twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് മറ്റൊരാള്‍ക്ക് തമാശയാകുന്നത്? തുറന്നടിച്ച് ദീപ നിശാന്ത്

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. വൈല്‍ഡ് കാര്‍ഡിലൂടെ ഷോയിലെത്തിയ റിയാസ് ടോപ് ത്രീ വരെ എത്തിയത്. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളെന്നാണ് റിയാസിനെക്കുറിച്ച് സഹതാരങ്ങളും പ്രേക്ഷകരുമെല്ലാം പറയുന്നത്. തന്റെ നിലപാടുകള്‍ കൊണ്ട് കയ്യടി നേടിയ താരമാണ് റിയാസ്.

    Also Read: 'ആണാണോ പെണ്ണാണോ?, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ?'; അതിരുകടന്ന് അവതാരിക, കൃത്യമായ മറുപടിയുമായി റിയാസ്!Also Read: 'ആണാണോ പെണ്ണാണോ?, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ?'; അതിരുകടന്ന് അവതാരിക, കൃത്യമായ മറുപടിയുമായി റിയാസ്!

    കഴിഞ്ഞ ദിവസം കോമഡി സ്റ്റാർസില്‍ അതിഥിയായി റിയാസും ദില്‍ഷയുമെത്തിയിരുന്നു. ഷോയ്ക്കിടെ റിയാസും അവതാരകയായ മീരയും തമ്മില്‍ നടന്ന ചോദ്യോത്തരങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റിയാസിനോട് സെക്ഷ്വാലിറ്റിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയായിരുന്നു മീര ചോദിച്ചത്. ഇതിനൊക്കെ റിയാസ് ചുട്ടമറുപടിയും നല്‍കുന്നുണ്ട്

    കോമഡി ഷോ

    ഇപ്പോഴിതാ റിയാസും മീരയും തമ്മില്‍ നടന്ന തര്‍ക്കത്തെക്കുറിച്ചുള്ള ദീപ നിശാന്തിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മലയാളി പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍ അവതാരക നില്‍ക്കുമ്പോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ട്. അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട്. എന്നാണ് ദീപ നിശാന്ത് പറയുന്നത്. ദീപയുടെ വാക്കുകള്‍ തുടർന്ന് വായിക്കാം.


    പരിപാടിയുടെ പേര് 'കോമഡി ഷോ ' എന്നാണ്. അതിലെ കുറച്ച് സംഭാഷണങ്ങളാണ് താഴെ..
    അവതാരക: 'റിയാസിന്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമന്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്.. '
    റിയാസ്: 'എന്റെ ജെന്റര്‍ ഐഡന്റിറ്റി He of Him എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കില്‍ Thats Not My Problem.കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കില്‍ Thats Not My Problem..

    എന്റെ പേഴ്‌സണല്‍ ലൈഫ് ഈസ് മൈന്‍

    ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓള്‍ വേള്‍ഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്.. ചീത്ത മനുഷ്യന്മാരുമുണ്ട്.. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്.. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്.. ചില വിവരമില്ലാത്ത മനുഷ്യന്മാര്‍ക്ക് കുറേ കാര്യങ്ങള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും.. ചില മനുഷ്യന്മാര്‍ക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാല്‍ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആള്‍ക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്‌സും പല പേഴ്‌സണല്‍ ക്വസ്റ്റ്യന്‍സും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്‌ക്ക്.. എന്റെ പേഴ്‌സണല്‍ ലൈഫ് ഈസ് മൈന്‍.. ഓകെ. വിവരമില്ലാത്ത മനുഷ്യര്‍ എവിടെയെങ്കിലും അത്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല.. '

    ബുള്ളിയിങ്ങ്

    'ഇതിനൊക്കെയാണല്ലോ നമ്മളിവിടെ നില്‍ക്കുന്നത്... '(സ്വന്തം തമാശ സ്വയമാസ്വദിച്ച് അവതാരക ചിരിക്കുന്നു. തുടര്‍ന്ന് അടുത്ത ഗഡാഗഡിയന്‍ ചോദ്യം എടുത്തു വീശുന്നു)
    അവതാരക : ' റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങള്‍ ചെറിയ പ്രായത്തില്‍ അനുഭവിച്ചിട്ടുണ്ട് എന്ന്.. ചൂഷണം ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?'
    റിയാസ്: 'ചൂഷണങ്ങള്‍ എന്ന് എടുത്തു ഞാന്‍ പറഞ്ഞിട്ടില്ല.. ഞാന്‍ ബുള്ളിയിങ്ങ് ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറയരുത്.'

    അടുത്ത ചോദ്യം

    അടുത്ത ചോദ്യം:
    'അങ്ങനെ ബുള്ളി ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?'
    റിയാസ്: 'രണ്ടു കൂട്ടരുമുണ്ടാകാം..പക്ഷേ നമുക്കറിയാം നമ്മുടെ സമൂഹത്തില്‍ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നത്..'
    അവതാരക: 'ഒരു പാട് ഗേള്‍സ് കമന്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്റ്റീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അപ്രോച്ച് ചെയ്യാറുണ്ടോ? അതെങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്യുന്നത്?'
    റിയാസ്: ' ദാറ്റ്‌സ് മൈം പേഴ്സണല്‍ ലൈഫ്. ഞാനത് പേഴ്‌സണലി ഹാന്‍ഡില്‍ ചെയ്യും. അത് ഈയൊരു ഷോയില്‍ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.'
    അവതാരക: 'അല്ല... എനിക്ക് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് '
    റിയാസ്: ' സിംഗിള്‍. '
    അവതാരക : 'എങ്ങനെയുള്ള ഒരു കമ്പാനിയനെയാണ് ആഗ്രഹിക്കുന്നത്?'

    റിയാസ്: ' വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം.. നല്ലൊരു മനസ്സായിരിക്കണം..ദാറ്റ്‌സ് ഇറ്റ് '
    ( പശ്ചാത്തലത്തില്‍ കൂടെ നില്‍ക്കുന്നവരിലാരോ 'വിവരക്കേട് ഇതുപോലെ ചോദിക്കാനും പാടില്ല അല്ലേ?' എന്ന് പൂരിപ്പിക്കുന്നു. റിയാസ് അത് ശരി വെച്ച് ചിരിക്കുന്നു.)
    അവതാരക: 'അല്ലാ..മെയിലാണ് ഫീമെയിലാണ് കമ്പാനിയന്‍ വേണ്ടുന്നത്... അങ്ങനെയൊന്നുമില്ലാ?'
    റിയാസ്: 'നോ കമന്റ്‌സ്'
    അവതാരക: 'ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കോ?'
    റിയാസ്: 'ഒഫ് കോഴ്‌സ് കഴിക്കുമായിരിക്കാം .. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആര്‍ യൂ മാരീഡ് ?'

    ഡൂ യൂ വാണ്ട് മാരി മീ?

    അവതാരക : 'യെസ് യെസ് അയാം മാരീഡ്' (തെളിവിനായി തല താഴ്ത്തി കുങ്കുമം കാട്ടുന്നു.)
    റിയാസ്: 'ഡൂ യൂ വാണ്ട് മാരി മീ?'
    അവതാരക : 'ഇല്ല... ഇനി കെട്ട്യോന്‍ സമ്മയ്ക്കില്യ.. ' ( മില്യണ്‍ ഡോളര്‍ ഉത്തരം!)
    റിയാസ്: 'കെട്ട്യോനെ നമുക്ക് തല്‍ക്കാലം മാറ്റി നിര്‍ത്താം..മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമുണ്ടോ?'
    അവതാരക : 'എനിക്ക് റിയാസിനെ ഇപ്പോ പേഴ്‌സണലി അധികം അറിയത്തില്ല.. അറിയാത്തൊരാളെ എങ്ങനാണ് കല്യാണം കഴിക്കാന്‍ പറ്റുന്നേ?' ( നിഷ്‌കളങ്കതയുടെ കവിഞ്ഞൊഴുകല്‍)

    റിയാസ്: 'സോ, മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങള്‍ക്ക് മീരയോട് ആന്‍സര്‍ ചെയ്യേണ്ട കാര്യമില്ല.. ഞാന്‍ നിങ്ങളോടത് ഷെയര്‍ ചെയ്യാന്‍ കംഫര്‍ട്ടബിളല്ല.. അതിന്റെ ആവശ്യവുമില്ല'

    'കോമഡി ഷോ ' എന്ന് പേരുമിട്ട് നടത്തുന്ന ഇത്തരം ഷോകളില്‍ ഭൂരിഭാഗവും നടക്കാറുള്ളത് ബോഡി ഷെയിമിങ്ങും റേപ്പ് ജോക്‌സും, വംശീയതയും ,വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ്.. പ്രൈം ടൈമില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ നമ്മുടെ കുട്ടികളെ, പ്രായമായവരെ എല്ലാം സ്വാധീനിക്കുന്നുണ്ട്. ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് മറ്റൊരാള്‍ക്ക് തമാശയാകുന്നത്?

    മലയാളി പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍അവതാരക നില്‍ക്കുമ്പോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ട്.അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട്. മുറിച്ചുമാറ്റാതെ അത് സംപ്രേഷണം ചെയ്തത് നന്നായി.

    Read more about: bigg boss meera മീര
    English summary
    Deepa Nishanth Pens A Note About Meera Asking Inappropriate Questions To RIyas Salim
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X