിരുത്തുന്നുണ്ട്. വീണ്ടും അമേരിക്കയില്‍ പോകണമെന്നും മകനേയും കൊണ്ട് പോകണമെന്നാണ് ആഗ്രഹമെന്നും ധന്യ പറയുന്നുണ്ട്.

  ജോണിനെ പരിചയപ്പെടുന്നത് എറണാകുളത്ത് വച്ചാണെന്നാണ് ധന്യ പറയുന്നത്. രണ്ടു പേര്‍ക്കുമിടയിലെ പൊതുവായ കാര്യം ഡാന്‍സാണ്. ആ സമയത്ത് ടൂര്‍ണമെന്റ് എന്ന സിനിമ ചെയ്തിരിക്കുകയായിരുന്നു ജോണ്‍. സിനിമയുടെ റിലീസിന്റെ തലേന്നാണ് പരിചയപ്പെടുന്നതെന്നും ധന്യ പറയുന്നു. അതുകൊണ്ട് ആ ദിവസം മറക്കില്ലെന്നാണ് ജോണ്‍ തമാശയായി പറയുന്നത്. ജോണിന്റെ നെഗറ്റീവും പോസിറ്റീവും തനിക്ക അറിയാമെന്നാണ് ധന്യ പറയുന്നത്.

  Also Read: അയാള്‍ കൈയ്യില്‍ പിടിച്ചു; ആ സ്പര്‍ശനം വല്ലാതെ ഞെട്ടിച്ചു; നേരിട്ട അനുഭവം തുറന്നു പറഞ്ഞ് റിച്ച ഛന്ദ

  ധന്യ സ്വയം പര്യാപ്തയാണെന്നാണ് ജോണ്‍ പറയുന്നത്. മോഡലിംഗ് ചെയ്ത് തന്റെ കുടുംബം മൊത്തം നോക്കിയിരുന്ന ആളാണ് ധന്യ. എന്റെ അച്ഛനും അമ്മയും ജോലി ചെയ്യുന്നവരാണ്. ഞാന്‍ അത്രയും ഉത്തരവാദിത്തം ജീവിതത്തില്‍ ഏറ്റെടുത്തിട്ടില്ല. അതിനാല്‍ ധന്യയോട് ഒരുപാട് ബഹുമാനം തോന്നിയെന്നാണ് ജോണ്‍ പറയുന്നത്. തങ്ങള്‍ ഒരേ വേവ് ലെങ്ത് ആണെന്നും ജോണ്‍ പറയുന്നു. യുഎസിലെ യാത്രയ്ക്കിടെ തങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍, റോളര്‍കോസ്റ്റര്‍ റൈഡ് ഒക്കെ പോലെ, ഒരുമിച്ച് ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്താനായെന്നാണ് ജോണ്‍ പറയുന്നത്. യൂണിവേഴ്‌സല്‍ സ്റ്റുഡിയോയില്‍ വച്ചാണ് കറങ്ങി തുടങ്ങുന്നതെന്നാണ് ധന്യ പറയുന്നത്.

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തയായ മത്സാര്‍ത്ഥിയായിരുന്നു ധന്യ മേരി വര്‍ഗീസ്. ടാസ്‌കുകളിലെ ധന്യയുടെ പ്രകടനമാണ് താരത്തിന് കയ്യടി നേടിക്കൊടുത്തത്. അതേസമയം ധന്യയ്ക്ക് പിന്തുണയുമായി ജോണ്‍ പുറത്ത് സജീവമായി ഉണ്ടായിരുന്നു.

  English summary
  Bigg Boss Fame Dhanya Mary Varghese And Husband John Recalls Their Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X