For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോകത്തുള്ള എല്ലാ നാറികളും ദില്‍ഷയ്ക്ക് നല്ലവരാണ്! ദില്‍ഷ എന്നെ ചതിച്ചോ? വീഡിയോയുമായി സൂരജ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 വിന്നറായ ദില്‍ഷയുടെ പ്രൊമോഷന്‍ പോസ്റ്റ് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. തട്ടിപ്പ് ആരോപണമാണ് ദില്‍ഷയുടെ പോസ്റ്റിനെതിരെ ഉയര്‍ന്നത്. ഇതോടെ താരം പോസ്റ്റ് ഡിലീറ്റാക്കുകയും തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ദില്‍ഷയുടെ സുഹൃത്ത് സൂരജിന്റെ സ്‌റ്റോറിയും ചര്‍ച്ചയായിരുന്നു.

  Also Read: പോകുന്നില്ലെന്ന് തീരുമാനിച്ചത് പാപ്പു, അവള്‍ തന്നെ നേരിട്ട് ബാലയോട് പറഞ്ഞു; ബാലയ്ക്ക് അമൃതയുടെ മറുപടി

  ദില്‍ഷയ്‌ക്കെതിരെ സൂരജ് വന്നുവെന്ന തരത്തിലായിരുന്നു ചില യൂട്യൂബ് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഈ സംഭവത്തില്‍ ഇപ്പോഴിതാ സൂരജ് തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സൂരജിന്റെ പ്രതികരണം. സൂരജിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  dilsha

  ദില്‍ഷയെ ഞാന്‍ ചതിച്ചുവെന്നാണ് ചില യൂട്യൂബ് ചാനലുകാര്‍ പറയുന്നത്. ഞാന്‍ ദില്‍ഷയുമായി ഇന്നലെയും കൂടെ ചാറ്റ് ചെയ്തതാണ്. ഞാന്‍ സ്്‌റ്റോറിയിട്ടതിന് ശേഷം രാത്രി വരെ ചാറ്റ് ചെയ്തതാണ്, ചെറിയൊരു പ്രശ്‌നമുണ്ടായിരുന്നല്ലോ. അവളെ സമീപിച്ച അതേ ടീം നേരത്തേയും സമീപിച്ചിരുന്നു. അന്ന് ഞാനായിരുന്നു അവളുടെ ബിസിനസ് കാര്യങ്ങള്‍ നോക്കിയിരുന്നത്. പക്ഷെ അന്നെനിക്ക് അത്ര ഓക്കെയാണോ എന്ന് സംശയം തോന്നിയപ്പോള്‍ മാറ്റി വച്ചതായിരുന്നു. അവള്‍ക്ക് അറിയുമായിരുന്നില്ല അത്. അവള്‍ പരിപാടികളും മറ്റുമായി തിരക്കിലായിരുന്നു. അവരും പിന്നെ വന്നില്ല.

  ഒരുപാട് പേര് ബിസിനസ് ചെയ്യാന്‍ ബന്ധപ്പെടുന്നുണ്ട്. പക്ഷെ തൊണ്ണൂറു ശതമാനവും ദില്‍ഷയ്ക്ക് അറിയില്ല. അവള്‍ തിരക്കിലായതിനാല്‍ കാര്യമുള്ളത് മാത്രം പറഞ്ഞാല്‍ മതിയല്ലോ എന്നാണ് കരുതിയത്. പിന്നെ ഞാനിങ്ങ് വന്നു. തിരക്കിലായി. പിന്നെയാണ് വേറെ ആളെ കൊണ്ട് വന്നത്. ഈ ടീം പുതിയ മാനേജരെ ബന്ധപ്പെട്ടു. സര്‍ട്ടിഫിക്കറ്റൊക്കെ നല്‍കി. ആ മാനേജര്‍ക്ക് ഓക്കെയാണെന്ന് തോന്നി. അങ്ങനെയാണ് ദില്‍ഷയെ അറിയിച്ചത്. എന്നാല്‍ ഓക്കെയാണെന്ന് പറഞ്ഞാണ് അവള്‍ ചെയ്യുന്നതും.

  ഞാന്‍ തിരക്കിലായതിനാല്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നുവെങ്കില്‍ വേണ്ടാ എന്ന് പറയുമായിരുന്നു. അത് കഴിഞ്ഞ് എനിക്ക് കുറച്ച് പേര്‍ സ്‌ക്രീന്‍ഷോട്ട് അയച്ചു തരികയായിരുന്നു. നല്ലവനായ ഉണ്ണിയുടെ സ്‌കാം അലേര്‍ട്ട് എന്ന പോസ്റ്റാണ് പലരും അയച്ചു തന്നത്. കണ്ടപ്പോള്‍ ഞെട്ടിപ്പോയി. എന്താണ് സംഭവിച്ചപ്പോള്‍ എന്ന് ചോദിച്ചപ്പോള്‍ അവള്‍ കാര്യങ്ങള്‍ പറഞ്ഞു. പോസ്റ്റ് ഡിലീറ്റാക്കിയെന്നും പറഞ്ഞു.

  തെറ്റ് ആര്‍ക്കും പറ്റും. ദിലുവിനാണെങ്കില്‍ മണ്ടത്തരങ്ങളേ പറ്റാറുള്ളൂ. ബിബിയില്‍ കണ്ടതല്ലേ. ഏറ്റവും നല്ല രണ്ട് ടീമിനെയാണ് ഫ്രണ്ടും ബ്രദറുമായി കൂടെക്കൂട്ടിയത്. അത് കാരണം ജീവിതകാലം മുഴുവന്‍ പണി കിട്ടിക്കൊരിക്കുകയാണ്. ഒരുത്തന്‍ കോമ്പര്‍മൈസ് എന്ന് പറഞ്ഞ് പോയി. ഞാനും ഓക്കെ പറഞ്ഞു. അബദ്ധങ്ങളുടെ ഒരു കൂമ്പാരമാണ് ദിലു. പാവമായതാണ് പ്രശ്‌നം. എല്ലാവരേയും അന്ധമായി വിശ്വസിക്കും. ഒരുപാട് ഉപദ്രവിച്ചിട്ട് സോറി പറഞ്ഞാലും ഓക്കെയാകും. പറ്റിക്കുമോ എന്നൊന്നും ചിന്തിക്കില്ല. അതുകൊണ്ട് ഇഷ്ടം പോലെ വാങ്ങിച്ച് കൂട്ടുന്നുണ്ട്. എല്ലാവരും നല്ലവരെന്നാണ് ദിലു ചിന്തിക്കുന്നത്.

  Also Read: എലിസബത്ത് പിണങ്ങിയിരുന്നു, ഞാന്‍ കള്ളം പറഞ്ഞിട്ടില്ല; വളരെ മോശമായി പോലും ഭാര്യ ചീത്ത പറഞ്ഞിട്ടുണ്ടെന്ന് ബാല

  ഇതില്‍ വലിയ കാര്യമൊന്നുമില്ല. പക്ഷെ അവള്‍ ജാഗ്രത കാണിക്കണം. ഇത്രയും ഫോളോവേഴ്‌സുള്ളയാളെന്ന നിലയില്‍ കുറേക്കൂടി ഉത്തരവാദിത്തവും ശ്രദ്ധയും വേണം. മനുഷ്യനല്ലേ തെറ്റ് പറ്റും. നമ്മളാരും നല്ലവനായ ഉണ്ണിയല്ലല്ലോ. സെലിബ്രിറ്റികളെ വച്ച് പരസ്യം ചെയ്യും. പക്ഷെ നമ്മള്‍ നമ്മളുടെ തലച്ചോര്‍ ഉപയോഗിക്കണം. സ്വന്തമായൊരു കോമണ്‍ സെന്‍സ് വേണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കേട്ട് എടുത്ത് ചാടരുത്. ദില്‍ഷയെ ന്യായീകരിക്കുകയല്ല. അവള്‍ ശ്രദ്ധിക്കണം. ഇനിയെങ്കിലും. ശ്രദ്ധിച്ചാല്‍ അവള്‍ക്ക് കൊള്ളാം.

  ദില്‍ഷ എന്നെ ചതിച്ചുവെന്ന് പറഞ്ഞ് ചില യൂട്യൂബ് ചാനലുകള്‍ പറയുന്നത്. ലോകത്തുള്ള എല്ലാ നാറികളും നല്ലവരാണെന്ന മോഡാണ് ദില്‍ഷയ്ക്ക്. ഇനി എത്ര വലിയ പണി കൊടുത്തിട്ടും പിറ്റേന്ന് വന്ന് സോറി പറഞ്ഞാല്‍ ഓക്കെടാ എന്നായിരിക്കും അവള്‍ പറയുക. അവള്‍ എന്നെ ചതിക്കുകയോ കഴുത്തറുക്കുകയോ ചെയ്യില്ല. അങ്ങനൊരു മോഡൊന്നുമല്ല അവള്‍ക്ക്. അത് വേറെ ആളുകളാണെന്നാണ് സൂരജ് പറയുന്നത്.

  dilsha

  എനിക്ക് ദിലുവിനോട് പറയാനുള്ളത്, നീ ഭയങ്കര ഭാഗ്യം ചെയ്ത കുട്ടിയാണ്. നിന്റെ കാര്യത്തില്‍ ഇത്ര ശുഷ്‌കാന്തിയുള്ള ആളുകളാണ് ചുറ്റിനുമുള്ളത്. ചെറിയൊരു തെറ്റ് ചെയ്യാന്‍ പോലും സമ്മതിക്കില്ല. എന്തെങ്കിലും തെറ്റ് ചെയ്താല്‍ അവരത് ചൂണ്ടിക്കാണിച്ച് തിരുത്തിത്തരും. യൂട്യൂബ് ചാനല്‍ ആയാലും ബിഗ് ബോസിലെ ബ്രദേഴ്‌സും ആര്‍മികളുമായിക്കോട്ടെ. അവരുടെ ഫാമിലി ഗ്രൂപ്പിലും ദിലുവിനെക്കുറിച്ചാണ് ചര്‍ച്ച. അങ്ങനെ വേണം. ആളുകള്‍ നിന്നെ വിമര്‍ശിക്കുമ്പോള്‍ നീ നല്ലൊരു വ്യക്തിയാകും. തിരുത്തണം.

  ഇവനൊക്കെ നേരെ എന്ത് ആരോപണം വന്നാലും അറ്റന്‍ഷന്‍ സീക്കിംഗ് എന്ന ഒറ്റ വാക്കില്‍ നിര്‍ത്താം. ഒരു പെണ്‍കുട്ടിയുടെ അഭിമുഖത്തിന്റെ താഴെ വന്ന് പുളിച്ച തെറി പറഞ്ഞിട്ടുണ്ട്. ക്യു ആര്‍ കോഡ് വച്ച് പൈസ പിരിച്ചാലും സീനില്ല. അതിന് വേറെ ന്യായീകരണമുണ്ട്. കാറ് വാങ്ങാനും വീട് വെക്കാനും പൈസയുണ്ടാകും. പക്ഷെ ചാരിറ്റി ചെയ്യാന്‍ നാട്ടുകാരില്‍ നിന്നും പിരിക്കണം. ഇവരെന്ത് ചെയ്താലും വെള്ള പൂശാം. നമ്മള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അംഗീകരിക്കുക എന്നത് നിലവാരമാണ്. അത് നീ ചെയ്തതില്‍ അഭിമാനമുണ്ടെന്നും സൂരജ് പറയുന്നു.

  ദില്‍ഷയും ഞാനും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവളുമായി നേരിട്ട് സംസാരിച്ച് തീര്‍ക്കും. എന്റെ സ്റ്റോറി വളച്ചൊടിക്കുമ്പോള്‍ നിങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നതെന്നും സൂരജ് കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: sooraj
  English summary
  Dilsha Believes People Blindly Says Sooraj M Nair In His Latest Video About The On Going Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X