For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമേരിക്കക്കാരി ആകാന്‍ നോക്കാതെ മര്യാദയ്ക്ക് സംസാരിക്കൂ! കളിയാക്കിയാള്‍ക്ക് നിമിഷയുടെ മറുപടി

  |

  ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തില്‍ നാല് സീസണുകളാണ് ബിഗ് ബോസ് പിന്നിട്ടിരിക്കുന്നത്. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. മുന്‍ സീസണുകളെ അപേക്ഷിച്ച് നാടകീയവും സംഭവബഹുലവുമായൊരു സീസണ്‍ ആയിരുന്നു സീസണ്‍ 4. താരങ്ങള്‍ തമ്മിലുള്ള വഴക്കൊക്കെ ബിഗ് ബോസ് വീട്ടില്‍ പതിവാണെങ്കിലും കയ്യാങ്കളിയ്ക്കും പൊട്ടിത്തെറികള്‍ക്കുമൊക്കെ സീസണ്‍ 4 സാക്ഷ്യം വഹിച്ചിരുന്നു. സ്വയം പുറത്തേക്ക് ഇറങ്ങിപ്പോയ മത്സരാര്‍ത്ഥിയേയും സീസണ്‍ 4 ല്‍ കണ്ടിരുന്നു.

  Also Read: കെെയ്യിലെ പണമൊക്കെ തീര്‍ന്നു, പപ്പയുടെ മരണം, പ്രതിസന്ധികളുടെ വേലിയേറ്റം; ഞാന്‍ തകരുമെന്ന് പലരും കരുതി!

  തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ലാത്തവരും ബിഗ് ബോസ് മലയാളം സീസണ്‍ 4ലുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സായ ഒരുപാട് മത്സരാര്‍ത്ഥികള്‍ സീസണ്‍ 4 ന്റെ ഭാഗമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ അറിയാതിരുന്ന പലരും ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരായി മാറുകയും താരങ്ങളാവുകയും ചെയ്തു. ഇന്ന് അവരെല്ലാം ആരാധകരുടെ പ്രിയങ്കരാണ്.

  ബിഗ് ബോസ് മലയാളം സീസണ്‍ 4 നിരവധി പുതിയ താരങ്ങളെ കണ്ടെത്തിയിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡിലൂടെ വന്നത് ടോപ് ത്രീയിലെത്തിയ റിയാസ് സലീം, രണ്ടാം സ്ഥാനക്കാരനായ ബ്ലെസ്ലി, ഏറ്റവും കൂടുതല്‍ ആരാധകരെ നേടിയ റോബിന്‍, നിലപാടുകൊണ്ട് കയ്യടി നേടിയ ജാസ്മിന്‍ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരെ പോലെ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായി മാറിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആണ് നിമിഷ പിഎസ്.

  Also Read: മൂല്യങ്ങൾ ആർക്കും അടിയറവു വയ്ക്കാതെ ജീവിക്കാൻ പറ്റട്ടെയെന്ന് സബീറ്റ; വീണ്ടും കാണുമെന്ന് ഉറപ്പ് നൽകി താരം


  തന്റെ നിലപാടുകളാണ് നിമിഷയെ താരമാക്കുന്നത്. ബിഗ് ബോസ് വീടിനുള്ളിലെ പല പിന്തിരിപ്പിന്‍ ചിന്തകള്‍ക്കെതിരേയും നിമിഷ തുറന്നടിച്ചിരുന്നു. ഷോയില്‍ നിന്നും അമ്പതാം ദിവസം പുറത്താക്കപ്പെട്ടുവെങ്കിലും ധാരാളം ആരാധകരെ നേടിയെടുക്കാന്‍ നിമിഷയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരമാണ് നിമിഷ. തന്റെ കിടിലന്‍ ഫോട്ടോഷൂട്ടുകളും മറ്റുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് നിമിഷ.

  ഇപ്പോഴിതാ തന്നെ ശല്യം ചെയ്യാന്‍ വന്നൊരാള്‍ക്ക് നിമിഷ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം നിമിഷ തന്റെ ഒരു അനുഭവം പങ്കുവച്ചിരുന്നു. ഇംഗ്ലീഷിലാണ് നിമിഷ പൊതുവെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളില്‍ സംസാരിക്കുന്നത്. നിമിഷയുടെ ഇംഗ്ലീഷ് ആക്‌സന്റും ആരാധകരില്‍ നിന്നും കയ്യടി നേടാറുണ്ട്. എന്നാല്‍ ഇന്നലെ താരം വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിമിഷുടെ സംസാരരീതിയെ പരിഹസിച്ചു കൊണ്ട് ഒരാള്‍ ഇന്‍ബോക്‌സിലെത്തുകയായിരുന്നു.

  ''ഓ ഗോഡ്! നിന്റെ ഫേക്ക് ആക്‌സന്റ് താങ്ങാനാകുന്നില്ല. മര്യാദയ്ക്ക് സംസാരിക്കൂ. നിങ്ങള്‍് r എന്ന് പറയുന്നതില്‍ തെറ്റില്ല. അമേരിക്കക്കാരിയാകാന്‍ ശ്രമിക്കുന്നത് നിര്‍ത്തൂ. നീയൊരിക്കലും അവരില്‍ ഒരാളാകില്ല'' എന്നായിരുന്നു ഇയാളുടെ മെസേജ്. പിന്നാലെ ഈ മെസേജും അയച്ചയാളുടെ പേരുമൊക്കെ വെളിപ്പെടുത്തിക്കൊണ്ട് തന്നെ നിമിഷ മറുപടി നല്‍കിയിരിക്കുകയാണ്.

  നിങ്ങളുടെ തലയില്‍ തോക്ക് വച്ചിട്ട് ആരും നിങ്ങളോട് എന്റെ സ്‌റ്റോറികള്‍ കാണാന്‍ പറയുന്നില്ല എന്നായിരുന്നു നിമിഷയുടെ മറുപടി. ഞാന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇഷ്ടമല്ലെങ്കില്‍, കാണാതിരിക്കൂ. സിംപിള്‍ എന്നായിരുന്നു നിമിഷയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. മുമ്പും തന്നെ കളിയാക്കാനും വിമര്‍ശിക്കാനുമൊക്കെ വരുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി കയ്യടി നേടിയിട്ടുണ്ട് നിമിഷ പിഎസ്. ഇത്തവണയും താരം അത് ആവര്‍ത്തിച്ചിരിക്കുകയാണ്.

  ബിഗ് ബോസില്‍ വച്ചു തന്നെ തന്റെ നിലപാടുകളിലൂടെ നിമിഷ കയ്യടി നേടിയിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം വിമർശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു നിമിഷയ്ക്ക്. എന്നാല്‍ അതിനെയൊക്കെ നേരിടാന്‍ നിമിഷയ്ക്ക് സാധിച്ചു. ലക്ഷ്മി പ്രിയയുമായി ഇതിന്റെ പേരില്‍ പലവട്ടം നിമിഷ വഴക്കിടുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. ഷോ കഴിഞ്ഞുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ നിമിഷയുണ്ട്. തന്റെ ജീവിതവും നിലപാടുമൊക്കെ താരം പങ്കുവെക്കാറുണ്ട്. ഈയ്യടുത്തായിരുന്നു നിമിഷയുടെ നിയമ പഠനം പൂർത്തിയായത്.

  English summary
  Bigg Boss Fame Nimisha PS Gives Reply To A Guy Who Asked Her To Stop Talking Like An American
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X