For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ വരദയുമായി ഡിവോഴ്സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്; മറുപടിയുമായി ജിഷിന്‍

  |

  പ്രേക്ഷകര്‍ക്ക് സുപരിചിതരവും പ്രിയപ്പെട്ടവരവുമായ താരദമ്പതികളാണ് ജിഷിനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദയും ജിഷിനും. എന്നാല്‍ ജിഷിനും വരദയും വിവാഹമോചിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Also Read: പ്രസവ ശേഷം കുഞ്ഞിനെ കാണിച്ചില്ല, ഈ രാത്രി പിന്നിടില്ലെന്ന് പറഞ്ഞു; മകന്റെ ജനനം ജീവിതത്തെ മാറ്റി മറിച്ചു; കനിഹ

  ഇതിനിടെ ഇപ്പോഴിതാ ജിഷിന്റെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫോക്കസ് ന്യൂസ് ടിവിയോടായിരുന്നു നടന്‍ പ്രതികരിച്ചത്. നേരത്തെ വാര്‍ത്തകളോട് വരദ പ്രതികരിച്ചിരുന്നു. അനു ജോസഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വരദ പ്രതികരിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  അവസരത്തിന്റെ പേരില്‍ നടിമാരെ ചൂഷണം ചെയ്യുന്നുവെന്ന വാര്‍ത്തകളോട് ജിഷിന്‍ പ്രതികരിക്കുന്നുണ്ട്. നല്ല വേഷത്തിനായി കോപ്രമൈസ്, അഡജ്സ്റ്റ്മെന്റ് വേണം എന്ന് പറഞ്ഞ് വിളിക്കുന്നത് പെണ്‍കുട്ടികള്‍ സ്വീകരിക്കാറില്ല. സീരിയല്‍ മേഖലയില്‍ ഇങ്ങനെയുള്ള കോളുകള്‍ കുറവാണെന്നാണ് തോന്നുന്നത്. നല്ല സുരക്ഷയാണ് സീരിയല്‍ മേഖലയില്‍ എന്നാണ് ജിഷിന്‍ അഭിപ്രായപ്പെടുന്നത്.

  Also Read: 'അന്ന് എന്നെ വിളിച്ചിട്ട് ധൈര്യമായി ഇരിക്കൂ, കൂടെയുണ്ടെന്ന് പറഞ്ഞു'; സുരേഷ് ഗോപിയെ കുറിച്ച് അശ്വതി ശ്രീകാന്ത്

  പത്തുപതിനഞ്ച് ദിവസമൊക്കെ നിന്നാണ് പെണ്‍കുട്ടികള്‍ പോവുന്നത്. അവര്‍ക്ക് പ്രത്യേകമായി താമസസൗകര്യങ്ങള്‍ ഒരുക്കാറുണ്ട്. അവരുടെ കാര്യങ്ങള്‍ നോക്കാനായി കെയര്‍ ടേക്കറൊക്കെ ഉണ്ടാവാറുണ്ടെന്നും നമുക്കൊരു ജോലി പോലെ കൊണ്ടുനടക്കാനാവുന്ന പ്രൊഫഷനാണ് സീരിയല്‍ മേഖലയെന്നും ജിഷിന്‍ അഭിപ്രായപ്പെടുന്നുണ്ട്.

  ജിഷിനും വരദയും വേര്‍പിരിഞ്ഞെന്നും, സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞാണ് ഇപ്പോഴത്തെ വഴക്ക് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. ഞാന്‍ ഡിവോഴ്സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ് എന്നാണ് ജിഷിന്‍ ചോദിക്കുന്നത്. അതേസമയം എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് അവളൊരു മാസ് മറുപടി കൊടുത്തിട്ടുണ്ട്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ് എന്നും ജിഷിന്‍ ചോദിക്കുന്നു.

  Also Read: ഗീതു മോഹന്‍ദാസ് രാത്രി മുഴുവന്‍ കരഞ്ഞു, സംവിധായകന്‍ തല കറങ്ങി വീണു; പകല്‍പ്പൂരം അനുഭവം

  അതേസമയം തങ്ങള്‍
  പ്രേക്ഷകരുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. പുറത്തൊക്കെ പോവുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നതും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതും ഇഷ്ടമാണ് എന്നും താരം പറയുന്നു. തങ്ങള്‍ ഡിവോഴ്സായില്ല, ആവുമ്പോള്‍ പറയാം, കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളതെന്നും ജിഷിന്‍ പറഞ്ഞു. അതേസമയം, പരിഹരിക്കാന്‍ പറ്റാത്ത എന്തെങ്കിലും പ്രശ്നം നിങ്ങള്‍ക്കിടയിലുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോള്‍ ഇങ്ങനെയൊക്കെയാണോ ചോദിക്കുന്നതെന്നായിരുന്നു ജിഷിന്റെ മറു ചോദ്യം.

  ആറ് മാസമായി ഞാന്‍ വരദയുടെ വീട്ടിലേക്ക് പോയിട്ട് എന്ന് പറയുന്നവരോട് നിങ്ങള്‍ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ എന്നാണ് താരം തിരിച്ച് ചോദിക്കുന്നത്. എല്ലാ ദിവസും ഞാന്‍ വന്നോ, വന്നില്ലേ എന്ന് നോക്കുകയാണോ അവരുടെ ജോലിയെന്നും ജിഷിന്‍ ചോദിച്ചു. വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചോദ്യങ്ങളുമായെത്തുന്നവര്‍ക്ക് കൃത്യമായ മറുപടി തന്നെ കൊടുക്കുമെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


  കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നുണ്ട്. ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ ഗര്‍ഭം ഇങ്ങനല്ലെന്ന് പറയുന്ന വരദ ഇപ്പോള്‍ ചേച്ചിയുടെ അടുത്താണെങ്കിലും എനിക്കൊന്നും പറയാനില്ലെന്നായിരുന്നു നേരത്തെ അനു ജോസഫിന് നല്‍കിയ അഭിമുഖത്തില്‍ വരദ പറഞ്ഞത്.
  ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ് എന്നും താരം പറയുന്നു. ശരിയോ തെറ്റോ ആയിക്കോട്ടെ അത് ഓരോരുത്തരുടെ പേഴ്‌സണല്‍ കാര്യമാണെന്നും താരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്റെ ജീവിതം ഞാന്‍ ജീവിക്കട്ടേയെന്നും താരം ചോദിക്കുന്നുണ്ട്.

  വരദ നായികയായി എത്തിയ പരമ്പരയായിരുന്നു അമല. പരമ്പരയില്‍ അഭിനയിക്കുന്നതിനിടെയാണ് വരദ ജിഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് വരദയും ജിഷിനും. വിവാഹ ശേഷവും മകന്‍ ഉണ്ടായപ്പോഴും അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തുവെങ്കിലും അധികം വൈകാതെ തന്നെ വരദ ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു.

  English summary
  Finally Jishin Mohan Reacts To Reports Of Seperation From WIfe Varada
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X