For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാസ്മിന്‍ പ്രണയത്തില്‍! കാമുകി വിദേശ സുന്ദരി! വെളിപ്പെടുത്തി നിമിഷ; തുറന്ന് പറഞ്ഞ് ജാസ്മിനും

  |

  ബിഗ് ബോസ് എന്നത് പൊതുവെ കണക്കാക്കുന്നത് അടിയും വഴക്കും നടക്കുന്ന ഇടമായിട്ടാണ്. എന്നാല്‍ മനോഹരമായ സൗഹൃദങ്ങള്‍ക്കും ബിഗ് ബോസ് വീട് സാ്ക്ഷ്യം വഹിക്കാറുണ്ട്. ഇത്തരത്തില്‍ പോയ സീസണിലൂടെ ആരാധകരുടെ പ്രിയങ്കരരായി മാറിയ രണ്ടു പേരാണ് ജാസ്മിനും നിമിഷയും. ബി്ഗ ബോസ് മലയാളം സീസണ്‍ 4 മുമ്പായി ശരാശരി മലയാളിയെ സംബന്ധിച്ച് അത്ര പരിചിതരായിരുന്നല്ല ഇരുവരും.

  Also Read: മരുമക്കൾക്ക് കിട്ടിയ ഭാഗ്യക്കുറിയാണ് ഞാൻ; അമ്മയുടെ പ്രതിമയുണ്ടാക്കി പൂജാമുറിയിൽ വെക്കെന്ന് പറയാറുണ്ട്: മല്ലിക!

  എന്നാല്‍ തങ്ങളുടെ നിലപാടുകളും ശക്തമായ മത്സരവും മൂലം ജാസ്മിനും നിമിഷയും ആരാധകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം പോയ സീസണിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ബിഗ് ബോസ് വീടിനുള്ളില്‍ അടുത്ത കൂട്ടുകാരായിരുന്നവര്‍ പലരും പുറത്ത് വന്നതോടെ കട്ട ശത്രുക്കളായി മാറുന്നത് കണ്ട സീസണായിരുന്നു കഴിഞ്ഞു പോയത്. എന്നാല്‍ അവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരാണ് ജാസ്മിനും നിമിഷയും.

  ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ജാസ്മിനും നിമിഷയും. ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരുമിച്ച് നടത്തിയ യാത്രയും ആരാധകര്‍ കണ്ടിരുന്നതാണ്. തങ്ങളുടെ സൗഹൃദം രസകരമായി തന്നെ മുന്നോട്ട് കൊണ്ടു പോവുകയാണ് ജാസ്മിനും നിമിഷയും.

  Also Read: 'സിനിമയിൽ എത്തിയപ്പോൾ ഉണ്ണി കൃഷ്ണൻ എന്ന പേര് മാറ്റി അഭയ രാജ് എന്ന് ഇടാൻ പ്ലാനുണ്ടായിരുന്നു'; ഉണ്ണി മുകുന്ദൻ

  ഇപ്പോള്‍ രണ്ടു പേരും രണ്ടിടത്താണ്. ജാസ്മിന്‍ ബാംഗ്ലൂരും നിമിഷ ദുബായിലും. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ക്കിടയിലെ അകലം കുറച്ച് തന്നെ നിലനിര്‍ത്തുകയാണ് ഇരുവരും. ഇപ്പോഴിതാ ജാസ്മിന്റെ റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ടൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിമിഷ. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ സ്റ്റോറിയായ പങ്കിട്ട വീഡിയോയില്‍ ജാസ്മിന്‍ ഒരാളുമായി അടുപ്പത്തിലാണോ എന്ന സംശയം ഉന്നയിക്കുകയാണ് നിമിഷ.

  ഞാന്‍ ടാറ്റുക്കാരനുമായി റിലേഷന്‍ഷിപ്പിലാണെന്ന കാര്യം ആദ്യം ജാസ്മിനോട് പറഞ്ഞപ്പോള്‍ അവന്‍ എവിടുത്തുകാരനാണെന്ന് അവള്‍ ചോദിച്ചു. യുകെയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ഒടുവില്‍ സ്‌ട്രോംഗ് പാസ്‌പോര്‍ട്ടുള്ള ഒരാള്‍ എന്നായിരുന്നു അവളുടെ മറുപടി. ആ നിമിഷം വരെ ഞാന്‍ അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷെ സ്്‌ട്രോംഗ് പാസ്‌പോര്‍ട്ടുള്ള രാജ്യത്തില്‍ നിന്നുമുള്ള ഒരാളുമായി അടുപ്പത്തിലുള്ള മറ്റൊരാള്‍ കൂടെയുണ്ടല്ലോ. ജാസ്മിന്റെ സ്‌റ്റോറിയില്‍ ഞാന്‍ ആരെയെങ്കിലും കണ്ടുവോ? എന്നായിരുന്നു നിമിഷ ചോദിക്കുന്നത്.

  എന്നാല്‍ തൊട്ടടുത്ത വീഡിയോയില്‍ താരം ആരാധകരോട് സോറി പറയുന്നുണ്ട്. ജാസ്മിന്‍ ക്ലോസ് ഫ്രണ്ട്‌സിന് മാത്രമിട്ട ഫോട്ടോയായിരുന്നു അത്. നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ലെന്നാണ് നിമിഷ പറയുന്നത്. അതേസമയം നിമിഷയുടെ ആരോപണത്തിന് മറുപടിയുമായി ജാസ്മിന്‍ എത്തിയിട്ടുണ്ട്. തന്റെ ക്യു ആന്റ് എ സെഷനില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ജാസ്മിന്‍ മറുപടി നല്‍കിയത്.

  നിങ്ങള്‍ ഒരുപാട് പേര്‍ നിമിഷയുടെ സ്റ്റോറി കണ്ടിട്ടാകും ചോദിക്കുന്നത്. ഞാന്‍ പുറത്ത് പോകുമ്പോള്‍ ഒരുപാട് പേരെ കാണുന്നുണ്ട്. ഞാന്‍ അന്ധ അല്ലല്ലോ. പുതിയ കാമുകിയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് മറുപടി. നിമിഷ മദ്യപിച്ചിട്ട് പറുകയാണ്. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇപ്പോഴും സിംഗിള്‍ തന്നെയാണെന്നാണ് ജാസ്മിന്‍ പറയുന്നത്. ഇതിനോടുള്ള നിമിഷയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു ജാസ്മിനും നിമിഷയും. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വാക്കൗട്ട് നടത്തിയ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. അണിയറ പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജാസ്മിന്‍ പുറത്ത് പോയത്. തന്റെ നിലപാടുകളിലൂടെ കയ്യടി നേടിയ താരമായ ജാസ്മിന്‍ വിന്നറാകാന്‍ വരെ സാധ്യത കല്‍പ്പിച്ചിരുന്ന താരമായിരുന്നു.

  ഒരിക്കല്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായെങ്കിലും തിരിച്ചുവരവില്‍ ഏറ്റവും ശക്തമായ മത്സരം കാഴ്ചവച്ച താരമാണ് നിമിഷ. അഭിപ്രായങ്ങളും നിലപാടുകളും വെട്ടിത്തുറന്ന് പറയുന്ന താരമായിരുന്നു നിമിഷ. എങ്കിലും ബിഗ് ബോസ് വീട്ടിലെ യാത്ര പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു നിമിഷയ്ക്കും. എന്നിരുന്നാലും ഷോയിലൂടെ ഒരുപാട് ആരാധകരെ നേടാന്‍ നിമിഷയ്ക്ക് സാധിച്ചിരുന്നു.

  English summary
  BIgg Boss Fame Jasmine M Moosa Is Seeing Someone Hints Best Friend Nimisha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X