For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമന്റുകൾ വായിച്ച് ബന്ധുക്കൾക്ക് കുരുപൊട്ടി; പുറത്തു നിൽക്കുന്നവരാണ് വല്ലാതെ കുഴപ്പിക്കുന്നത്!, ധന്യ പറയുന്നു

  |

  ബിഗ് ബോസ് സീസൺ അഞ്ചിനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. ആരൊക്കെയാവും ഈ സീസണിൽ മത്സരാർത്ഥികളായി എത്തുക എന്ന പ്രവചനങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. പുതിയ സീസണു ആവശ്യമായ തയ്യാറെടുപ്പുകൾ ചാനലുകാരും തുടങ്ങിയെന്നാണ് വിവരം. പക്ഷെ സീസൺ നാലിലെ താരങ്ങളും അവരുടെ വിശേഷങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

  അത്രയും വാശിയേറിയ സീസണാണ് കടന്നു പോയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സീസൺ. ഒന്നിനൊന്ന് മികച്ച മത്സരാർത്ഥികളാണ് കഴിഞ്ഞ സീസണിൽ ഷോയുടെ ഭാഗമായി ഉണ്ടായിരുന്നത്. അതിൽ അവസാനം വരെ പിടിച്ച് നിന്ന മത്സരാർത്ഥിയാണ് ധന്യ മേരി വർ​ഗീസ്. നാലാം സ്ഥാനക്കാരിയായാണ് ധന്യ ഷോ വിട്ടത്.

  dhanya mary varghese

  Also Read: വ്യാജ വീഡിയോ ആദ്യം അയച്ചത് ഭർത്താവിന്; ആരൊക്കെ കൂടെ നിൽക്കുമെന്ന് അന്ന് തിരിച്ചറിഞ്ഞു; ​ഗായത്രി അരുൺ

  മറ്റു മത്സരാർത്ഥികൾ പരസ്‍പരം പോരടിച്ചപ്പോൾ അവർക്കിടയിൽ സമാധാന പ്രിയ ആയിട്ടാണ് ധന്യ ബി​ഗ് ബോസ് വീട്ടിൽ നിന്നത്. അതിനാൽ തന്നെ ധന്യക്ക് ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ നെഗറ്റീവ് കമന്റുകളും ട്രോളുകളും താരത്തിന് നേരെ ഉണ്ടായിരുന്നു. ഇപ്പോഴിതാ, സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അതിനോടെല്ലാം പ്രതികരിക്കുകയാണ് ധന്യ.

  'ഞാൻ പൊതുവെ നെഗറ്റീവ് കമന്റുകൾ ഒന്നും വായിക്കാറില്ല. പക്ഷെ ബിഗ് ബോസ് കഴിഞ്ഞ് വന്ന ശേഷം ഞാൻ വായിച്ചു. എന്റെ ഹസ്ബൻഡും ഫാമിലിയും ഒക്കെ എന്താണ് വായിച്ചത് എന്നറിയാൻ വേണ്ടിയിട്ട്. അതൊക്കെ വായിച്ച് കുരു പൊട്ടിയെന്ന് എന്റെ ബന്ധുക്കൾ ഒക്കെ പറഞ്ഞിരുന്നു. അപ്പോൾ ഇവരെന്താണ് വായിച്ചത് എന്നറിയാൻ നോക്കിയതാണ്,'

  'സത്യം പറഞ്ഞാൽ ഞാൻ അതൊക്കെ അന്നേരം വായിച്ചിരുന്നെങ്കിൽ അവിടെ വീണിട്ടുണ്ടാകും. ഇതൊന്നും അറിയാതെ നിന്നത് കൊണ്ട് കുഴപ്പമുണ്ടായില്ല. തിരിച്ചിറങ്ങിയിട്ട് ഇത് വായിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഞാൻ കുറച്ചേ വായിച്ചിട്ടുള്ളു. പിന്നെ ഞാൻ എല്ലാം പോസിറ്റീവ് ആയിട്ട് എടുക്കും. കാരണം എന്റെ നെഗറ്റീവ് പറഞ്ഞ് പറഞ്ഞ് എന്നെ വീഴ്ത്താതെ മറ്റൊരാളെ പൊക്കിക്കൊണ്ട് വരാൻ പറ്റില്ല,'

  'അവിടെ ചെയ്യുന്നതിന്റെ ഇരട്ടിയാണ് പുറത്ത് ചെയ്യുന്നത്. വായിച്ചതിൽ നിന്ന് എനിക്ക് മനസിലായത്, അകത്ത് നമ്മൾ ഒരു വഴക്കുണ്ടാക്കി പിന്നെ അത് വിട്ട് അയാളുമായി ന്യൂട്രലായി പോയി കൊണ്ടിരിക്കുകയാവും. അപ്പോഴാകും പുറത്തു നിൽക്കുന്ന ആളുകൾ അതിനെ വല്ലാതെ കുഴപ്പിക്കുന്നത്. വേണമെന്ന് വെച്ച് കുറെ പ്രശ്നങ്ങൾ ഉണ്ടാക്കും,'

  'അവർക്ക് ഇഷ്ടമുള്ള ആളെ സപ്പോർട്ട് ചെയ്യാൻ മറ്റൊരാളെ ചവിട്ടി വീഴ്ത്തുക എന്നതാണ് ചെയ്യുന്നത്. ആ ഷോയ്ക്ക് അതിലെ കണ്ടസ്റ്റാന്റുകൾ അല്ല പ്രധാനം. അവരുടെ കണ്ടന്റും ഷോയുടെ റീച്ചാണ്. അവിടെ പോയവർക്ക് ഒക്കെ ഗുണമുണ്ടായിട്ടുണ്ട്. ചിലർക്ക് ദോഷവും സംഭവിച്ചിട്ടുണ്ട്. അവിടെ പോയാൽ അവരസരങ്ങൾ നഷ്ടമാകും എന്ന പേടി ഉണ്ടായിരുന്നു,'

  dhanya mary varghese

  Also Read: 'ശാലിനിക്ക് അദ്ദേഹം വാങ്ങികൊടുക്കുന്ന പൂക്കൾ ആരും കാണാതെ എത്തിച്ചത് ഞാനാണ്, ഫ്രീഡം കൊടുക്കും'; ശ്യാമിലി

  'എനിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോൾ പ്രേക്ഷകരിൽ നിന്ന് നല്ല റെസ്പോൺസാണ് ലഭിച്ചത്. എനിക്ക് അങ്ങനെ പ്രശ്‍നങ്ങൾ ഉണ്ടായിരുന്നില്ല. വളരെ ഫ്രീ ആയിട്ടാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്. യാതൊരുവിധ പ്രശ്‌നങ്ങളും എനിക്ക് തോന്നിയില്ല. കുറച്ചധികം ആളുകൾ എന്നെ അംഗീകരിച്ച പോലെ തോന്നി,'

  'അതുകൊണ്ടാണ് വളരെ ഒതുങ്ങി വലിയ പ്രശ്‌നമില്ലാതെ ഞാൻ ജീവിച്ചു പോകുന്നത്. തിരിച്ചുവന്നപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ഒരു ഐഡിയ ഇല്ലാതെ പോയി,' ധന്യ പറഞ്ഞു.

  മലയാള സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ധന്യ മേരി വര്‍ഗീസ്. ഡാൻസറായ ധന്യ നൃത്തത്തിലൂടെയും മോഡലിംഗിലൂടെയുമാണ് സിനിമയിലേക്ക് എത്തുന്നത്. തിരുടി എന്ന തമിഴ് സിനിമയിലൂടെയാണ് ആദ്യമായി നായികയാവുന്നത്. പൃഥ്വിരാജ് നായകനായ തലപ്പാവ് ആണ് മലയാളത്തിൽ നായികയായ ആദ്യ ചിത്രം. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ധന്യ അഭിനയിച്ചിരുന്നു. ടെലിവിഷൻ പാരമ്പരകളിലും ധന്യ അഭിനയിച്ചിട്ടുണ്ട്.

  Read more about: dhanya mary varghese
  English summary
  Bigg Boss Malayalam Season 4 Fame Dhanya Mary Varghese Opens Up About Negative Comments And Trolls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X