For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലാസ്റ്റിക് സര്‍ജറിയാണോ ദിലുവിന്റെ ലുക്ക് മാറിയതിന് പിന്നില്‍? മാറ്റത്തെക്കുറിച്ച് ദില്‍ഷ പറയുന്നു

  |

  ചരിത്രം കുറിച്ചു കൊണ്ട് ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ വനിത വിന്നറായി മാറിയിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദില്‍ഷ വിജയകിരീടം നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണായിരുന്നു കഴിഞ്ഞു പോയത്.

  Also Read: മുടി വെട്ടിയത് ലെസ്ബിയന്‍ ആയതിനാലോ? ബേബി ഗേള്‍ എന്ന് ചെറിയ പെണ്‍കുട്ടികള്‍ മെസേജ് അയക്കുന്നു! ഡെയ്‌സി പറയുന്നു

  ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ദില്‍ഷ. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദില്‍ഷ മനസ് തുറന്നിരിക്കുകയാണ്. ഡി ഫോര്‍ ഡാന്‍സും സീരിയലുമൊക്കെ കഴിഞ്ഞ് ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ ദില്‍ഷയെ മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഈ മേക്കോവറിന് പിന്നിലെന്താണ്? എന്ന ചോദ്യത്തിനാണ് ദില്‍ഷ മറുപടി പറയുന്നത്.

  എനിക്കറിയില്ല.ഞാന്‍ പോലും പറയാറുണ്ട് എന്റെ പഴയ ഫോട്ടോയൊന്നും നിങ്ങള്‍ കണ്ടിട്ടില്ലല്ലോ എന്ന്. ചിലര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. അതിനുള്ള കാശൊന്നും എന്റെ കൈയ്യിലില്ല. പിന്നെ എനിക്ക് തടി വച്ചിട്ടുണ്ട്. പല്ലിന് ക്ലിപ്പുടകയും ചെയ്തു. പല്ലിന് ക്ലിപ്പട്ടതോടെ മുഖത്തിന്റെ ഷെയ്പ്പ് തന്നെ മാറിയെന്നും ദില്‍ഷ പറയുന്നു.

  അല്ലാതെ വേറൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ദില്‍ഷ പറയുന്നു. സെലിബ്രിറ്റികളുടെ മാത്രമല്ല യൂട്യൂബ് വ്‌ളോഗര്‍മാരായവരും തങ്ങളുടെ വീട്ടിലെ ഒരാളെ പോലെ കാണുകയും എനിക്ക് വേണ്ടി സംസാരിക്കുകയും വോട്ട് ചോദിക്കുകയും ചെയ്തതില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും കണ്ണ് നിറഞ്ഞുവെന്നും ദില്‍ഷ പറയുന്നു. ആരാധകരുടെ ഒരു മീറ്റപ്പ് നടത്താന്‍ ആഗ്രഹമുണ്ടെന്നും ദില്‍ഷ പറയുന്നുണ്ട്.

  നല്ല സിനിമകള്‍ വരുന്നുണ്ട്. സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇഷ്ടപ്പെട്ട സിനിമ വരുമ്പോള്‍ ചെയ്യുമെന്നും സിനിമയാണ് തനിക്ക് ഇഷ്ടമെന്നും ദില്‍ഷ പറയുന്നു. യാത്ര ഒരുപാട് ഇഷ്ടമാണെന്നും താന്‍ ഇനിയും യാത്രകള്‍ നടത്തുമെന്നും പറഞ്ഞ ദില്‍ഷ ബിഗ് ബോസ് താരങ്ങളും യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെന്നും താനും അവര്‍ക്കൊപ്പമുണ്ടാകുമെന്നും ദില്‍ഷ വ്യക്തമാക്കുന്നുണ്ട്.

  നേരത്തെ താന്‍ വിന്നറായപ്പോള്‍ സഹമത്സരാര്‍ത്ഥിമാരില്‍ ആരും സന്തോഷിച്ച് കണ്ടിരുന്നില്ലെന്ന് ദില്‍ഷ പറഞ്ഞിരുന്നു. അത്ര വലിയൊരു ട്രോഫി കൈയ്യില്‍ കിട്ടിയിട്ടും ഞാന്‍ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. എന്റെ വിജയത്തില്‍ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല എന്നാണ് ദില്‍ഷ പറഞ്ഞത്. ആരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തില്‍ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നുവെന്നാണ് ദില്‍ഷ പറയുന്നത്.


  ദില്‍ഷയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയതോടെ താരത്തോട് സോറി പറഞ്ഞു നിമിഷ എത്തിയിരുന്നു. ഇപ്പോഴിതാ നിമിഷക്ക് പിന്നാലെ ജാസ്മിനും ദില്‍ഷയോട് സോറി പറഞ്ഞ് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്‌റ്രോറിയിലൂടെയാണ് ജാസ്മിനും ദില്‍ഷയോട് സോറി പറഞ്ഞിട്ടുള്ളത്. ഒരു മനുഷ്യന്‍ എന്ന നിലക്ക് ദില്‍ഷയോട് അങ്ങനെ ചെയ്തത് മോശമായി പോയി എന്നാണ് ജാസ്മിന്‍ പറഞ്ഞത്. റിയസിന്റെ വിഷമത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ അവളെയൊന്ന് ആശംസകള്‍ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ജാസ്മിന്‍ പറഞ്ഞത്.

  Recommended Video

  Dilsha Imitates Dr. Robin ഡോക്ടറിനെ അനുകരിക്കുന്ന ദിൽഷ, ചിരിച്ച് ചാവും വീഡിയോ | *Interview

  ബിഗ് ബോസ് വീട്ടില്‍ എത്ര തല്ലും വഴക്കും ഉണ്ടാക്കിയാലും അവസാനം എനിക്ക് ദില്‍ഷയോട് പിണക്കമൊന്നും ഉണ്ടായിരിക്കില്ല. എവിടെയൊക്കെയോ ദില്‍ഷയോട് ഒരു കണക്ഷന്‍ എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയിരുന്നിട്ട് പോലും എനിക്ക് അവളെയൊന്ന് അഭിനന്ദിക്കാന്‍ സാധിച്ചില്ല. അതിന് ശേഷവും ഞങ്ങള്‍ കണ്ടിരുന്നു. പക്ഷേ ഒന്നും സംസാരിക്കാന്‍ സാധിക്കുമായിരുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍ എന്നാണ് ജാസ്മിന്‍ പറയുന്നത്.

  റിയാസ് വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്യുകയായിരുന്നു. അത് കണ്ടപ്പോള്‍ ഞാനും വല്ലാത്ത അവസ്ഥയിലായിപ്പോയെന്നും ജാസ്മിന്‍ പറഞ്ഞു. പക്ഷേ ഇതൊന്നും ഒരു ന്യായീകരണമല്ല. ഇത് നീ അര്‍ഹിക്കുന്ന വിജയമാണെന്നും ജാസ്മിന്‍ പറഞ്ഞു.

  English summary
  Bigg Boss Malayalam Season 4 Dilsha Opens Up About Her Makeover And Plastic Surgery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X