For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കൊരു കുഞ്ഞുണ്ടായാല്‍ 6 മാസം അമ്മയ്ക്ക് കൊടുക്കും; കാരണം പറഞ്ഞ് എലീന പടിക്കല്‍

  |

  മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് എലീന പടിക്കല്‍. നടിയായും അവതാരകയായുമെല്ലാം എലീന കയ്യടി നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ ജനപ്രീയ മത്സരാര്‍ത്ഥിയുമായിരുന്നു എലീന. സോഷ്യല്‍ മീഡിയയിലേയും സജീവ സാന്നിധ്യമാണ് എലീന. ഈയ്യടുത്തായിരുന്നു എലീനയുടെ വിവാഹം. ഏറെ നാളത്തെ പ്രണയതയ്തിന് ശേഷമായിരുന്നു എലീന വിവാഹിതയായത്. കോഴിക്കോട് സ്വദേശിയായ രോഹിത് ആണ് എലീനയുടെ ഭര്‍ത്താവ്. ബിഗ് ബോസില്‍ നിന്നും വന്നതിന് പിന്നാലെയായിരുന്നു എലീനയുടെ വിവാഹം.

  ഇതായിരുന്നു അമ്മയാവാനുള്ള കൃത്യസമയം, ആഗ്രഹിച്ചപ്പോള്‍ തന്നെ സംഭവിച്ചു, കാരണം പറഞ്ഞ് സോനം കപൂര്‍

  ഇതിനിടെ ഇപ്പോഴിതാ മകളെക്കുറിച്ചുള്ള അമ്മ ബിന്ദുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മകള്‍ അവതാരകയായി എത്തുന്ന ഷോയില്‍ അതിഥിയായി അമ്മ എത്തുകയായിരുന്നു. സെലിബ്രിറ്റി കിച്ചണ്‍ മാജിക്ക് എന്ന പരിപാടിയുടെ അവതാരകയാണ് എലീന. ഈ പരിപാടിയിലാണ് അമ്മ അതിഥിയായി എത്തിയത്. രസകരമായ ഒരുപാട് കാര്യങ്ങള്‍ അമ്മ മകളെക്കുറിച്ച് പരിപാടിയില്‍ പറയുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ആണ്‍കുട്ടിയാണേലും പെണ്‍കുട്ടിയാണേലും പാട്ടുപാടണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചതെന്നായിരുന്നു അമ്മ പറഞ്ഞത്. അതേസമയമം ഒരു ജന്മം മുഴുവന്‍ പറഞ്ഞാലും മതിയാവില്ല മകളെക്കുറിച്ചെന്നാ് അമ്മ പറയുന്നത്. തനിക്ക് ദൈവം തന്ന സമ്മാനമാണ് എന്റെ മോള്‍ എന്നും എലീനയുടെ അമ്മ പറയുന്നു. വേറൊന്നും എനിക്കില്ല. ഇതുവരെ ഞാന്‍ ഭാഗ്യവതിയാണെന്നും അവര്‍ പറയുന്നു. കൊച്ചിലേ എന്നെ നന്നായി തല്ലുമായിരുന്നുവെന്ന് എലീന പറയുന്നുണ്ട്. കാലിന് താഴെയായാണ് അടിക്കാറുള്ളത്. അന്ന് ഷോര്‍ട്ട് സ്‌കേര്‍ട്ടും ഫ്രോക്കുമൊക്കെയാണ് ഇടാറുള്ളത്. കാല് കാണുമ്പോള്‍ ചെയ്ത തെറ്റ് ഓര്‍ക്കണം എന്നായിരുന്നുവെന്നും എലീന പറയുന്നു. അത് ശരിവച്ചു കൊണ്ട് നന്നായി അടിച്ചിട്ടുണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്. ഹോം വര്‍ക്ക് ചെയ്യാതിരുന്നതിനൊക്കെയാണ് അടിക്കാറുള്ളതെന്നും അമ്മ പറയുന്നു.

  എജ്യുക്കേഷന്‍ വേണമെന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. സമ്പാദ്യമൊക്കെ നമുക്ക് ഉണ്ടാക്കിയെടുക്കാം എന്ന് പറയുന്ന അമ്മ കല്യാണത്തിന് ഞാനൊന്നേ പറഞ്ഞുള്ളൂ. വിദ്യാഭ്യാസം വേണം എന്നും വ്യക്തമാക്കുന്നു. കള്‍ച്ചര്‍ നമുക്ക് ഉണ്ടാക്കിയെടുക്കാനാവില്ല എന്നാണ് അമ്മയുടെ അഭിപ്രായം. അതേസമയം, മോഡലിംഗ് ചെയ്തിരുന്നുവെങ്കിലും എന്റെ വീട്ടില്‍ അത് പ്രശ്നമായിരുന്നു. അതാണ് അത് നിര്‍ത്തിയതെന്നായിരുന്നു ബിന്ദു പറഞ്ഞത്. പിന്നാലെ തനിക്കൊരു കുഞ്ഞുണ്ടാവുകയാണെങ്കില്‍ ആറുമാസം കുഞ്ഞിനെ ്മ്മയ്ക്ക് കൊടുക്കുമെന്നുമാണ് എലീന പറയുന്നത്. അമ്മയുടേയും അപ്പയുടേയും പാരന്റിംഗ് മികച്ചതാണെന്നാണ് എലീന പറയുന്നത്.

  Recommended Video

  എനിക്ക് ശത്രുതയുള്ളത് ദിൽഷയോട്..പണി തന്നത് ഇവരൊക്കെ | Shalini Bigg Boss 1st Exclusive Interview

  ''എനിക്കൊരു കുഞ്ഞുണ്ടായാല്‍ ഞാന്‍ 6 മാസം അമ്മയ്ക്ക് കൊടുക്കും.അപ്പയുടേയും അമ്മയുടേയും പേരന്റിംഗ് മികച്ചതാണ്. അവരൊരുപാട് സ്വപ്നങ്ങള്‍ മകളെക്കുറിച്ച് കണ്ടിട്ടുണ്ടെങ്കിലും അതൊരിക്കലും എന്നോട് പറയുകയോ എന്നെ ആ വഴിയിലേക്ക് വിടുകയോ ചെയ്തിട്ടില്ല. എനിക്ക് ഓപ്ഷനൊക്കെ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു. ഒരുപാട് ലാളിച്ചല്ല എന്നെ വളര്‍ത്തിയത്. ഞാനെന്തെങ്കിലും പറഞ്ഞാല്‍ സ്പോട്ടില്‍ മേടിച്ച് തരില്ല, പിന്നീട് മേടിച്ച് തരികയാണ് പതിവെന്നും എലീന പറഞ്ഞിരുന്നു'' എലീന പറയുന്നു.

  സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായ വിവാഹമായിരുന്നു എലീനയുടേത്. 'രോഹിത് ആദ്യം സുഹൃത്തായിരുന്നു. പിന്നീടാണ് പ്രണയം പറഞ്ഞത്. തുടക്കത്തില്‍ പ്രണയാഭ്യര്‍ത്ഥനയ്ക്ക് മറുപടി കൊടുത്തിരുന്നില്ല. എനിക്ക് പറ്റിയ ആള്‍ തന്നെയാണ് ഇത് തന്നെയെന്ന് മനസിലായതോടെയാണ് സമ്മതം പറഞ്ഞത്. തുടക്കത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകളായിരുന്നു. പിന്നീടാണ് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചത്' എന്നായിരുന്നു വിവാഹത്തെക്കുറിച്ച്് എലീന പറഞ്ഞത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു എലീനയുടേയും രോഹിത്തിന്റേയും വിവാഹം നടന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഫ്‌ലവേഴ്‌സ്, ഏഷ്യാനെറ്റ് തുടങ്ങി ഒട്ടുമിക്ക ചാനലുകളിലും വിവിധ പരിപാടികളിലായി അവതാരകയെന്ന ലേബലില്‍ എലീന തിളങ്ങിയിട്ടുണ്ട്. സീരിയലിലൂടെയാണ് എലീന അഭിനേത്രിയായി കയ്യടി നേടുന്നത്. ഭാര്യ എന്ന പരമ്പരയിലെ താരമായിരുന്നു എലീന.

  Read more about: alina padikkal
  English summary
  Bigg Boss Malayalam Fame Alina Padikkal Opens Up About Her Mother's Patenting Skills
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X