For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വോട്ടിന് കാശ് കൊടുക്കുന്നത് അവള്‍ക്കറിയില്ല, ദില്‍ഷയോട് ചെയ്തത് തെറ്റ്; നിമിഷയുടെ കുറ്റസമ്മതം

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്. ചരിത്രം കുറിച്ചു കൊണ്ടാണ് ഇത്തവണത്തെ സീസണ്‍ അവസാനിച്ചിരിക്കുകയാണ്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണാണ് കടന്നു പോയത്. താരങ്ങള്‍ തമ്മിലുള്ള വഴക്കു മാത്രമല്ല, കയ്യാങ്കളിയും വാക്കൗട്ടുമൊക്കെ ഈ സീസണിലുണ്ട്. ആദ്യത്തെ വനതി വിന്നറേയും ഈ സീസണിലൂടെ ലഭിച്ചിരിക്കുകയാണ്.

  Recommended Video

  Dilsha's Prank Call | നമ്പറുമാറി ദിൽഷ വിളിച്ചു, ആളെ പിടികിട്ടാതെ കട്ടക്കലിപ്പിൽ ഡോക്ടർ | *Interview

  ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ വിജയി. നാല് സീസണുകളില്‍ ഇതാദ്യമായിട്ടാണ് ഒരു വനിത വിജയിയാകുന്നത്. എന്നാല്‍ ദില്‍ഷയുടെ വിജയത്തെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ഭിന്ന അഭിപ്രായങ്ങളാണുള്ളത്. ബ്ലെസ്ലിയോ റിയാസോ ആയിരുന്നു വിജയിയാകാന്‍ അര്‍ഹര്‍ എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ദില്‍ഷ തന്നെയാണ് യഥാര്‍ത്ഥ വിജയിയെന്ന് താരത്തിന്റെ ആരാധകര്‍ പറയുന്നു.

  നേരത്തെ യഥാര്‍ത്ഥ വിജയി റിയാസ് തന്നെയാണെന്ന് ബിഗ് ബോസ് താരങ്ങള്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇതിനിടെ തന്റെ വിജയത്തില്‍ ആരും സന്തോഷിച്ചിരുന്നില്ലെന്നും അത് തന്നെ വേദനിപ്പിച്ചുവെന്നും ദില്‍ഷ പറഞ്ഞു. ദില്‍ഷയുടെ വാക്കുകള്‍ ശക്തമാകുമ്പോള്‍ കുറ്റബോധവുമായി എത്തിയിരിക്കുകയാണ് നിമിഷ. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൂടെയായിരുന്നു നിമിഷയുടെ പ്രതികരണം. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഈ വീഡിയോ എന്റെ ഹൃദയം തകര്‍ക്കുന്നതാണ്. സത്യം പറയുകയാണെങ്കില്‍ ഷോയിലെ എന്റെ ഇഷ്ട വ്യക്തിയല്ല നിമിഷ. അതിന്റെ കാരണങ്ങള്‍ ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എങ്കിലും... ഞങ്ങള്‍ എല്ലാവരും അവളെ അഭിനന്ദിക്കണമായിരുന്നു. ആ വീടിനുള്ളില്‍ അവള്‍ നൂറ് ദിവസം നിന്നു. അതൊരു എളുപ്പമുള്ള ടാസ്‌കല്ല. അവളത് ചെയ്തുവെന്നാണ് നിമിഷ പറയുന്നത്.

  റിയാസ് ജയിച്ചില്ല എന്നത് കാരണം സങ്കടത്തിലായ ഞാന്‍ അവളെയൊന്ന് അഭിനന്ദിക്കാന്‍ പോലും പോയില്ലെന്നതില്‍ എനിക്ക് വിഷമമുണ്ട്. അവള്‍ വിജയം അര്‍ഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ വിഷയമാണ്. പക്ഷെ നൂറ് ദിവസം തികച്ചതിന് അവളെ ഞങ്ങള്‍ അഭിനന്ദിക്കണമായിരുന്നുവെന്നും നിമിഷ പറയുന്നത്.

  പുറത്ത് നടക്കുന്നത് എന്താണെന്ന് അവള്‍ക്കൊരു അറിവുമുണ്ടായിരുന്നില്ല, ഇതൊക്കെ നടക്കുമ്പോള്‍ അവള്‍ അകത്തായിരുന്നു. ചില ആരാധകര്‍ അവള്‍ക്ക് വേണ്ടി വോട്ട് ചെയ്യുകയും വോട്ടിന് വേണ്ടി പണം വാഗ്ദാനം ചെയ്യുകയും ചെയ്തത് അവളുടെ തെറ്റല്ല. അതിനാല്‍ ഈ അവസരം ബിഗ് ബോസ് വീട്ടില്‍ നൂറ് ദിവസം തികച്ചതിനും വിജയിച്ചതിനും ദില്‍ഷയെ അഭിനന്ദിക്കാനുള്ള അവസരമായിട്ടെടുക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ദില്‍ഷയെ അഭിനന്ദിക്കുകയാണ് നിമിഷ.

  തന്നെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ ചിരിക്കുന്ന ഒരു മുഖം പോലും എനിക്ക് ചുറ്റും ഉണ്ടായിരുന്നില്ലെന്നാണ് ദില്‍ഷ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ദില്‍ഷയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ആദ്യമായിട്ടായിരിക്കും ഇത്ര വലിയൊരു ടൈറ്റില്‍ വിജയിയായിട്ട് ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത്. അത്ര വലിയൊരു ട്രോഫി കൈയ്യില്‍ കിട്ടിയിട്ടും ഞാന്‍ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. എന്റെ വിജയത്തില്‍ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല.' എന്നാണ് ദില്‍ഷ പറഞ്ഞത്.

  ആരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തില്‍ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നുവെന്നാണ് ദില്‍ഷ പറയുന്നത്. അതുകൊണ്ടാണ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം രണ്ട് ദിവസം ബ്രേക്ക് എടുത്തത്. ഒരുപാട് പേര്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. നെഗറ്റീവ് കമന്റുകളും കാണുന്നുണ്ടെന്നും ദില്‍ഷ പറയുന്നുണ്ട്.

  ദില്‍ഷയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 4: Nimisha Feels It Was Wrong To Not Congratulate Dilsha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X