For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അസ്ഥി നുറുങ്ങുന്ന വേദനയില്‍ എന്നെ സഹായിക്കാന്‍ ആദ്യം എത്തിയത് സാബുമോനാണ്: അഞ്ജലി അമീര്‍

  |

  ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ വിജയിയാണ് സാബുമോന്‍. ടെലിവിഷന്‍ പരിപാടികളിലൂടേയും സിനിമകൡലൂടേയും മലയാളികള്‍ക്ക് പരിചിതനായ വ്യക്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാബുവിനെതിരെ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സാബുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍. അഞ്ജലിയും ബിഗ് ബോസ് താരമായിരുന്നു.

  അസ്ഥി നുറുങ്ങുന്ന വേദനയില്‍ എന്നെ ആദ്യം സഹായിക്കാന്‍ എത്തിയത് സാബുമോൻ

  എപ്പോഴാ സിനിമയിലേക്ക്? ഹോട്ട് ലുക്കില്‍ താരപുത്രി സുഹാന, ഏറ്റെടുത്ത് ആരാധകര്‍

  ''ഷോയില്‍ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയില്‍ എന്നെ സഹായിക്കാന്‍ ആദ്യം എത്തിയത് സാബുമോനാണ്. സമൂഹത്തിലെ വിവിധ മേഖലയില്‍ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളില്‍ എന്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിന്റെ സേവനം വേഗത്തില്‍ ഉറപ്പ് വരുത്താന്‍ ബിഗ്‌ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങള്‍ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണ്''. അഞ്ജലി പറയുന്നു. ആ വാക്കുകളിലേക്ക്.

  ''ഞാന്‍ ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലൂടെ ഞാന്‍ കടന്ന് പോയിരുന്നു. ജെന്‍ഡര്‍ അഫിര്‍മേറ്റീവ് സര്‍ജറിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി ഉണ്ടായ മൂത്രതടസ്സം സൃഷ്ടിക്കുന്ന പ്രാണന്‍ ശരീരത്തില്‍ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നുമെന്റെ അടിവയറ്റില്‍ വേദന ഘനം വെച്ചുയരും. എന്നെ പോലുള്ള വ്യക്തിത്വങ്ങള്‍ സമൂഹത്തില്‍ നേരിടുന്ന അപമാനക്കള്‍ക്കെതിരെയുള്ള പോരാട്ടമായാണ് ഞാന്‍ ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്''. അഞ്ജലി പറയുന്നു.

  ''നിങ്ങള്‍ കാലങ്ങളായി അപരവത്ക്കരണം നടത്തി ഒറ്റപ്പെടുത്തി തെറി പറഞ്ഞ് ഓടിക്കുന്ന ഞങ്ങള്‍ മനുഷ്യരാണെന്ന് നിങ്ങളെ ബോധിപ്പിക്കാന്‍, ഞങ്ങളെ നിങ്ങള്‍ക്ക് മനസ്സിലാക്കി തരേണ്ട ബാധ്യതയും പേറി, അനേകം കാലം ജീവിക്കാന്‍ പ്രചോദനം തരുന്ന ഊര്‍ജം തേടിയാണ് ഞാന്‍ ആ ഷോയില്‍ പങ്കെടുത്തത്. പക്ഷെ, എന്റെ അരോഗ്യം അനുവദിക്കാത്തതിനാല്‍ എനിക്ക് ഷോ ഉപേക്ഷിക്കേണ്ടതായി വന്നു. ഷോയില്‍ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയില്‍ എന്നെ സഹായിക്കാന്‍ ആദ്യം എത്തിയത് സാബുമോനാണ്. സമൂഹത്തിലെ വിവിധ മേഖലയില്‍ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളില്‍ എന്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിന്റെ സേവനം വേഗത്തില്‍ ഉറപ്പ് വരുത്താന്‍ ബിഗ്‌ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങള്‍ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണ്''. അഞ്ജലി പറയുന്നു.

  ''ട്രാന്‍സ്‌ഫോബിയ ആരോപിച്ച് നിങ്ങള്‍ ക്രൂശിക്കുന്ന സാബു ചേട്ടനില്‍ ഞാന്‍ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല. വേദയില്‍ പുളയുന്ന എന്നെ ആശ്വസിപ്പിക്കാന്‍ ചേര്‍ത്ത് പിടിച്ച സാബു ചേട്ടന്റെ സ്‌നേഹത്തില്‍ ഇന്നുവരെയും ആത്മാര്‍ത്ഥമല്ലാതെയൊന്നും ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത്, എന്നോട് 'എന്താ വിശേഷം, വര്‍ക്കുകള്‍ നടക്കുന്നുണ്ടോന്ന്' ആത്മാര്‍ത്ഥമായി ചോദിക്കുന്ന, സഹായം വാഗ്ദാനം ചെയ്യുന്ന മനുഷ്യരില്‍ ഒരാള്‍ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ വെറുക്കുന്ന സാബു ചേട്ടനാണ്. എന്റെ പ്രശ്‌നനങ്ങള്‍ കേള്‍ക്കുന്ന, അതിന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സമയം നീക്കിവെയ്ക്കുന്ന മനുഷ്യനെ എന്നെ ഉള്‍പ്പെടുത്തേണ്ട സമൂഹം ക്രൂശിക്കുന്നത് കണ്ടിരിക്കാന്‍ കഴിയുന്നില്ല''.

  ''വ്യക്തികളുടെ പ്രശ്‌നങ്ങളെ ഒരു സമൂഹത്തിന്റെ പ്രശ്‌നമാക്കി ഒരു മനുഷ്യനെ സമൂഹമധ്യത്തില്‍ കല്ലെറിയാന്‍ ഇട്ട് കൊടുക്കുന്നത് ട്രാന്‍സ് സമൂഹത്തിന്റെ രാഷ്ട്രീയമല്ല. നിരവധി മനുഷ്യരുടെ സ്വകാര്യ ആവശ്യകള്‍ക്കായി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വിധേയരായി ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന കമ്യൂണിറ്റിയില്‍ തുടരേണ്ട പ്രാക്ടിസല്ലയിത്. ഒറ്റപ്പെടുത്തലിന്റെ വൈലന്‍സ് ട്രാന്‍സ് സമൂഹത്തിന്റെ രാഷ്ട്രിയ മല്ല. മൊബ് ലിഞ്ചിംഗിനെതിരെ ശബ്ദമുയര്‍ത്തി അതിജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയമല്ലയത്. ആവര്‍ത്തിച്ച് പറയട്ടെ, സാബുമോന്‍ ട്രാന്‍സ് ഫോബിക്കാണെന്ന് ആരോപിക്കുമ്പോള്‍ എന്നെ നിങ്ങള്‍ കേള്‍ക്കാതിരിക്കല്‍ നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പാണ്. ഒറ്റപ്പെടലും ചേരിതിരിച്ചിലും നല്ലോണം അനുഭവിച്ച വ്യെക്തിയാണ്'' ഞാന്‍ എന്നും അഞ്ജലി കൂട്ടിച്ചേർക്കുന്നു.

  Also Read: 'നിങ്ങളാണ് എന്റെ വിജയി'; ജനവിധി മനസിലാകുന്നില്ലെന്ന് ഗായത്രി; താരത്തിന്റെ പിന്തുണ കിടിലം ഫിറോസിന്!

  അതേസമയം അഞ്ജലിയുടെ പോസ്റ്റിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ''നീ മാത്രമല്ല കേരളത്തിലെ കമ്മ്യൂണിറ്റി എന്ന് നീ ആദ്യം സ്വയം മനസിലാക്കുക. നിന്നെ വ്യക്തിപരമായി സഹായിച്ചത് അയാള്‍ മറ്റ് ട്രാന്‍സ്ജന്‍ഡറുകളുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള ട്രോമകളെ ഇല്ലാതാക്കുന്നില്ല'', ''എല്ലാമനുഷ്യരും എല്ലാവരോടും ഒരുപോലെയല്ല... അവന്‍ നല്ലവനായിരുന്നു എന്ന് ഇരയോട് പറയാന്‍ കഴിയില്ലല്ലോ. അടുപ്പമുള്ളവര്‍ തെറ്റ് ചെയ്യുമ്പോള്‍ പറഞ്ഞു മനസ്സിലാക്കുക... അല്ലാതെ ന്യായീകരിക്കരുത്. ട്രാന്‍സ്ഫോബിക് ആയിട്ടുള്ളത് സിസ്‌ജെന്‍ഡര്‍ മനുഷ്യര്‍ മാത്രമല്ലെന്ന് മനസിലാക്കുന്നു''. എന്നെല്ലാമാണ് അഞ്ജലിയുടെ പോസ്റ്റിനെതിരെ ഉയരുന്ന വിമര്‍ശനം.

  അതേസമയം കഴിഞ്ഞ ദിവസം സാബുമോനെതിരെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ രംഗത്ത് എത്തിയിരുന്നു. ക്ലബ്ബ് ഹൗസില്‍ നടന്നൊരു ചര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു രഞ്ജു രഞ്ജിമാറിന്റെ വിമര്‍ശനം. സാബുവില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവവും രഞ്ജു രഞ്ജിമാര്‍ വെളിപ്പെടുത്തുകയുണ്ടായി.

  സാബുവും ഞാനും സിനിമാ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന കാലം മുതലെ അറിയാം. ഞാന്‍ ഈ ലോകത്ത് ആരെയെങ്കിലും ആത്മാര്‍മായി വെറുക്കുന്നുണ്ടെങ്കില്‍ അത് സാബുവിനെയാണെന്നാണ് അവര്‍ പറയുന്നത്. സാബു ഫോബിക്കായിട്ടുള്ള വ്യക്തിയാണ്. ഇരട്ട വ്യക്തിത്വമാണ് സാബുവിന്. തങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെ സാബുവിനെ മനസ്സിലാക്കാത്ത നിരവധി പേര്‍ അയാളുടെ കൂടെയുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. എന്താണ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ആളാണ് സാബുവെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

  ബിഗ് ബോസ് സീസണ്‍ ഒന്ന് നടക്കുന്ന സമയത്ത് പേളിയെ പിന്തുണച്ച് കൊണ്ട് താന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് സാബു വിജയി ആയി നാട്ടില്‍ വന്നതിന് ശേഷം ഒരു ദിവസം രാത്രി തന്നെ വിളിച്ചിരുന്നു. കുടിച്ചിട്ടായിരുന്നു ഫോണ്‍ വിളിച്ചത്. വളരെ മോശമായിട്ടായിരുന്നു സംസാരിച്ച്‌തെന്ന് അവര്‍ പറയുന്നു. ഇയാള്‍ അന്ന് പറഞ്ഞത് റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അന്നും ഇതേ പോലെയായിരുന്നു സംസാരിച്ചത്. ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവന്‍ എന്ന പദങ്ങളൊക്കെ ഉപയോഗിച്ച് കൊണ്ടായിരുന്നു അന്നും സംസരിച്ചതെന്നും രഞ്ജു രഞ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അഞ്ജലിയുടെ പിന്തുണയും ചർച്ചയായി മാറിയിരിക്കുന്നത്.

  Read more about: anjali ameer sabumon
  English summary
  Bigg Boss Malayalam Season 1 Winner Sabumon Gets Support From Anjali Ameer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X