For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളി കാര്യമായി, നിമിഷയ്ക്ക് മുന്നറിയിപ്പ്; കൂടെ നിന്ന് പാര പണിതത് ജാസ്മിന്‍ തന്നെ!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് നാളുകളായി. എങ്കിലും ബിഗ് ബോസ് ചര്‍ച്ചകള്‍ ഇതുവരേയും അവസാനിച്ചിട്ടില്ല. താരങ്ങള്‍ തമ്മിലുള്ള വഴക്കുകളും പ്രശ്‌നങ്ങളും ബിഗ് ബോസ് വീടിന് പുറത്തും തുടരുന്നുണ്ട്. അതേസമയം ബിഗ് ബോസിലൂടെ അടുത്ത സുഹൃത്തുക്കളായി മാറിയവരുമുണ്ട്. അങ്ങനെ രണ്ടു പേരാണ് ജാസ്മിനും നിമിഷയും.

  Also Read: നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വിധി; ഇടവേള ബാബുവിനെ ട്രോളി ഷമ്മി

  ബി്ഗ ബോസ് വീട്ടില്‍ വച്ചു തന്നെ ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയിരുന്നു ജാസ്മിനും നിമിഷയും. ഉറച്ച നിലപാടുകളും ആരേയും കൂസാത്ത ആറ്റിറ്റുഡുമാണ് ജാസ്മിനേയും നിമിഷയേയും ആരാധകരുടെ പ്രിയങ്കരരാക്കി മാറ്റയത്. ഷോയില്‍ വച്ച് അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പുറത്തും ആ സൗഹൃദം തുടരുകയാണ്.

  സോഷ്യല്‍ മീഡിയയിലും സജീവമാണ് നിമിഷും ജാസ്മിനും. തങ്ങളുടെ സൗഹൃദം സോഷ്യല്‍ മീഡിയിലും ഇരുവും മറയില്ലാതെ പ്രകടിപ്പിക്കാറുണ്ട്. പരസ്പരം കളിയാക്കാനും പാര പണിയാനുമൊക്കെ നിമിഷയും ജാസ്മിനും മത്സരിക്കാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ നിമിഷ പങ്കുവച്ച സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്തതിന് കാരണമുണ്ട്; കുഞ്ഞിന് ജന്മം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്ന് പ്രിയങ്ക

  തനിക്ക് ഇന്‍സ്റ്റ്ഗ്രാമില്‍ നിന്നും ലഭിച്ചൊരു മെസേജാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ മെസേജ് തങ്ങളുടെ കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സിന് എതിരാണെന്നാണ് നിമിഷയ്ക്ക് ഇന്‍സ്റ്റഗ്രാം നല്‍കിയ മുന്നറിയിപ്പ്. എന്നാലിത് തനിക്ക് ലഭിച്ചത് ജാസ്മിനെ ബിച്ച് എന്ന് വിളിച്ചതിനാണെന്നാണ് നിമിഷ പറയുന്നത്. എന്നാല്‍ തനിക്ക് എപ്പോഴും ജാസ്മിനെ ബിച്ച് എന്ന് വിളിക്കാനാകുമെന്നും കാരണം അവള്‍ ഒരു ബിച്ച് തന്നെയാണെന്നുമാണ് നിമിഷ പറയുന്നത്.

  പിന്നാലെ തന്റെ സ്റ്റോറിയ്ക്ക് ജാസ്മിന്‍ അയച്ച മറുപടിയും നിമിഷ പങ്കുവച്ചിട്ടുണ്ട്. രഹസ്യമായി താന്‍ തന്നെയാണ് നിമിഷയ്‌ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ജാസ്മിന്‍ പറയുന്നത്. ഇത് വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് പൊട്ടിച്ചരിക്കുകയും ചെയ്യുന്നുണ്ട് ജാസ്മിന്‍. പിന്നാലെ അമ്പരപ്പോടെ നിമിഷ ജാസ്മിനെ ചീത്തവിളിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് സുഹൃത്തുക്കളുടെ രസകരമായ ഈ കൊടുക്കല്‍ വാങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

  പിന്നാലെ നിമിഷ്‌ക്കൊപ്പമുള്ളൊരു ചിത്രവും പങ്കുച്ചിട്ടുണ്ട് ജാസ്മിന്‍. സോഷ്യല്‍ മീഡിയ ഏറെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ജാസ്മിനും നിമിഷയും. സോഷ്യല്‍ മീഡിയയിലെ സ്ഥിരമായി തങ്ങളുടെ ഇത്തരം ചെറിയ ചെറിയ അടികളും വഴക്കുകളുമൊക്കെ ഇരുവരും പങ്കുവെക്കാറുണ്ട്. ബിഗ് ബോസ് വീട്ടിലും നിമിഷും ജാസ്മിനും ഇതുപോലെ തന്നെയായിരുന്നു.

  ബിഗ് ബോസ് വീട്ടിലേക്ക് വരും മുമ്പ് പ്രേക്ഷകര്‍ക്ക് അത്ര പരിചിതരായിരുന്നില്ല നിമിഷും ജാസ്മിനും. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴേക്കും ആരാധകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു നിമിഷും ജാസ്മിനും. തങ്ങളുടെ ഉറച്ച നിലപാടുകളാണ് ഇരുവരേയും താരങ്ങളാക്കുന്നത്. ബി്ഗ ബോസ് വീട്ടില്‍ നിന്നും ഒരിക്കല്‍ പുറത്താവുകയും എന്നാല്‍ തിരിച്ചുവന്ന ശേഷം ശക്തയായി മാറുകയും ചെയ്ത താരമാണ് നിമിഷ.

  ജാസ്മിനാകട്ടെ ബിഗ് ബോസ് മലയാളം കണ്ടതില്‍ തന്നെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളും. ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ഫിനാലെയില്‍ എത്താന്‍ മാത്രമല്ല വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്ന താരമാണ് ജാസ്മിന്‍. എന്നാല്‍ തന്റെ നിലപാടിനെതിരെ നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഷോയില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു ജാസ്മിന്‍ ചെയ്തത്. ബിഗ് ബോസ് വീട്ടില്‍ നിന്നും സിഗരറ്റും വലിച്ചിറങ്ങിപ്പോകുന്ന ജാസ്മിനെ ആരാധകര്‍ ഒരിക്കലും മറക്കില്ല.

  അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി കാത്തിരിക്കുകായണ് ആരാധകർ. മാർച്ചിലായിരിക്കും ഷോയുടെ സംപ്രേക്ഷണം ആരംഭിക്കുക എന്നാണ് കരുതപ്പെടുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികളുടെ ്പ്രെഡിക്ഷന്‍ പട്ടികയൊക്കെ പുറത്തു വന്നു കഴിഞ്ഞിട്ടുണ്ട്.

  English summary
  Bigg Boss Fame Nimisha Gets Warning From Instagram And Its Because Of Jasmine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X