Don't Miss!
- Sports
IND vs AUS: ഇന്ത്യയുടെ സ്പിന്‍ കെണി ഇത്തവണ ഏല്‍ക്കില്ല! ഓസീസിന്റെ മാസ്റ്റര്‍പ്ലാന്‍-അറിയാം
- Lifestyle
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
- News
ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം
- Automobiles
ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ഞങ്ങളിത് പണ്ടേ പറഞ്ഞതാണ്, ആരും കേട്ടില്ല! ഉണ്ടക്കണ്ണ് തുറന്നു കാണ്! ദില്‍ഷയെ കൊട്ടി നിമിഷ
ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിച്ചിട്ട് ദിവസങ്ങളായിരിക്കുകയാണ്. എങ്കിലും ബിഗ് ബോസുമായി ബന്ധപ്പെട്ട നാടകങ്ങള്‍ക്ക് അവസാനമില്ല. ഒരുപക്ഷെ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ സീസണ് ആയിരിക്കുകയാണ് സീസണ് 4. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ് 4 ലെ വിജയിയായ ദില്‍ഷയുടെ വീഡിയോ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Also Read: അയാള്‍ക്ക് എന്നോട് ക്രഷ് ആയിരുന്നു! അധ്യാപകനെ പഞ്ചാരയടിച്ച കഥ പറഞ്ഞ് ജാന്‍വി
ബിഗ് ബോസ് വീടിന് അകത്തേയും പുറത്തേയും പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു റോബിന്-ദില്‍ഷ-ബ്ലെസ്ലി സൗഹൃദം. എന്നാല്‍ ഇന്നലെ രാത്രി ബ്ലെസ്ലിയുമായും റോബിനുമായും ഇനി തനിക്ക് സൗഹൃദമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദില്‍ഷ. താന്‍ അവരുടെ സൗഹൃദത്തിന് നല്കിയ വില തനിക്ക് തിരികെ ലഭിച്ചിട്ടില്ലെന്നാണ് ദില്‍ഷ പറയുന്നത്. വളരെ വൈകാരികമായിട്ടായിരുന്നു ദില്‍ഷയുടെ പ്രതികരണം.

ഇതോടെ ദില്‍ഷയുടെ തീരുമാനത്തെ അനുകൂലിച്ചും വിമര്ശിച്ചുമൊക്കെ നിരവധി പേര് രംഗത്തെത്തുന്നുണ്ട്. ബിഗ് ബോസില്‍ ദില്‍ഷയ്ക്കൊപ്പം മത്സരിച്ചിരുന്ന നിമിഷയും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ റോബിനൊപ്പമായിരുന്നു നിമിഷയുടെ നിലപാട്. റോബിനോടായി നീ കൂടുതല്‍ മെച്ചപ്പെട്ടത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു നിമിഷ പറഞ്ഞത്. പിന്നാലെ ഇപ്പോഴിതാ നിമിഷ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുന്നത്.
ദില്‍ഷ-റോബിന്-ബ്ലെസ്ലി പോലെ തന്നെ ബിഗ് ബോസ് വീട്ടിലെ മറ്റൊരു കിടിലന്‍ കോമ്പോ ആയിരുന്നു നിമിഷ-ജാസ്മിന്-റിയാസ്. മൂവരും പുറത്ത് വന്നപ്പോഴും ആ സൗഹൃദം അങ്ങനെ തന്നെ നിലനിര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ദില്‍ഷയ്ക്കൊരു കൊട്ട് കൊടുക്കുകയാണ് നിമിഷ ചെയ്തിരിക്കുന്നത്.

തന്റേയും റിയാസിന്റേയും ജാസ്മിന്റേയും ചിത്രങ്ങളും വീഡിയോയുമാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ''എറെക്കുറെ ഷോയിലുള്ളതില്‍ യഥാര്‍ത്ഥ മനുഷ്യര്‍. ഞങ്ങളിത് നേരത്തെ പറഞ്ഞതാണ്. പക്ഷെ ആരും കേട്ടില്ല. ആരോടു പറയാന്‍ ആര് കേള്‍ക്കാന്‍! ഉണ്ടക്കണ്ണു തുറന്നു നോക്കൂ സുഹൃത്തേ!'' എന്നായിരുന്നു നിമിഷ കുറിച്ചത്. നേരത്തെ തന്നെ നിമിഷ ദില്‍ഷയുടെ നിലപാടുകളിലുള്ള അഭിപ്രായം വ്യത്യാസം തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
നിരവധി പേരാണ് നിമിഷയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. നിമിഷ ഇത് നേരത്തെ തന്നെ പറയുന്നുണ്ടായിരുന്നുവെന്നും നിമിഷ ദില്‍ഷയെക്കുറിച്ച് പറഞ്ഞത് ഒക്കെ ഇപ്പോള്‍ സത്യം ആണെന്ന് മനസിലായി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. സംഭവത്തില്‍ പ്രതികരണവുമായി ജാസ്മിനും രംഗത്തെത്തിയിരുന്നു.

അതേസമയം, ദില്‍ഷ പത്ത് മിനുറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോക്ടറും ബ്ലസ്ലിയുമായി ഒരു രീതിയിലുള്ള ഹെല്‍ത്തി റിലേഷനും ഇനി ഉണ്ടാവില്ല എന്നാണ് ദില്‍ഷ പറയുന്നത്. ഡോക്ടറോട് എനിക്ക് ഒരു സോഫ്റ്റ് കോര്‍ണറുണ്ടായിരുന്നു എന്നത് സത്യമാണ്, സംസാരിച്ച് കുറേക്കൂടി മനസ്സിലാക്കിയാല്‍ ചിലപ്പോള്‍ അത് പ്രണയത്തിലേക്ക് എത്തി വിവാഹം നടന്നേക്കാമായിരുന്നും എന്നും ദില്‍ഷ പറഞ്ഞു.
താന്‍ ജയിച്ചതിന് കാരണം റോബിന്റെ ഫാന്‍സാണ്, അതല്ലാതെ ദില്‍ഷ ഡിസര്‍വ് ചെയ്യുന്നില്ല എന്ന് കുറേ ആളുകള്‍ പറഞ്ഞതായി താന്‍ കേട്ടുവെന്നും അതിന് വിലകൊടുക്കിന്നില്ലെന്നും താരം പറഞ്ഞു. താന്‍ 100 ദിവസം ഹൗസിലെ ടാസ്ക്കുകള് നന്നായി ചെയ്തുവെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞും തന്നെയാണ് നിന്നതെന്ന് ദില്‍ഷ പറഞ്ഞു. തന്റെ ട്രോഫി തനിക്ക് അര്‍ഹതപ്പെട്ടത് തന്നെയാണെന്നും അതാര്‍ക്കും വിട്ടു കൊടുക്കുകയില്ലെന്നും ദില്‍ഷ പറയുന്നുണ്ട്.
Recommended Video

അതേസമയം ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി റോബിനുമെത്തിയിരുന്നു.
'സന്തോഷമായി ഇരിക്കൂ ദില്‍ഷ.... ബഹുമാനം മാത്രമെയുള്ളൂ... നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ... എല്ലാവിധ ആശംസകളും നേരുന്നു. നീ നല്കിയ എല്ലാ ഓര്‍മകള്‍ക്കും നന്ദി.... നല്കിയ പിന്തുണയ്ക്കും നന്ദി പറയുന്നു...' എന്നാണ് റോബിന് കുറിച്ചത്. ഇതിന് ദില്‍ഷ മറുപടി നല്‍കുകയും ചെയ്തിരുന്നു.
'ബി?ഗ് ബോസ് ഹൗസില്‍ നമ്മള് ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള എല്ലാ നല്ല ഓര്‍മകള്‍ക്കും താങ്കളോട് നന്ദി പറയുന്നു ഡോക്ടര്‍. ആ ഓര്‍മകള്‍ എന്റെ ജീവിത കാലം മുഴുവന്‍ ഞാന്‍ ഒപ്പം കൊണ്ടുനടക്കും.' 'നിങ്ങളുടെ സ്വപ്നങ്ങളെല്ലാം നേടാന്‍ സാധിക്കട്ടയെന്ന് ആശംസിക്കുന്നു. നിങ്ങളുടെ വരാനിരിക്കുന്ന ഭാവിക്ക് എല്ലാവിധ ആശംസകളും' എന്നായിരുന്നു ദില്‍ഷയുടെ മറുപടി.