For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓണവില്ല് നാലായി ഒടിച്ച് ബിഗ് ബോസ്! ഭൂമി ഇപ്പൊ പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ: അശ്വതി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിജയിയെ കണ്ടെത്താന്‍ ഇനി വെറും അഞ്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത് ആറുപേരും.ഇതില്‍ ആരാകും അവസാനമായി പുറത്താവുക എന്നറിയാനായും ആരൊക്കെ ഫിനാലെയിലെത്തുമെന്നും അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.

  Also Read: ഒരാളെ മാത്രം കുറ്റം പറയരുത്, ഇത് കുട്ടികള്‍ കാണുന്ന ഷോ; നോ പറയാനും പഠിക്കണമെന്ന് ജാസ്മിന്‍

  ഇതിനിടെ ഇന്നലെ ബിഗ് ബോസ് ടാസ്കിലൂടെ മുട്ടനൊരു പണി തന്നെയാണ് താരങ്ങള്‍ക്ക് നല്‍കിയത്. ബിഗ് ബോസ് വീട്ടിലുണ്ടായ സംസാരങ്ങളുടെ ദൃശ്യങ്ങള്‍ താരങ്ങളെ കാണിക്കുന്നതായിരുന്നു ടാസ്ക്. വലിയ പൊട്ടിത്തെറിക്കാണ് ഇത് വഴിയൊരുക്കിയത്.

  ഇതിനിടെ ഇപ്പോഴിതാ ഇന്നലത്തെ എപ്പിസോഡിനെക്കുറിച്ചുള്ള നടി അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടർന്ന്.

  ബ്ലെസ്ലി,കുട്ടി ഔട്ട് ഓഫ് ട്രാക്ക് ആയിതുടങ്ങിയിട്ടു രണ്ടാഴ്ച ആയി. അനിയാ നിന്നോടുള്ള ഇഷ്ട്ടം എനിക്ക് തുടങ്ങിയത് എന്ന് മുതലാണെന്ന് ചോദിച്ചാൽ ആപ്പിൾ കടിച്ചൊരു വരവ് വന്നില്ലേ ഹെൽത്ത്‌ കെയർ ടാസ്കിൽ അന്ന് മുതലാണ്. കാര്യങ്ങൾ സംസാരിച്ചു ഫലിപ്പിക്കാനുള്ള കഴിവ് നിനക്കില്ലെങ്കിലും, അവിടെ ഓരോ സ്ഥലത്തും നീ കൊടുത്തിട്ടുള്ള പ്രെസെൻസ്, ടാസ്കിൽ അനായാസം ജയിച്ചു വരുന്നത്, തഗ് ഡയലോഗ്സ്,തരുന്ന ഓരോ ടാസ്കിലെയും ലൂപ് ഹോൾസ് കണ്ടുപിടിക്കൽ ഇതൊക്കെ നിന്നെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കി.


  പക്ഷേ ഇപ്പൊ ഉള്ള പോക്ക് അത് കുട്ടീ നിന്നെ ഇഷ്ട്ടപെടുന്ന ഓരോരുത്തർക്കും വേദന ഉണ്ടാക്കുന്നു. എന്തായാലും ഇനി ഈ ഒരാഴ്ച കൊണ്ട് എന്ത് മറിമായം ആണ് നീ കാട്ടാൻ പോകുന്നത് എന്ന് മനസിലാകുന്നില്ല. എന്തായാലും പ്രേക്ഷക വിധി അറിയാൻ ഇനി 6 ദിവസങ്ങൾ മാത്രം. അർഹതപ്പെട്ടവർ ഒന്നാം സ്ഥാനത്തു എത്തട്ടെ എന്നും വോട്ട് ചെയ്യുന്നവർ അത് പ്രത്യേകം ശ്രദ്ധിച്ചു ബുദ്ധിപൂർവം ചെയ്യുക എന്നും അറിയിക്കട്ടെ.


  പിന്നേ ഇന്നത്തെ ടാസ്ക് ലൈവ് ആണ് കണ്ടത്. ഓരോരുത്തരുടെ മുഖത്തെയും ചോര വറ്റി വിളറി വെളുക്കുന്നത് കണ്ട് "ബിഗ്‌ബോസ്സെ ഇങ്ങള് നല്ല ഒന്നാംതരം സൈക്കോ" ആണെന്ന് പറഞ്ഞത് ഞാൻ മാത്രം ആയിരിക്കില്ലല്ലോ ല്ലേ .ഭയങ്കര സ്നേഹത്തോടെ രാവിലെ ഇരുന്നവരാ. ഓണവില്ലു വിരിയാൻ ഒരൽപ്പം നിമിഷം കൂടി ബാക്കി നിൽക്കെ ബോസ് ഭായ് ആ ടാസ്ക് ഇട്ടു കൊടുത്ത് അത് നാലായി ഒടിച്ചു കൊടുത്തു.

  എല്ലാവരും പറയുന്നത് പോലെ ദിൽഷക്കു നല്ലൊരു വാണിംഗ് കൊടുത്ത് ബ്ലസിലിയെ നിർത്താവുന്നതേ ഉളളൂ. പക്ഷെ ആ കുട്ടി അത് ചെയ്യുന്നില്ലേൽ അങ്ങനെ ചെയ്യു എന്ന് പറഞ്ഞു നിർബന്ധിച്ചു ചെയ്യിക്കാനും നിൽക്കണോ? ഇത്രയും എല്ലാരും ഇന്ന് ടാസ്കിനിടയിൽ തുറന്നു പറഞ്ഞു,ബ്ലെസ്ലിയോടും ദിൽഷയോടും. ബ്ലെസ്ലി അപ്പോളും പ്രണയമാണ്, വീട്ടിൽ പോയി കല്യാണം ആലോചിക്കും എന്നൊക്കെ ആണ് പറയുന്നത്. അപ്പോളും ദിൽഷ ഒന്നും മിണ്ടിയില്ല. അപ്പൊ എന്താ ഇത് ? ആഹ് അങ്ങനൊരു കോൺടെന്റ്നെ പെട്ടന്ന് നശിപ്പിക്കണ്ട എന്ന് ദിൽഷക്ക് ഉണ്ടായിരിക്കും. എന്തായാലും ഇന്ന് ബോസ്സ്ഭായിയുടെ ചൂണ്ടയിൽ എല്ലാരും ഇര ആയി.

  Recommended Video

  സീസൺ 4 വിന്നർ റിയാസെന്ന് കിടിലം ഫിറോസ് | *BiggBoss

  ടാസ്കിന്റെ പേര് "ദൃശ്യ വിരുന്ന്" എന്നാരുന്നെങ്കിലും എനിക്ക് തോന്നിയത് ഈ ടാസ്കിനു യോജിച്ച പേര് "ഭൂമി ഇപ്പൊ പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ" എന്നത് ആയിരുന്നു... പാവങ്ങൾ. എന്തായാലും ബിഗ്‌ ബോസ്സേ കൊറച്ചു ബീറ്റ്‌റൂട്ടും പോമേഗ്രനറ്റും ആ വീട്ടിലേക്കു വേഗം എത്തിക്കൂ. കാണിച്ചു കൊടുത്ത വീഡിയോ ക്ലിപ്സ് കണ്ടു വറ്റി പോയ ചോര എല്ലാരും തിരിച്ചു പിടിക്കട്ടെ. ഇനിയും രണ്ട് ദിവസം കൂടി ടാസ്ക് ഉള്ളതല്ലേ എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Aswathy Says Dilsha Could Have Warned Bleslee After The Heated Argument
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X