For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിശ്ചയ ശേഷം വേണമെങ്കിൽ പിന്മാറാമെന്ന് പറഞ്ഞ ബന്ധം; ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് ദേവികയും വിജയ് മാധവും

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ദേവിക നമ്പ്യാർ. ദേവികയുടെ ഭർത്താവ്, ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് ഇരുവരും. കഴിഞ്ഞ വർഷം ജനുവരി 22 വിവാഹിതരായ ഇവർ ഇന്ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിനിടയിലാണ് ആദ്യത്തെ വിവാഹവാർഷികം ആഘോഷിക്കുന്നത്.

  ദേവിക മഴവിൽ മനോരമയിലെ രാക്കുയിലിൽ എന്ന സീരിയലിൽ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ഇവരുടെ വിവാഹം. രാക്കുയിലിൽ ഒരു ഗാനം ആലപിക്കാനായി വന്നപ്പോഴാണ് നേരത്തെ പരിചയക്കാരായിരുന്ന ദേവികയും ഭർത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്.

  Also Read: സൂപ്പര്‍ സ്റ്റാറോ മെഗാ സ്റ്റാറോ ചെയ്താല്‍ മിണ്ടില്ല; ഞാന്‍ ചെയ്താല്‍ ഗേയും പെണ്ണും; തുറന്നടിച്ച് റിയാസ്

  വിജയ്‌ക്കൊപ്പം സീരിയലിന്റെ വേണ്ടി ദേവികയും ഗാനം ആലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ വിവാഹിതരാവാൻ തീരുമാനിച്ചത്. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതലുള്ള പരിചയമായിരുന്നു വിജയുടെയും ദേവികയുടെയും. ആ സൗഹൃദം വലുതാവുന്നതും ഇഷ്ടത്തിലേക്ക് മാറുന്നതും കോവിഡിന്റെ ലോക്ക്ഡൗൺ സമയത്താണ്.

  വിജയ് മാധവ് നടത്തിയിരുന്ന യോഗ കേന്ദ്രത്തിൽ സെലിബ്രിറ്റി യോഗ ട്രെയിനർ ആയി ദേവിക നമ്പ്യാർ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം മനസിലാക്കുകയും ഒന്നിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വീട്ടുകാരുടെ സമ്മത പ്രകാരമായിരുന്നു വിവാഹ നിശ്ചയവും വിവാഹവുമെല്ലാം.

  ഇപ്പോഴിതാ, വിവാഹവാർഷികത്തോട് അനുബന്ധിച്ച് വിവാഹ വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിജയ് മാധവ്. ഇരുവരും ചേർന്ന് ആലപിച്ച ഒരു ഗാനം ബാക്ക്ഗ്രൗണ്ടായി ചേർത്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും വിജയ് പങ്കുവച്ചിട്ടുണ്ട്.

  'ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞു ഒരു വർഷം തികയുന്ന ദിനമാണ്. ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ് എന്റെ വിവാഹം എന്ന് തോന്നിപ്പിക്കുന്ന വർഷം ആണ് കഴിഞ്ഞു പോയത്. ഇതുപോലെ തന്നെ മുന്നോട്ടു ഉള്ള വർഷങ്ങൾ പോകാൻ സാധിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം,' എന്നാണ് വിജയ് കുറിച്ചത്.

  മുന്‍പ് തങ്ങളുടെ പ്രണയത്തെ കുറിച്ച് ദേവിക സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ എത്തിയപ്പോൾ ആയിരുന്നു ഇത്. ഒട്ടും റൊമാന്റിക് അല്ലാത്ത സീരിയസ് പ്രണയമായിരുന്നു തങ്ങളുടേത് എന്നാണ് ദേവിക അന്ന് പറഞ്ഞത്. താന്‍ പ്രതീക്ഷിക്കുന്ന പോലത്തെ ഒരു ഭര്‍ത്താവ് ആകാന്‍ എനിക്ക് സാധിക്കില്ലെന്ന് വിജയ് പല തവണ പറഞ്ഞിട്ടുണ്ടെന്നും ദേവിക പറഞ്ഞിരുന്നു.

  വിവാഹ നിശ്ചയത്തിന് ശേഷം വേണമെങ്കിൽ വിവാഹത്തില്‍ നിന്നും പിന്മാറാം എന്ന് പോലും വിജയ് പറഞ്ഞിരുന്നെന്ന് ദേവിക വെളിപ്പെടുത്തിയിരുന്നു. അന്ന് അങ്ങനെ പറഞ്ഞ വിജയ് ആണ് ഒരു വർഷത്തിനിപ്പുറം ദേവികയെ വിവാഹം കഴിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്ന് പറയുന്നത്.

  Also Read: ഇതിപ്പോ അങ്ങ് കഴിയും! വീട്ടില്‍ പോകാം; അച്ഛന്റെ അവസാന വാക്കുകള്‍ ഓര്‍ത്ത് വിതുമ്പി കിഷോര്‍

  എന്തായാലും ഇവരുടെ സന്തോഷ പൂർവമുള്ള ദാമ്പത്യ ജീവിതം എന്നും കാണുന്ന ആരാധകർ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. നിരവധിപേരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ പാട്ട്, കുക്കിങ് വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

  Read more about: devika
  English summary
  Devika Nambiar Husband Vijay Madhav Shares A Post As They Celebrate Their First Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X