twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അലീക്കയുടെ വലം കൈ, ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അപ്പൂപ്പന്‍; ജീവിതത്തില്‍ പക്ഷെ അപ്പൂപ്പനല്ല!

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിലെ ഓരോ കഥാപാത്രത്തേയും സ്വന്തക്കാരായാണ് പ്രേക്ഷകര്‍ കാണുന്നത്. അതുകൊണ്ടാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെ ഹമീദിനെ കണ്ടപ്പോള്‍ അവര്‍ക്ക് ആവേശവും സന്തോഷവും അനുഭവപ്പെട്ടത്. അലീക്കയുടെ നിഴലായി തുടക്കം മുതല്‍ അവസാനം വരെ കൂടെ നില്‍ക്കുന്ന കഥാപാത്രമാണ് ഹമീദ്. ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രം അവതരിപ്പിക്കുന്ന അമല്‍ രാജാണ് ഹമീദിനെ അവതരിപ്പിച്ചിരിക്കുന്നത്.

    ചക്കപ്പഴത്തില്‍ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയുള്ള കുടുംബത്തിലെ കാരണവരാണ് അമല്‍ രാജ്. പേരുപോലെ കുട്ടിത്തമുള്ള സ്വഭാവമാണ് കുഞ്ഞുണ്ണിയുടേത്. പൊങ്ങച്ചവും പിശുക്കും സ്‌നേഹവും കുശുമ്പുമെല്ലാം സമാസമം ചേര്‍ത്ത കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടുകയാണ് പരമ്പരയില്‍ അമല്‍ രാജ്. പരമ്പരയുടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

    Amal Rajdev

    ചക്കപ്പഴത്തില്‍ മുത്തച്ഛന്‍ ആണെങ്കിലും ജീവിതത്തില്‍ അത്ര പ്രായമൊന്നും തനിക്കില്ലെന്ന് അമല്‍ രാജ് പറയുന്നു. വനിതയ്ക്ക് നല്‍കിയൊരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സീരിയലിലെ കഥാപാത്രത്തിന് 60 ന് മുകളില്‍ പ്രായമുണ്ട്. എന്നാല്‍ ജീവിതത്തില്‍ 13 ഉം അഞ്ചും വയസുള്ള രണ്ട് ആണ്‍മക്കളുടെ അച്ഛനാണ് അമല്‍ രാജ്.

    നീലക്കുയില്‍ എന്ന പരമ്പരയിലൂടെയാണ് അമല്‍രാജ് ശ്രദ്ധ നേടുന്നത്. എന്നാല്‍ അതില്‍ ആളിത്തിരി ടഫ് ആയിരുന്നു. ചക്കപ്പഴത്തിലാകട്ടെ പക്കാ തമാശക്കാരനും. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡാഡി കൂള്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ഗെറ്റപ്പുകളിലെത്തുന്ന മാലിക് ആണ് ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന സിനിമ. ചിത്രം കരിയറിലൊരു വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    വില്ലത്തിയാണെങ്കിലും നീ എന്‍ മോഹവല്ലി; വേദികയുടെ കിടിലന്‍ ഫോട്ടോഷൂട്ട്വില്ലത്തിയാണെങ്കിലും നീ എന്‍ മോഹവല്ലി; വേദികയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

    നാടകമാണ് അമല്‍ രാജിന്റെ മെയിന്‍. നാലാം ക്ലാസ് മുതല്‍ നാടക രംഗത്തുണ്ട്. തൃശ്ശൂര്‍ ഡ്രാമ സ്‌കൂളില്‍ നിന്നും പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. ഭാര്യ ദിവ്യലക്ഷ്മി ഭരതനാട്യം നര്‍ത്തകിയാണ്. ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച പ്രേമലേഖനം എന്ന നാടകം 1000 വേദികള്‍ പിന്നിട്ടതായിരുന്നു. കലയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.

    Recommended Video

    മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

    ചിത്രങ്ങള്‍ക്ക് കടപ്പാട്: അമല്‍ രാജ് ഫെയ്സ്ബുക്ക്

    Read more about: fahadh faasil
    English summary
    Chakkapazham Fame Amalraj Dev Makes A Mark With Malik In Malayalam Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X