For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതിന്റെ ഇരട്ടി സൈബര്‍ അറ്റാക്ക് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്, പക്ഷെ കരഞ്ഞിട്ടില്ല; തുറന്നടിച്ച് നിമിഷ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിന്നറായ ദില്‍ഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ബിഗ് ബോസ് വീടിനകത്ത് തന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന ബ്ലെസ്ലിയും റോബിനുമായുള്ള സൗഹൃദം താന്‍ അവസാനിപ്പിച്ചെന്നാണ് ദില്‍ഷ വീഡിയോയില്‍ പറയുന്നത്. താന്‍ അവരുടെ സൗഹൃദത്തിന് നല്‍കിയ ബഹുമാനം തനിക്ക് തിരികെ ലഭിച്ചിട്ടില്ലെന്നാണ് ദില്‍ഷ പറയുന്നത്.

  Also Read: ആരെ വിവാഹം കഴിക്കണമെന്നത് ദിൽഷയുടെ തീരുമാനമാണ്; നടന്ന കാര്യങ്ങളിലൊക്കെ ദില്‍ഷയ്ക്കും പങ്കില്ലേന്ന് ആരാധകർ

  ബ്ലെസ്ലിയും റോബിനും ദില്‍ഷയോട് പ്രണയമാണെന്ന് പറഞ്ഞിരുന്നതാണ്. ബിഗ് ബോസ് വീടിനകത്ത് ഈ സൗഹൃദം വലിയ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. പുറത്താക്കപ്പെട്ട റോബിന്‍ ബ്ലെസ്ലിയെ വെല്ലുവിളിക്കുന്നതിനും തന്റെ ആരാധകരോട് ദില്‍ഷയെ പിന്തുണയ്ക്കാന്‍ പറയുന്നതുമൊക്കെ കണ്ടിരുന്നു. എന്നാല്‍ ആ സൗഹൃദത്തിന് ദില്‍ഷ തന്നെ വിരാമമിട്ടിരിക്കുകയാണ്.

  സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി മാറുമ്പോള്‍ പ്രതികരണവുമായി നിമിഷയും ജാസ്മിനുമെത്തിയിരുന്നു. നിമിഷ റോബിനൊപ്പം നില്‍ക്കുന്നതായി വ്യക്തമാക്കിയപ്പോള്‍ ജാസ്മിന്‍ നിമിഷയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ വീഡിയോയിലൂടെ വീണ്ടുമെത്തിയിരിക്കുകയാണ് നിമിഷ. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  എന്തൊക്കെയാണ് ഇന്നലെ രാത്രി സംഭവിച്ചത്. ഒരുപാട് ഒരുപാട് കാര്യങ്ങള്‍. ഞാന്‍ ഇപ്പോള്‍ ഇവിടെ വന്നത് ദില്‍ഷയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് പറയാനാണ്. ആരും ആരേയും സമ്മര്‍ദ്ധം ചെയ്ത് വിവാഹം എന്നൊരു തീരുമാനത്തിലേക്ക് കൊണ്ടു പോകാന്‍ പാടില്ല. ഗുഡ് ഫോര്‍ ഹെര്‍. പക്ഷെ റോബിന്‍ എന്റെ സുഹൃത്താണ്. അവനൊരു മോശം സമയത്തിലൂടെ കടന്നു പോകുമ്പോള്‍ അവനൊപ്പം ഉണ്ടാവേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാന്‍ അവനൊപ്പം നില്‍ക്കുന്നത്. അവന്‍ ഓക്കെയാണെന്ന് കരുതുന്നു. അവന്‍ ഓക്കെയാകും.

  പിന്നെ ഇതിലും ഇരട്ടി സൈബര്‍ അറ്റാക്ക് എനിക്കും ജാസ്മിനും റിയാസിനും കിട്ടിയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ പൊട്ടി കരഞ്ഞിട്ടില്ല. കാരണം ചിലരെ പോലെയല്ല ഞങ്ങള്‍, കരുത്തരാണ്. ഞാന്‍ പുറത്തായപ്പോള്‍ പലരും പറഞ്ഞു ജാസ്മിന്‍ കാരണമാണ് നീ ഔട്ടായത്, ജാസ്മിനെ ഒരു പാഠം പഠിപ്പിക്കാനാണ് പുറത്താക്കിയതെന്നുമൊക്കെ. പക്ഷെ ഞാനതൊന്നും കാര്യമാക്കിയെടുത്തില്ല. കാരണം എനിക്കറിയാം എന്റെ ഹൃദയത്തില്‍ ജാസ്മിനോടുള്ള സ്‌നേഹവും ബഹുമാനവും എത്രത്തോളമാണ്. റിയാസിനോടും അങ്ങനെ തന്നെ.

  ഞങ്ങളുടെ സൗഹൃദം റിയല്‍ ആണെന്ന് ഞങ്ങള്‍ക്ക് അറിയാം. അതൊരു വീഡിയോയില്‍ കട്ട് ചെയ്ത് ഇടാവുന്നതല്ല. അതിനാല്‍ മലയാളികളേ, നിങ്ങളുടെ ഉണ്ടക്കണ്ണ് തുറന്നു നോക്കൂ! എന്നാണ് നിമിഷ പറയുന്നത്. വീഡിയോയ്‌ക്കൊപ്പം താരം കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്


  എല്ലാവരുടേയും വ്യക്തിപരമായ തീരുമാനങ്ങളേയും ബഹുമാനിക്കുന്നു. അത് അവരുടെ ജീവിതമാണ്. പക്ഷെ ജാസ്മിനും റിയാസും ഞാനും തമ്മിലുള്ള സൗഹൃദം റിയല്‍ അല്ലെന്ന് പറഞ്ഞവരോട്, ഞങ്ങള്‍ ഇപ്പോഴും സ്‌ട്രോംഗ് ആയി തന്നെ നില്‍ക്കുന്നുണ്ട്. അല്ലേ? എന്നാണ് നിമിഷ കുറിച്ചിരിക്കുന്നത്.

  ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി റോബിനുമെത്തിയിരുന്നു.
  'സന്തോഷമായി ഇരിക്കൂ ദില്‍ഷ.... ബഹുമാനം മാത്രമെയുള്ളൂ... നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ... എല്ലാവിധ ആശംസകളും നേരുന്നു. നീ നല്‍കിയ എല്ലാ ഓര്‍മകള്‍ക്കും നന്ദി.... നല്‍കിയ പിന്തുണയ്ക്കും നന്ദി പറയുന്നു...' എന്നാണ് റോബിന്‍ കുറിച്ചത്. ഇതിന് ദില്‍ഷ മറുപടി നല്‍കുകയും ചെയ്തിരുന്നു.

  Recommended Video

  ദില്‍റോബ് ഇനി ഇല്ല, വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍ | *BiggBoss

  'ബിഗ് ബോസ് ഹൗസില്‍ നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള എല്ലാ നല്ല ഓര്‍മകള്‍ക്കും താങ്കളോട് നന്ദി പറയുന്നു ഡോക്ടര്‍. ആ ഓര്‍മകള്‍ എന്റെ ജീവിത കാലം മുഴുവന്‍ ഞാന്‍ ഒപ്പം കൊണ്ടുനടക്കും.' 'നിങ്ങളുടെ സ്വപ്നങ്ങളെല്ലാം നേടാന്‍ സാധിക്കട്ടയെന്ന് ആശംസിക്കുന്നു. നിങ്ങളുടെ വരാനിരിക്കുന്ന ഭാവിക്ക് എല്ലാവിധ ആശംസകളും' എന്നായിരുന്നു ദില്‍ഷയുടെ മറുപടി. ദില്‍ഷയുടെ വീഡിയോ വെെറലായി മാറിയിരിക്കുകയാണ്.

  English summary
  Bigg Boss Fame Nimisha Says She Respects Dilsha's Decision But Is With Robin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X