For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌നേഹത്തേക്കാള്‍ എനിക്ക് വലുത് പണം! ആ വിവാദം എനിക്ക് ഗുണമായി; തുറന്ന് പറഞ്ഞ് സൂര്യ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സൂര്യ. കേരളത്തിലെ ആദ്യത്തെ വനിത ഡിജെയായ സൂര്യ അഭിനയത്തിലൂടേയും നൃത്തത്തിലൂടേയുമൊക്കെ കയ്യടി നേടിയിട്ടുണ്ട്. എങ്കിലും സൂര്യയെന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ നിന്നും ഏറ്റവും ഒടുവില്‍ എവിക്ടാകുന്ന താരമായിരുന്നു സൂര്യ.

  Also Read: എന്റെ ഡ്രസ്സിംഗിനെ കുറ്റം പറഞ്ഞ അതേ കുട്ടി തന്നെ ആണോ ഈ കുട്ടി? ദില്‍ഷയെ പൊളിച്ചടുക്കി നിമിഷ

  ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ സുര്യ മനസ് തുറക്കുകയാണ്. പറയാം നേടാം പരിപാടിയില്‍ എംജി ശ്രീകുമാറിനോടായിരുന്നു സൂര്യ മനസ് തുറന്നത്. എന്തായിരുന്നു കലാജീവിതത്തിന്റെ തുടക്കം എന്ന എംജിയുടെ ചോദ്യത്തിനാണ് സൂര്യ മറുപടി നല്‍കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  എന്റെ ആദ്യത്തെ എന്‍ട്രി മിസ് കേരള മത്സരത്തിലൂടെയായിരുന്നു. സത്യത്തില്‍ ഞാന്‍ ക്ലാസ് കട്ട് ചെയ്യാന്‍ വേണ്ടി പോയതാണ്. അത്യാവശ്യം ഡാന്‍സൊക്കെ ചെയ്യുമായിരുന്നു ഞാന്‍. അവിടെ ചെന്നപ്പോള്‍ നല്ല മത്സരമുണ്ടായിരുന്നു. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നുമൊക്കെ വന്നവരായിരുന്നു എല്ലാവരും. ഞാന്‍ ആദ്യത്തെ ഇരുപത് പേരില്‍ വന്നു. അത് കഴിഞ്ഞ് മെയിന്‍ മത്സരം വന്നപ്പോള്‍ എനിക്ക് നാലാം സ്ഥാനം. എനിക്കു തന്നെ വിശ്വസിക്കാനായില്ല. അങ്ങനെയാണ് എനിക്ക് ഇന്‍ഡസ്ട്രിയിലേക്ക് ഒരു എന്‍ട്രി കിട്ടുന്നതെന്നാണ് സൂര്യ പറയുന്നത്.

  Also Read: ആക്ഷൻ, ഡാൻസ് രം​ഗങ്ങൾ ശ്രദ്ധിക്കപ്പെട്ടത് എന്റെ കടന്നു വരവോടെ: ലൂസിഫറിനെക്കുറിച്ചും ചിരഞ്ജീവി

  ഞാന്‍ അന്ന് ചര്‍ച്ചയായി മാറിയൊരു ഉത്തരം നല്‍കിയിരുന്നു. പണമാണോ സ്‌നേഹമാണോ വലുതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ നല്‍കിയ മറുപടി പണമാണ് എന്നായിരുന്നു. എന്റെ അപ്പോഴത്തെ സാഹചര്യം അതായിരുന്നു. ഒത്തിരി ബുദ്ധിമുട്ടുകള്‍ ജീവിച്ച് വന്ന പെണ്‍കുട്ടിയാണ്. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞു അരിവാങ്ങിക്കണമെങ്കില്‍ കടയില്‍ പോയി ചിരിച്ച് കാണിച്ചാല്‍ മതിയാകില്ല അതിനാല്‍ പണമാണ് വലുതെന്ന് ഞാന്‍ പറഞ്ഞു. അതുപക്ഷെ വലിയ വിവാദമായെന്ന് സൂര്യ ഓര്‍ക്കുന്നു.

  Also Read: 'അതിന്റെ വിധി അന്നേ തീരുമാനമായി, എല്ലാത്തിനേക്കാളും വലുത് റിലേഷൻഷിപ്പാണ്, പോയാൽ പോയി തിരിച്ച് കിട്ടില്ല'; ബാല

  ഇപ്പോഴത്തെ തലമുറ പണത്തിന് പുറകെ പോകുന്നുവെന്നായി വിവാദം. പക്ഷെ വിവാദങ്ങള്‍ മനുഷ്യരെ വളര്‍ത്തുമെന്ന് പറയുന്നത് ശരിയായി. എനിക്ക് ആ സംഭവം ഗുണമായെന്നാണ് താരം പറയുന്നത്. അതേസമയം, സിനിമകളും ഷോകളും ചെയ്തിട്ടുണ്ടെങ്കിലും ആര്‍ക്കും തിരിച്ചറിയാന്‍ പറ്റുന്നില്ലായിരുന്നു എന്നെ. എവിടെയോ കണ്ടിട്ടുണ്ട് എന്നല്ലാതെ. ബിഗ് ബോസ് എന്ന ഷോ വന്ന ശേഷമാണ് റോഡിലൂടെ പോകുമ്പോള്‍ സൂര്യയല്ലേ എന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയതെന്നും സൂര്യ പറയുന്നു.

  അമ്മയാണ് എന്റെ ജീവതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍. പലപ്പോഴും അമ്മയുടെ പല ഇഷ്ടങ്ങളും വേണ്ടാ എന്ന് വച്ചിട്ടാണ് എന്നെ നോക്കിയത്. ഞാന്‍ ഇവിടെ നില്‍ക്കുന്നത് അമ്മയും അച്ഛനും കാരണമാണ്. അച്ഛനും അമ്മയും കൂടെ സമ്മതിക്കുന്നൊരു വിവാഹമായിരിക്കും എന്റേത്. ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഒരാളുടെ കൂടെ ഒളിച്ചോടി പോകില്ല. അച്ഛനും അമ്മയും ഓക്കെയാണെങ്കിലേ വിവാഹം കഴിക്കൂ. പക്ഷെ ഞാന്‍ പറയുന്നയാളെ അച്ഛനും അമ്മയും സ്വീകരിക്കും എന്നെനിക്ക് അറിയാമെന്നും സൂര്യ പറയുന്നത്.

  ബിഗ് ബോസ് വീട്ടില്‍ വച്ച് സൂര്യ മണിക്കുട്ടനോട് ഇഷ്ടം തുറന്ന് പറഞ്ഞതും വലിയ വിവാദമായിരുന്നു. എന്നാല്‍ അത് ഒഴിവാക്കാമായിരുന്നുവെന്നാണ് തനിക്ക് പിന്നീട് തോന്നിയതെന്നാണ് സൂര്യ പറയുന്നത്. അങ്ങനൊരു സംഭവം തന്റെ ജീവിതത്തില്‍ നിന്നേ ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതായാണ് സൂര്യ പറയുന്നത്.

  English summary
  Bigg Boss Fame Soorya Menon Talks About Miss Kerala Contest And Her View On Love And Money
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X