For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളറായി തന്നെ ബിഗ് ബോസ് സീസണ്‍ 4ന്റെ ഫിനാലെ ആഘോഷം തുടങ്ങി, അഭിമാന നിമിഷത്തില്‍ മത്സരാര്‍ത്ഥികള്‍

  |

  ബിഗ് ബോസ് സീസണ്‍ 4ന്റെ കലാശക്കൊട്ട് ആരംഭിച്ചു കഴിഞ്ഞു. സീസണ്‍ നാലിന്റെ വിജയി ആരാണെന്ന് അറിയാന്‍ ആകാംക്ഷയോടെ കത്തിരിക്കുകയാണ് കേരളീയര്‍. ഇതിന് മുന്‍പ് ഒന്നാം സീസണ്‍ മാത്രമായിരുന്നു 100 ദിവസം പൂര്‍ത്തിയാക്കി ഫിനാലെയിലേയ്ക്ക് കടന്നത്. അന്നുണ്ടായതിനെക്കാളും ഇരട്ടി ആകാംക്ഷയണ് ഇന്ന് പ്രേക്ഷകര്‍ക്കുള്ളത്.

  Also Read: 'പടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം, ബി​ഗ് ബോസ് വീട് കണ്ടുകൊതി തീർന്നില്ല'; കരച്ചിലടക്കാനാവാതെ ലക്ഷ്മിപ്രിയ!

  bigg boss finale

  ധന്യ, ലക്ഷ്മി പ്രിയ, ദില്‍ഷ, ബ്ലെസ്ലി, സൂരജ്, റിയാസ എന്നിങ്ങനെ ആറ് പേരാണ് ജനവിധിയ്ക്കായ കാത്തിരിക്കുന്നത്. ഇവര്‍ക്ക് ആറ് പേര്‍ക്കും പുറത്ത് മികച്ച ആരാധകരാണുള്ളത്. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഏകദേശം ഗെയിം അവസാനിച്ചിട്ടുണ്ട്. ഇനി ജനങ്ങളുടെ കൈകളിലാണ് ബാക്കിയുളള മത്സരം. തങ്ങളുടെ പ്രിയപ്പെ മത്സരാര്‍ത്ഥിയെ വിജയിപ്പിക്കാനുളള അവസാനഘട്ട പേരാട്ടത്തിലാണ് പ്രേക്ഷകര്‍.

  Also Read: സംഗതി കളറായ ബിഗ് ബോസിലെ നൂറ് ദിനങ്ങള്‍; മത്സരാര്‍ത്ഥികളുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ഒരു യാത്ര

  വന്‍ ആഘോഷത്തോടെയാണ് മാര്‍ച്ച 27 ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്. അതുപോലെ വന്‍ ആഘോഷത്തോടെയാണ് ഷോ അവസാനിക്കുന്നതും. ഫിനാലെ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 8 മണിവരെ തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യാം. 50 ലക്ഷം രൂപയാണ് സീസണ്‍ 4 ന്റെ വിജയിയെ കാത്തിരിക്കുന്നത്. ആറ് പേരില്‍ ആരാണ് ബിഗ് ബോസ് സീസണ്‍ 4 ന്റെ വിജയിയാവുക എന്ന് കാത്തിരുന്നു കാണാം.

  ഫിനാലെയോടനുബന്ധിച്ച് വന്‍ പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. പശസ്ത താരങ്ങളായ സൂരജ് വെഞ്ഞാറമൂട് , പ്രജോദ് കലാഭവന്‍ , നോബി , വീണ നായര്‍ , ലാല്‍ബാബു തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റും കണ്‍ടെംപററി ഡാന്‍സുകളും ചലച്ചിത്രപിന്നണി ഗായകരായ സയനോര ഫിലിപ്പ് , ഇന്ദുലേഖ, മ്യൂസിഷ്യന്‍ അരുണ്‍ വര്‍ഗീസ് എന്നിവര്‍ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാന്‍ഡ് ഫിനാലെയുടെ മാറ്റ് കൂട്ടുന്നുണ്ട്. കൂടാതെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളുമുണ്ട്.

  Also Read: നാല് സീസണുകളിലേയും ശക്തർ നേർക്കുനേർ, ബി​ഗ് ബോസ് അൾട്ടിമേറ്റ് വരുന്നു, കളത്തിലിറങ്ങുന്നത് ഇവരോ?

  സയനോരയുടേയും ടീമിന്റേയും ഗാനത്തോടെയാണ് ഫിനാലെ ആരംഭിച്ചിരിക്കുന്നത്. ശേഷം ആറ് ഫൈനലിസ്റ്റിന്റെ ഉഗ്രന്‍ ഡാന്‍സ് പ്രകടനവും ഉണ്ടായിരുന്നു. വിവിധ ഘട്ടങ്ങളിലായി പുറത്ത് പോയ മത്സരാര്‍ത്ഥികളെല്ലാവരും ഫിനാലെയ്ക്ക് എത്തിയിട്ടുണ്ട്. ഇവരുടെ വിശേഷവും മോഹന്‍ലാല്‍ തിരിക്കി.

  ഉഗ്രന്‍ കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനിടയിലാവും മത്സരാര്‍ത്ഥികളുടെ എവിക്ഷന്‍ നടക്കുക. ആറ് പേരില്‍ നിന്ന് ഓരോരുത്തരെ വീതം ഹൗസില്‍ നിന്ന് എവിക്ട് ചെയ്ത് അവസാനം ടോപ്പ് 2 ല്‍ എത്തി വിധി പ്രഖ്യാപിക്കും. 8 മണിയ്ക്ക് ശേഷമാകും എവിക്ഷന്‍ തുടങ്ങുക.

  സീസണ്‍ 1 ല്‍ മാത്രമായിരുന്നു ഇത്തരത്തില്‍ ഫിനാലെ നടന്നത്. മൂന്നാം ഭാഗത്തില്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വിജയിയെ ഏകദേശം വ്യക്തമായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടാം ഭാഗത്തിന് ഫിനാലെ ഇല്ലായിരുന്നു.

  വ്യത്യസ്ത നിലപാടും കാഴ്ചപ്പാടുമുള്ള ഒരു കൂട്ടം ആളുകളാണ് ഇക്കുറി ഹൗസിലെത്തിയത്. മത്സരം എന്താണെന്ന് കൃത്യമായി മനസിലാക്കി കൊണ്ടാണ് ഇവര്‍ ഹൗസിലെത്തിയത്. അതിനാല്‍ തന്നെ വളരെ വേഗം തന്നെ ഗെയിം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് സീസണ്‍ 4 ആരംഭിച്ചത്. മികച്ച ഗെയിമുകളും ടാസ്‌ക്കുകളുമായിരുന്നു ഈ സീസണില്‍ കാത്തുവെച്ചത്. തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യ നേടാന്‍ ഷോയ്ക്ക് കഴിഞ്ഞിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Grand Finale special performance Started
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X