For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന്‍ എന്നോട് പറഞ്ഞ കാര്യം! റോബിനും ദില്‍ഷയും പ്രണയമോ ഗെയിമോ? ധന്യ പറയുന്നു

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്. ഇതുവരെ കണ്ടതില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണിനാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട് വിരാമമിട്ടത്. ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിജയി. ഇതാദ്യമായിട്ടാണ് ഒരു വനിത മലയാളത്തില്‍ ബിഗ് ബോസ് വിന്നറാകുന്നത്.

  Also Read: 'എന്നെ ഇഷ്ടമല്ലായിരുന്നുവെന്നാണ് അവർ‌ പറഞ്ഞത്, വീട്ടുകാർ പോലും എനിക്ക് വേണ്ടി വോട്ട് ചോദിച്ചില്ല'; റിയാസ് സലീം

  ഫൈനല്‍ ഫൈവിലെത്തിയവരില്‍ ശക്തയായിരുന്നു നടി ധന്യ മേരി വര്‍ഗീസ്. തുടക്കം മുതല്‍ സേഫ് ഗെയിം കളിക്കുന്നുവെന്ന് പലരും ആരോപിച്ചിരുന്നുവെങ്കിലും ധന്യ ഫൈനല്‍ വരെ എത്തുകയായിരുന്നു. ടാസ്‌കുകളിലെ മികച്ച പ്രകടനങ്ങള്‍ ധന്യയ്ക്ക് കയ്യടി നേടിക്കെടുത്തിരുന്നു. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തോട് മനസ് തുറന്നിരിക്കുകയാണ് ധന്യ. വിശദമായി വായിക്കാം തുടര്‍ന്ന്.

  റോബിന്‍ ദില്‍ഷ പ്രണയം യഥാര്‍ത്ഥമാണോ, ഗെയിമാണോ? എന്ന ചോദ്യത്തിന് ധന്യ മറുപടി നല്‍കുന്നുണ്ട്. താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

  '' എനിക്ക് അതേക്കുറിച്ച് പറയാനൊന്നുമില്ല. നൂറ് ദിവസം അവിടെ നില്‍ക്കുമ്പോള്‍ സൗഹൃദമുണ്ടാകാം. അതൊരു ലവ് ട്രാക്കിലേക്ക് മാറിയേക്കാം. അവര്‍ അവിടെ വീട്ടിലെ കാര്യങ്ങളൊക്കെ പറഞ്ഞിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളൂ. അതുകൊണ്ടാണ് ഗെയിമാണെന്ന് തോന്നിയത്. ഡോക്ടര്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ഞാനൊരു ഗെയിം കളിക്കുന്നുണ്ട്, പക്ഷെ അത് ആരോടും പറയില്ലെന്നും പുറത്തുള്ളവര്‍ക്ക് മനസിലാകുമെന്നും''.

  തുടക്കത്തില്‍ അങ്ങനെയായിരിക്കാം, പക്ഷെ പിന്നീടീത് മാറിയത് ആയിരിക്കില്ലേയെന്ന് അവതാരക ചോദിക്കുമ്പോള്‍ ആയിരിക്കാം എന്ന് ധന്യയും പറയുന്നു. തുടക്കത്തില്‍ ദില്‍ഷയോട് ഡോക്ടറുടെ ഗെയിമാണെന്നും അതില്‍ വീഴരുതെന്നും പലരും പറഞ്ഞിരുന്നുവെന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ അവസാനമായപ്പോള്‍ അത് പറഞ്ഞിട്ടില്ലെന്നാണ് ദില്‍ഷ പറഞ്ഞതെന്നാണ് ധന്യ ചൂണ്ടിക്കാണിക്കുന്നത്.

  എനിക്കവരുടെ വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ച് പറയാന്‍ താല്‍പര്യമില്ല. അത് ഡോക്ടറും ദില്‍ഷയുമാണ് പറയേണ്ടത്. അതവരുടെ ഗെയിമാണെങ്കില്‍ പോലും സംസാരിക്കാനുള്ള അവകാശം ഇപ്പോള്‍ എനിക്കില്ല. ആ വീട്ടില്‍ നില്‍ക്കുമ്പോള്‍ പറയാമായിരുന്നു. കാരണം അപ്പോള്‍ ഞാനും ആ ഗെയിമിലുണ്ട്. അവരുടെ ഗെയിം ഇതാണെന്ന് പറഞ്ഞാല്‍ മാത്രമെ എനിക്ക് എന്റെ ഗെയിമില്‍ നില്‍ക്കാന്‍ പറ്റുകയുള്ളൂ.


  പത്ത് ലക്ഷം എടുക്കാതിരുന്നതില്‍ കുറ്റബോധമില്ല. കാരണം ഞാന്‍ അതെടുത്ത് വന്നിരുന്നുവെങ്കില്‍ എന്നെ ഇന്റര്‍വ്യു ചെയ്യാന്‍ നിങ്ങള്‍ വരുമായിരുന്നോ എന്നു പോലും അറിയില്ല. ടോപ് ഫൈവിലെത്തിയതിനെ ആളുകള്‍ ബഹുമാനിക്കും. പത്ത് ലക്ഷം എടുത്തിരുന്നുവെങ്കില്‍ അതായിരിക്കാം ആളുകള്‍ പറയുക. പത്ത് ലക്ഷം ചെറിയ തുകയല്ല. ഒരുപാട് ആലോചിച്ചിരുന്നു. വോട്ട് ചെയ്യുന്ന വീട്ടുകാരേയും പ്രേക്ഷകരേയും കുറിച്ച് ആലോചിച്ചുവെന്നും ധന്യ പറയുന്നു.

  പുറത്ത് നടക്കുന്ന കാര്യങ്ങള്‍ക്ക് അകത്തുള്ള കാര്യങ്ങളെ സ്വാധീനിക്കാനാകുമെന്നും ധന്യ പറയുന്നുണ്ട്. അവസാനമായപ്പോള്‍ വന്ന ടാസ്‌കുകളില്‍ അത് വ്യക്തമാണെന്നാണ് ധന്യ പറയുന്നത്. സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് അനുസരിച്ചാണ് ടാസ്‌കുകള്‍ വരുന്നതെന്നും ധന്യ പറയുന്നു. അവസാനത്തേക്ക് എത്തുമ്പോള്‍ തനിക്കെതിരെ സേഫ് ഗെയിം എന്ന തരത്തില്‍ ക്യാംപയിന്‍ പോലൊന്ന് നടന്നിരുന്നതായി മനസിലായെന്നും ധന്യ പറയുന്നുണ്ട്.

  Recommended Video

  Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ

  അതേസമയം, താന്‍ സേഫ് ഗെയിം കളിക്കുകയായിരുന്നില്ലെന്നും ധന്യ പറയുന്നു. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ സംസാരിക്കാതിരുന്നത് ആ പ്രശ്‌നം കൂടുതല്‍ വഷളാകാതിരിക്കാനാണെന്നും തര്‍ക്കമുണ്ടാകുമ്പോള്‍ ന്യായം എന്താണെന്നാണ് താന്‍ അന്വേഷിക്കാറെന്നും ധന്യ പറയുന്നുണ്ട്.

  ദില്‍ഷ വിന്നറായി മാറിയപ്പോള്‍ ധന്യയ്‌ക്കൊപ്പം ലക്ഷ്മി പ്രിയ, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ടോപ് ഫൈവിലെത്തിയത്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം താരങ്ങളെല്ലാം വീണ്ടും കണ്ടുമുട്ടുന്നതിന്റേയും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നതിന്റേയും തിരക്കുകളിലാണ്. ധന്യ, ലക്ഷ്മി പ്രിയ, ദില്‍ഷ, റിയാസ്, ബ്ലെസ്ലി എന്നിവര്‍ ഒരുമിച്ചെത്തുന്ന പരിപാടിയുടെ ചിത്രീകരണം നടന്നിരുന്നു.

  English summary
  Bigg Boss Malayalam Season 4: Are Robin And Dilsha In Love? Dhanya Mary Varghese Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X