For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരിച്ചു ഒരു വഴി ആയതു ഞാന്‍ മാത്രം ആണോ? റിയാസ് തകര്‍ത്തു വാരി; ഒരു വിഷമമുണ്ടെന്നും അശ്വതി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രസകരവും തമാശ നിറഞ്ഞതുമായൊരു എപ്പിസോഡിനാണ് ഇന്ന് സാക്ഷ്യം വഹിച്ചിരുന്നത്. ആള്‍മാറാട്ടം എന്ന കിടിലന്‍ വീക്കിലി ടാസ്‌കാണ് ഇത്തവണ ബിഗ് ബോസ് താരങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ താരങ്ങള്‍ ഓരോരുത്തരും മറ്റൊരു താരമായി മാറുന്നതായിരുന്നു ടാസ്‌ക്.

  ടാസ്‌കിലെ ഏറ്റവും മികച്ച പ്രകടനമായി സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത് റിയാസിന്റേതാണ്. ലക്ഷ്മി പ്രിയയായിട്ടാണ് റിയാസ് എത്തിയത്. നേരത്തെ ബിഗ് ബോസ് വീട്ടില്‍ ലക്ഷ്മി പ്രിയയെ പലപ്പോഴും റിയാസ് അനുകരിക്കുകയും ചെയ്തിരുന്നു. ലക്ഷ്മി പ്രിയയുടെ വലിയ ചര്‍ച്ചയായി മാറിയ ഡയലോഗുകളും ആംഗ്യങ്ങളുമെല്ലാം അതേപടി അനുകരിച്ചാണ് റിയാസ് കയ്യടി നേടിയത്.

  ഇതിനിടെ ഇപ്പോഴിതാ ഇന്നത്തെ ടാസ്‌കിനെക്കുറിച്ചുള്ള നടി അശ്വതിയുടെ വിലയിരുത്തല്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അശ്വതി. ഷോയുടെ ഭാഗമായിട്ടില്ലെങ്കിലും ബിഗ് ബോസ് കാലത്ത് അശ്വതിയുടെ കുറിപ്പുകളും വിലയിരുത്തലുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്നത്തെ ടാസ്‌കിനെക്കുറിച്ചുള്ള അശ്വതിയുടെ വാക്കുകള്‍ വായിക്കാം.

  ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചു ഒരു വഴി ആയതു ഞാന്‍ മാത്രം ആണോ. ഇതില്‍ അവര്‍ പരസ്പരം കളിയാക്കിയതും കൊട്ട് കൊടുത്തതും ഒക്കെ മാറ്റി വെക്കാം. ഒരു പെര്‍ഫോമന്‍സ് ടാസ്‌ക് ആയി കാണാം എന്നാണ് അശ്വതി പറയുന്നത്.

  പറയാതെ വയ്യാ, ലക്ഷ്മിചേച്ചിയായി തകര്‍ത്താടി എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും. കലക്കി കടുക് വറുത്തു കൊണ്ടു റിയാസ് ഒരു രക്ഷയുമില്ലായിരുന്നു. ഞാന്‍ ലൈവ് കണ്ടും ടെലികാസ്റ്റിംഗ് കണ്ടും ചിരിച്ചു. ധന്യ റിയാസ് ആയതിനേക്കാളും റോണ്‍സണ്‍ ആയതിനേക്കാളും എനിക്ക് ഇഷ്ടപെട്ടത് ലക്ഷ്മിചേച്ചിയായി ചെയ്തപ്പോള്‍ ആണെന്നും അശ്വതി പറയുന്നു.

  ഓരോ വേഷങ്ങള്‍ ചെയ്ത ശേഷം അവര്‍ക്കു വേദനിച്ചോ എന്ന് ചോദിക്കാന്‍ പോയതിന്റെ ആവശ്യം ഇല്ലായിരുന്നു. ഒരുപക്ഷെ ധന്യക്കു ആരെയും നോവിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടായിരിക്കാം. ദില്‍ഷ റിയാസ് ആയി ചെയ്തപ്പോഴും ധന്യ ആയി ചെയ്തപ്പോളും റോണ്‍സണ്‍ ആയപ്പോഴും വളരെ നന്നായി ചെയ്തുവെന്നും താരം പറയുന്നു.

  ലക്ഷ്മിയേച്ചി ബ്ലെസ്ലി ആയി നല്ലപോലെ അല്ലെങ്കില്‍ വളരെ നന്നായി കൈകാര്യം ചെയ്തു. ആ വിഗ് മാത്രം മതിയല്ലോ.ബ്ലെസ്ലിയുടെ മാനറിസങ്ങള്‍ എല്ലാം നല്ലപോലെ ചെയ്തു. ബ്ലെസ്ലിയുടെ ദില്‍ഷയും വളരെ നല്ലതായിരുന്നു ആ വിഗ്ഗും ഡ്രെസ്സും ഹമ്മേ. ദില്‍ഷ സംസാരിക്കുന്നപോലെ തന്നെ കാര്യങ്ങള്‍ പറഞ്ഞു.പിന്നേ റോന്‍സണും ങ്ഹാ എന്ത് പറയാന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നുവെന്നും അശ്വതി പറയുന്നു.

  സൂരജ് റോണ്‍സണ്‍ ആയപ്പോഴും ധന്യ ആയപ്പോഴും ഒരേപോലെ. പക്ഷെ ദില്‍ഷ റോണ്‍സണ്‍ ആയി മാറിയപ്പോള്‍ ആണ് റോണ്‍സണ്‍ ഇങ്ങനൊക്കെ ആ വീട്ടില് ചെയ്തിട്ടുണ്ടല്ലോ എന്ന് ഓര്‍ക്കുന്നത്. പ്രതേകിച്ചു ഒരു കോണ്‍ട്രിബൂഷനും ഇല്ലാതെ ടോപ് ഫൈവ്ല്‍ എത്തിയ ഇത്രയും ഭാഗ്യമുള്ള കോണ്ടെസ്റ്റന്റ് വേറെ ഉണ്ടാകില്ല ബിഗ്ബോസ് ചരിത്രത്തില്‍ എന്നാണ് അശ്വതി പറയുന്നത്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  റിയാസും ലക്ഷ്മിയേച്ചിയും ദില്‍ഷയും ധന്യയും ബ്ലസിലിയും ലൈവ്ല്‍ കാണിച്ചതിന്റെ പകുതിയുടെ പകുതി പോലും ടെലികാസ്റ്റിംഗില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ഒരു വിഷമം ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

  അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കിടയിലെ മത്സാരവേശവും വാശിയുമെല്ലാം വാനോളം ഉയര്‍ന്നിട്ടുണ്ട്. അടികളും വഴക്കുകളുമെല്ലാം പതിവായി മാറിയിരിക്കുന്നു. ഇതുവരെ ശാന്തരും സേഫ് ഗെയിം കളിച്ച് നടന്നവരുമൊക്കെയായിരുന്നവര്‍ പോലും പൊട്ടിത്തെറിക്കുന്നതനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു.

  English summary
  Bigg Boss Malayalam Season 4: Aswathy Prasises Riyas For Imitating Lakshmi Priya Perfectly In Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X