For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് തീരേണ്ടതായിരുന്നു എന്റെ ജീവിതം; തുറന്ന് പറഞ്ഞ് അഞ്ജലി അമീര്‍

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് അഞ്ജലി ്അമീര്‍. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു അഞ്ജലി. മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിലെ അഞ്ജലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും അഞ്ജലി സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി മാറാറുണ്ട്.

  ക്യൂട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂര്‍; ചിത്രങ്ങള്‍ കാണാം

  നേരത്തെ അഞ്ജലിയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തന്റെ സുഹൃത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് അഞ്ജലി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആ സംഭവങ്ങളെ കുറിച്ച് അഞ്ജലി അമീര്‍ വീണ്ടും മനസ് തുറക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നത്. അഞ്ജലിയുടെ വാക്കുകളിലേക്ക്.

  അത് പ്രണയമൊന്നുമായിരുന്നില്ല. ചിലര്‍ നമ്മളെ പ്രണയിക്കാതേയും നമ്മുടെ ജീവിതത്തില്‍ വന്നു ചേരും. എനിക്കത് മനസിലായത് ഈ വ്യക്തി എന്റെ ജീവിതത്തില്‍ വന്നപ്പോഴായിരുന്നു. എന്നാണ് അഞ്ജലി പറയുന്നത്. ഒരു പ്രണയമുണ്ടായിരുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളെകുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു.

  ചിത്രങ്ങളിലുള്ളത് ഞാന്‍ തന്നെയാണ്. കുഴപ്പമില്ല. സത്യത്തില്‍ അവനൊരു സൈക്കിക് ക്യാരക്ടര്‍ ആണ്. അവനെ എനിക്ക് ഇഷ്ടമല്ല. ഞാനവനോട് പല തവണ പറഞ്ഞു നിങ്ങള്‍ നിങ്ങളുടെ വഴിക്ക് ജീവിക്കെന്ന്. പക്ഷെ അവന്‍ എന്നെ പത്ത് ദിവസം ഫ്‌ളാറ്റില്‍ ബലമായി പൂട്ടിയിട്ടു. ഫുഡ് ഒക്കെ ജനല്‍ വഴിയായിരുന്നു തന്നത്. അങ്ങനെയുള്ളൊരു വ്യക്തിയെ സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു. എന്നാണ് അഞ്ജലി പറയുന്നത്.

  ഫോണൊക്കെ എടുത്തു വച്ചു. പഴയൊരു ഫോണുണ്ടായിരുന്നു, സിമ്മും. അതുവഴിയാണ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതും എഫ്ബിയില്‍ വന്നതും. ഇല്ലായിരുന്നുവെങ്കില്‍ അന്ന് തീരേണ്ടതായിരുന്നു എന്റെ ജീവിതം. സ്വയം തീര്‍ക്കാന്‍ തീരുമാനിച്ചിരുന്നില്ല. എനിക്ക് ഇനിയും ജീവിക്കാന്‍ ആഗ്രഹമുണ്ട്. പട്ടിണിയായിരുന്നില്ല. ഫുഡ് തരുമായിരുന്നു. അവന്‍ ഇപ്പോ എവിടാണെന്ന് അറിയില്ല. കുറച്ച് കാശും സ്വര്‍ണവുമൊക്കെ തരാനുണ്ടായിരുന്നു. എന്നും താരം കൂട്ടിച്ചേര്‍ത്തു.

  ജീവിതം തിരിച്ചു കിട്ടിയല്ലോ എന്നോര്‍ത്ത് കേസ് പിന്‍വലിച്ചു. പോലീസ് വിളിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പോണ്ടേ അവനെ കിട്ടുന്നതുമില്ല. എട്ടുമാസം ഒരുമിച്ച് ജീവിച്ചു. ഇതിനിടെ ആറോ ഏഴോ ലക്ഷം രൂപ പറ്റിച്ചിട്ടുണ്ട്. എട്ട് മാസത്തില്‍ മൂന്ന് മാസത്തോളം ഒരുമിച്ച് തന്നെയായിരുന്നു. പിന്നെ ഖത്തറില്‍ പോയി. ഇപ്പോള്‍ നാട്ടില്‍ ഉണ്ടെന്നും അഞ്ജലി പറയുന്നു.

  Anjali Ameer Live video claims she was threatened | Oneindia Malayalam

  അതേസമയം ചില സിനിമകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അഞ്ജലി പറയുന്നു. സംവിധായകര്‍ ഓക്കെ പറഞ്ഞതിന് ശേഷവും സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്ന് താരം പറയുന്നത്. താനൊരു ട്രാന്‍സ്‌ജെന്റര്‍ ആയതിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു. തന്നോട് അത് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ അവരോട് ആരോടും തനിക്ക് ദേഷ്യമില്ലെന്നും താരം പറയുന്നു. അവര്‍ സിനിമയെ സ്‌നേഹിക്കുന്നവരല്ലെന്നും വ്യക്തിപരമായ ഉദ്ദേശങ്ങളുള്ളവര്‍ ആയിരിക്കാമെന്നും താരം പറയുന്നു.

  Read more about: anjali ameer
  English summary
  Bigg Boss Malayalam Season 2 Fame Anjali Ameer Opens Up About Her Ex Boyfriend, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X