Don't Miss!
- Sports
ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?
- News
നടുക്കം മാറിയിട്ടില്ല... കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരം
- Finance
6 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഈ ഫാര്‍മ ഓഹരിയില്‍ ബ്രേക്കൗട്ട്; വാങ്ങുന്നോ?
- Travel
ആത്മീയതയുടെ ഉന്നതിയിലെ പർവതശൃഖം... തപോവന ഭൂമികയായ മരുത്വാമല
- Automobiles
പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?
- Lifestyle
വയറിലെ കൊഴുപ്പ് എളുപ്പം കത്തിച്ച് തടി കുറക്കാന്‍ ഈ പ്രകൃതിദത്ത ഔഷധങ്ങള്‍
- Technology
Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
ഈ വിജയം ദില്‍ഷയും റോബിനും ചേര്‍ന്ന് നേടിയത്; ദില്‍ഷ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമെന്ന് ഗായത്രി
അങ്ങനെ ബിഗ് ബോസ് മലയാളം സീസണ് 4 ന് അവസാനമായിരിക്കുകയാണ്. വളരെയധികം നാടകീയത നിറഞ്ഞ, സംഭവബഹുലമായൊരു സീസണായിരുന്നു കഴിഞ്ഞുപോയത്. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കും സൗഹൃദവും പ്രണയവുമൊക്കെ ഈ സീസണില്‍ കണ്ടു. ക്യാപ്ഷന്‍ പോലെ തന്നെ കളര്‍ഫുള്‍ ആയൊരു സീസണ് ആയിരുന്നു കഴിഞ്ഞത്. ദില്‍ഷ പ്രസന്നന് ആണ് ഈ സീസണിലെ വിജയി.
ഇതോടെ ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായി വിന്നറാകുന്ന വനിതയായും ദില്‍ഷ മാറി. ദില്‍ഷയുടെ വിജയത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്. കടുത്ത് ബിഗ് ബോസ് ആരാധികയാണ് ഗായത്രി സുരേഷ്. കഴിഞ്ഞ സീസണിലും ഗായത്രി കട്ട സപ്പോര്ട്ടുമായുണ്ടായിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ദില്‍ഷയ്ക്കുള്ള തന്റെ പിന്തുണ അറിയിക്കുകയാണ് ഗായത്രി.

ഈ സീസണില്‍ തനിക്കേറ്റവും ഇഷ്ടമുള്ള മത്സരാര്‍ത്ഥികള്‍ ദില്‍ഷയും റോബിനുമാണെന്ന് ഗായത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. തന്റെ കാഴ്ചപ്പാടില്‍ ഏറ്റവും അര്‍ഹതപ്പെട്ട വിജയം ദില്‍ഷയ്ക്ക് തന്നെയാണ്. ഭൂരിഭാഗം പേര്‍ക്കും ഇത് തന്നെയായിരിക്കും അഭിപ്രായം. അതുകൊണ്ട് തന്നെയാണ് ദില്‍ഷ ജയിച്ചതും. ദില്‍ഷ നല്ല രസമുള്ള കുട്ടിയാണെന്നാണ് ഗായത്രി പറയുന്നത്. തുടര്‍ന്ന് വായിക്കാം വിശദമായി.
ഞാന്‍ ബിഗ് ബോസിന്റെ വലിയ ഒരു ഫാനാണ്. ഷോ തുടങ്ങിയപ്പോള്‍ ഒന്നും ദില്‍ഷയെ ശ്രദ്ധിച്ചിരുന്നില്ല. ചിലതിന്റെ സുഗന്ധം പതുക്കെ പതുക്കെ പരക്കുകയുള്ളൂ എന്നു പറയുന്ന പോലെ ദില്‍ഷയുടെ സുഗന്ധം പതുക്കെ പതുക്കയാണ് എല്ലാവരും അറിഞ്ഞു തുടങ്ങിയത്. വാട്ട് എ ഗേള്‍ എന്നാണ് ദില്‍ഷയെ പറ്റി തോന്നിയിട്ടുള്ളത് എന്നാണ് ഗായത്രി പറയുന്നത്. വളരെയധികം പോസിറ്റിവിറ്റിയുള്ള വ്യക്തിയാണ് ദില്‍ഷ എന്നാണ് ഗായത്രി പറയുന്നത്.

ഡീഗ്രേഡിങ് കേട്ടാലും അഞ്ച് മിനിറ്റ് കരഞ്ഞ് കഴിഞ്ഞാല്‍ ദില്‍ഷയ്ക്ക് അത് കഴിഞ്ഞു. ദില്‍ഷ ഭയങ്കര പോസിറ്റീവാണ്. ഒരേ സമയം മോഡേണും ആണ് നാടനും ആണ്. കുറേ മോറല്‍ വാല്യൂസ് ഒക്കെയുള്ള ഒരു കുട്ടി കൂടിയാണ് ദില്‍ഷ എന്നാണ് ഗായത്രി പറയുന്നത്. അതേസമയം, ഞാന്‍ നല്ല കുട്ടിയാണ് എന്ന് ദില്‍ഷ ഒരിക്കലും പറഞ്ഞിട്ടില്ല എന്നും ഗായത്രി ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ദില്‍ഷ ഒരു പ്രചോദനമാകുന്നുവെന്നും ദില്‍ഷയുടെ വിജയം നന്മയുടെ വിജയം ആണെന്നും ഗായത്രി പറയുന്നു. ഒരുപാട് നാളുകളായി നന്മ അടിച്ചമര്ത്തപ്പെടുകയായിരുന്നുവെന്നും ഗായത്രി അഭിപ്രായപ്പെടുന്നുണ്ട്. പെണ്‍കുട്ടികള്‍ ദില്‍ഷയെ കണ്ട് പഠിക്കണം എന്നാണ് ഗായത്രി അഭിപ്രായപ്പെടുന്നത്. സ്ട്രോങ് ആയി തന്നെ മുന്നോട്ട് പോവുക എന്നാണ് ദില്‍ഷയോട് എനിക്ക് പറയാനുള്ളത് എന്നും ഗായത്രി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം ഈ വിജയം ദില്‍ഷയും റോബിനും കൂടെ നേടിയെടുത്ത വിജയമാണെന്നാണ് ഗായത്രി പറയുന്നത്. റോബിന് ഔട്ടായിപ്പോയപ്പോള്‍ ദില്‍ഷ റോബിന് വേണ്ടി ഫൈറ്റ് ചെയ്തത് ഒരു പോരാളിയെപ്പോലെയായിരുന്നു. അവര്‍ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെ സപ്പോര്‍ട്ട് ചെയ്തു എന്നും ഗായത്രി പറയുന്നു. ഈ വിജയം നന്മ ജയിക്കണമെന്ന് കരുതി ആളുകള്‍ ഇറങ്ങി തിരിച്ചതാണ് എന്നും ഗായത്രി പറയുന്നു.
അതേസമയം, ബ്ലെസ്ലി, റിയാസ്, ലക്ഷ്മിപ്രിയ എന്നിവരേയും തനിക്ക് ഇഷ്ടമാണ്. ലക്ഷ്മിപ്രിയ ഭയങ്കര സ്ട്രോങ് ലേഡി ആണ്. എല്ലാ ഇമോഷന്‍സും കാണിക്കുന്ന ആളാണ് ലക്ഷ്മി പ്രിയ എന്നും ഗായത്രി അഭിപ്രായപ്പെട്ടു. ഈ വിജയം ഭയങ്കര പ്രതീക്ഷയാണ് നല്‍കുന്നത്. ദില്‍ഷയ്ക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാ ബോയിസിനും ഞാന്‍ നന്ദി പറയുന്നു. എല്ലാവരും നന്നായി തന്നെ കളിച്ചു. ഇത് ഒരു ചരിത്ര വിജയമാണ് എന്നു പറഞ്ഞാണ് ഗായത്രി നിര്‍ത്തുന്നത്.

ദില്‍ഷ, ബ്ലെസ്ലി, റിയാസ് എന്നിവരായിരുന്നു ടോപ് ത്രീയിലെത്തിയത്. ദില്‍ഷ വിന്നര്‍ ആയപ്പോള്‍ ബ്ലെസ്ലി രണ്ടാമതും റിയാസ് മൂന്നാമതുമെത്തി. ധന്യ, ലക്ഷ്മി പ്രിയ എന്നിവരായിരുന്നു ടോപ് ഫൈവിലെത്തിയ മറ്റ് താരങ്ങള്‍.