For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നന്ദി റിയാസ്, സീസണ്‍ 4 അടിപൊളിയാക്കിയതിന്, നീ എന്റെ ഹൃദയം ജയിച്ചു; സ്‌നേഹമറിയിച്ച് ആര്യ

  |

  കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണ്‍ ആയിരിക്കും ഒരുപക്ഷെ ഇന്നലെ കഴിഞ്ഞത്. അവസാന നിമിഷം വരെ ആരാകും വിന്നര്‍ എന്ന് പ്രവചിക്കാന്‍ സാധിക്കാതെ ആകാംഷഭരിതമായിരുന്നു ഈ സീസണ്‍. നാടകീയവും സ്‌ഫോടനാത്മകവുമായ ഒരുപാട് നിമിഷങ്ങള്‍ക്കാണ് ഈ സീസണ്‍ സാക്ഷ്യം വഹിച്ചത്.

  Also Read: നിശ്ചയം കഴിഞ്ഞു, നിനക്ക് വേണ്ടി മറ്റെല്ലാം ഉപേക്ഷിച്ചു, പക്ഷെ...; അക്ഷയുമായി പിരിഞ്ഞതിനെ പറ്റി രവീണ

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന റിയാസ് സലീമിന്റെ പ്രകടനം. വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു റിയാസ് ടോപ് ത്രീ വരെ എത്തിയിരുന്നു. മലയാളം ബിഗ് ബോസില്‍ ഇതൊരു ചരിത്രം തന്നെയാണ്. ദി്ല്‍ഷ പ്രസന്നന്‍ ഷോയുടെ വിന്നറായി മാറിയപ്പോള്‍ ജനഹൃദയം കവര്‍ന്ന താരമായി മാറാന്‍ റിയാസിന് സാധിച്ചു.


  മൂന്നാം സ്ഥാനത്താണ് അവസാനിച്ചതെങ്കിലും ഈ സീസണിലെ ഗെയിം ചേഞ്ചര്‍ ആയി മാറിയ റിയാസിന് ലഭിക്കുന്ന സ്വീകാര്യത വിജയിക്കുള്ളതാണ്. താരത്തിന് പിന്തുണയും ആശംസയും അറിയിച്ചു കൊണ്ട് ഷോയില്‍ കൂടെയുണ്ടായിരുന്ന താരങ്ങളില്‍ പലരുമെത്തിയിട്ടുണ്ട്. റിയാസാണ് ഈ സീസണിലെ യഥാര്‍ത്ഥ വിജയി എന്നാണ് സഹതാരങ്ങളില്‍ പലരും സോഷ്യല്‍ മീഡിയയും പറയുന്നത്

  പുലികളായിരുന്ന ജാസ്മിനും റോബിനും ഒട്ടു നിനച്ചിരിക്കാതെ ഒരേ ആഴ്ച തന്നെ ബിഗ് ബോസ് വീടിന്റെ പടിയറിങ്ങിയിരുന്നു. ഇതോടെ ഉറങ്ങിപ്പോകും എന്ന് കരുതിയ ബിഗ് ബോസ് വീടിനെ സജീവമാക്കി നിര്‍ത്തിയതും ഷോയെ മുന്നോട്ട് നയിച്ചതും റിയാസായിരുന്നു. ഇപ്പോഴിതാ റിയാസിന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ചുള്ള ആര്യയുടെ വാക്കുള്‍ ശ്രദ്ധ നേടുകയാണ്.


  മുന്‍ ബിഗ് ബോസ് താരമാണ് ആര്യ. സീസണ്‍ 2ലെ ഏറ്റവും ശക്തരില്‍ ഒരാളായിരുന്നു ആര്യ. നേരത്തേ തന്നെ താന്‍ റിയാസിന്റെ ആരാധികയാണെന്ന് ആര്യ വ്യക്തമാക്കിയിരുന്നു. ഇന്നലത്തെ ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം ആര്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  പ്രിയപ്പെട്ട റിയാസ്, നീ ശരിക്കുമൊരു മുത്താണ്. നീ ഈ സീസണിലുണ്ടായിരുന്നുവെന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. നിന്നെ അറിയാന്‍ കുറേ പേര്‍ക്ക് പറ്റി.കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 നെ അടിപൊളിയാക്കിയതിന് നന്ദി. എന്നാണ് ആര്യ പറയുന്നത്.

  എന്നെ സംബന്ധിച്ച് ഈ സീസണിന്റെ ആത്മാവ് നീയായിരുന്നു. ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനകളും. നീ എന്റെ ഹൃദയം ജയിച്ചു. നിന്നെ നേരില്‍ കാണാന്‍ കാത്തിരിക്കാന്‍ വയ്യ. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. ഹാറ്റ്‌സ് ഓഫ് ടു യൂ. എന്നും ആര്യ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് റിയാസിനെക്കുറിച്ച് സമാന അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തുന്നത്.

  Recommended Video

  Dilsha Prasanna: ദിൽഷയുടെ വിജയത്തിന് പിന്നിൽ,മണികണ്ഠൻ പറയുന്നു | *BiggBoss

  20 പേരായിരുന്നു ഇത്തവണ ബിഗ് ബോസ് വിന്നറാകാന്‍ മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യം പുറത്തായത് ജാനകി സുധീറായിരുന്നു. അവിടെ നിന്നും ബ്ലെസ്ലി വരെയുള്ളവരെ പിന്തള്ളിയാണ് ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിന്നറായി മാറുന്നത്. ദില്‍ഷ, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ധന്യ മേരി വര്‍ഗീസ് എന്നിവരായിരുന്നു ടോപ് ഫൈവിലുണ്ടായിരുന്നത്.

  ആറാമനായ സൂരജും നൂറ് ദിവസം തികച്ചിരുന്നു. അഞ്ചു പേരില്‍ നിന്നും അവസാന അവശേഷിച്ചത് മൂന്ന് പേരായിരുന്നു. റിയാസും ബ്ലെസ്ലിയും ദില്‍ഷയും. ഒടുവില്‍ കിരീടം ദില്‍ഷയ്ക്ക് സ്വന്തം. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ പ്രഖ്യാപനം.

  English summary
  Bigg Boss Malayalam Season 4: Ex-Contestant Arya Cant Stop Thanking Riyas Salim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X