For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുടി വെട്ടിയത് ലെസ്ബിയന്‍ ആയതിനാലോ? ബേബി ഗേള്‍ എന്ന് ചെറിയ പെണ്‍കുട്ടികള്‍ മെസേജ് അയക്കുന്നു! ഡെയ്‌സി പറയുന്നു

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്. നാളിതുവരെ കണ്ടതില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണായിരുന്നു ഇത്തവണത്തേത്. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുകളും അതിരുകടക്കുന്നതും കയ്യാങ്കളിയായി മാറുന്നതിനും ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. പ്രതിഷേധിച്ചു കൊണ്ട് ഒരു താരം ഷോയില്‍ നിന്നും ഇറങ്ങി പോകുന്നതിനും ബിഗ് ബോസ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു.

  Also Read: അതിന് ശേഷം പിന്നെ കണ്ടിട്ടില്ലെന്ന് തമന്ന; ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച 'വിരാട് കോലി-തമന്ന പ്രണയ കഥ'

  അതേസമയം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറാനും ഒരുപാട് താരങ്ങള്‍ക്കായി. നേരത്തെ മലയാളികള്‍ക്ക് സുപരിചിതരല്ലാതിരുന്ന പലരും ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് ഡെയ്‌സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്‌സി ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. എന്നാല്‍ താരം പകുതിയ്ക്ക് വച്ച് പുറത്താവുകയായിരുന്നു. ഡെയ്‌സിയുടെ പുറത്താകല്‍ ഞെട്ടിച്ച ഒന്നായിരുന്നു.

  ഡെയ്‌സിയുടെ നിലപാടുകള്‍ക്കും ശക്തമായ ഗെയിമിനും ഒരു വിഭാഗം കയ്യടിക്കുമ്പോഴും മറ്റൊരു ഭാഗത്തു നിന്നും കടുത്ത സൈബര്‍ ആക്രമണവും ഡെയ്‌സിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഡെയ്‌സി. വിശദമായി വായിക്കാം തുടര്‍ന്ന്.

  ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം കണ്ടതില്‍ ഏറ്റവും ഞെട്ടലുണ്ടാക്കിയ വാര്‍ത്ത ഏതായിരുന്നു എന്നായിരുന്നു ഒരു ചോദ്യം. ഏറ്റവും ഞെട്ടലുണ്ടാക്കിയത് ഫിലോമിന അമ്മമ്മ എന്റെ അമ്മമ്മയല്ല എന്ന് പറഞ്ഞുള്ള ഒരു വീഡിയോ കണ്ടിട്ടാണെന്നാണ് ഡെയ്‌സി നല്‍കുന്ന മറുപടി. ഫിലോമിന എന്റെ ഡയറക്ട് അമ്മമ്മയല്ലെന്നും എന്റെ മമ്മിയുടെ പപ്പയുടെ പെങ്ങള്‍ ആണെന്ന് ഞാന്‍ നേരത്തെ ഷോയില്‍ വച്ച് തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ഡെയ്‌സി വ്യക്തമാക്കുന്നുണ്ട്.

  ബിഗ് ബോസില്‍ താന്‍ വിവാഹിതയാണെന്ന കാര്യം ഡെയ്‌സി മറച്ചുവെക്കുന്നുവെന്ന് ഒരു വീഡിയോ കണ്ടിരുന്നു. എന്താണ് അഭിപ്രായം? എന്നായിരുന്നു അടുത്ത ചോദ്യം. ആദ്യം തന്നെ പറയട്ടെ, എന്റെ വിവാഹത്തെക്കുറിച്ച് ഒന്നും തന്നെ ബിഗ് ബോസില്‍ മറച്ചുവച്ചിട്ടില്ല. സെല്‍ഫി ടാസ്‌കിനിടെ എന്റെ ഭര്‍ത്താവിനെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നില്ല. രണ്ടാമതായി, എന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും എന്റേ പേജില്‍ തന്നെയുണ്ട്. അവയെല്ലാം വൈറലായിരുന്നുവെന്നും ഡെയ്‌സ് പറയുന്നു.

  എനിക്ക് അങ്ങനൊരു ഉദ്ദേശമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ അതെല്ലാം ഡിലീറ്റ് ചെയ്യുമായിരുന്നില്ലേ? അവസാനമായി, ഇതൊക്കെ എങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നത്? മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കുകയല്ലാതെ നിങ്ങള്‍ക്കൊന്നും വേറൊരു പണിയുമില്ലേ? കഷ്ടം തന്നെ എന്നും ഡെയ്‌സി പറയുന്നുണ്ട്.


  നിങ്ങള്‍ ലെസ്ബിയനാണോ? അതുകൊണ്ടാണോ മുടി വെട്ടിയത്? എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. മുടി വെട്ടിയത് കൊണ്ട് ഒരു പെണ്‍കുട്ടി ലെസ്ബിയനായി മാറുമോ? ഇതിപ്പോള്‍ കുറേയായി ഇതുപോലെത്തെ ചോദ്യങ്ങള്‍ വരുന്നു. കുറേയൊക്കെ അവഗണിച്ചു. പക്ഷെ കുറച്ച് ട്രിഗര്‍ ചെയ്തത് കൊണ്ടാണ് മറുപടി നല്‍കുന്നത്. ഞാന്‍ ലെസ്ബിയനല്ല. ഞാന്‍ ബൈ സെക്ഷ്വലല്ല. ഞാന്‍ സ്‌ട്രെയിറ്റ് ആണെന്ന് ഡെയ്‌സ് മറുപടി നല്‍കി.

  ഹേ ബേബി ഗേള്‍ എന്നൊക്കെ പെണ്‍കുട്ടികള്‍ മെസേജ് അയക്കുന്നുണ്ട്. ചെറിയ പെണ്‍കുട്ടികളാണ് അധികവും. 18-22 വയസുള്ള പെണ്‍കുട്ടികളാണ് മെസേജ് അയക്കുന്നത്. പക്ഷെ സോറി, റോംഗ് നമ്പര്‍, ഡു നോട്ട് ഹിറ്റ് ഓണ്‍ മീ! എന്നും ഡെയ്‌സ് പറയുന്നുണ്ട്.

  Recommended Video

  Dilsha Imitates Dr. Robin ഡോക്ടറിനെ അനുകരിക്കുന്ന ദിൽഷ, ചിരിച്ച് ചാവും വീഡിയോ | *Interview

  ബ്ലെസ്ലി ചെയ്തത് പോലെ ബ്ലെസ്ലിയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാമായിരുന്നില്ലേ? എന്ന് മറ്റൊരാള്‍ ചോദിക്കുന്നു. പിന്നെ ഞാനും അവനും തമ്മിലുള്ള വ്യത്യാസം എന്താണ്? എന്നായിരുന്നു ഡെയ്‌സിയുടെ മറുപടി. അത് അവന്റെ ജീവിതമാണ്. അവന് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ഷോ കഴിഞ്ഞിരിക്കുന്നു. അതിനാല്‍ മത്സരാര്‍ത്ഥികളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തണമെന്നും ഡെയ്‌സി പറയുന്നു.

  എന്തുകൊണ്ടാണ് മലയാളികള്‍ ബ്ലെസ്ലിയേയും റോബിനേയും ലക്ഷ്മി പ്രിയേയും പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിനും ഡെയ്‌സി മറുപടി നല്‍കുന്നുണ്ട്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ എനിക്കതിനുള്ള ശരിയായ ഉത്തരം അറിയില്ല. ഞാന്‍ മനസിലാക്കിയത്, എന്നെയും നിമിഷയേയും ജാസ്മിനേയും പോലെ പുരുഷാധിപത്യമുള്ള മേഖലയില്‍ കഴിവ് തെളിയിക്കുന്ന പെണ്‍കുട്ടികളെ, അല്ലെങ്കില്‍ കുറച്ച് ക്ലീവേജ് ഒക്കെ കാണിച്ച് വസ്ത്രം ധരിക്കുന്നവരെ അടിച്ചമര്‍ത്തുന്ന വ്യക്തികളെ മാസ് ആണെന്ന് ബിജിഎം ഒക്കെയിട്ട് പിന്തുണയ്ക്കുന്നുണ്ടാകും. അങ്ങനെയുള്ളവരെ മലയാളികള്‍ക്ക് ഇഷ്ടമുള്ളത് കൊണ്ടായിരിക്കാം ചിലപ്പോള്‍.

  English summary
  Bigg Boss Malayalam Season 4: daisy about her marriage video and news about philomena
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X