For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന് സാധിക്കാത്തത് നേടാന്‍ ആരതി! ആവേശമാകാന്‍ ഗായത്രി; ബിഗ് ബോസില്‍ ഇവര്‍ ഉറപ്പ്

  |

  മലയാളത്തിലെ ഏറ്റവും ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. നാല് സീസണുകളാണ് ബിഗ് ബോസ് മലയാളം പിന്നിട്ടത്. സമൂഹത്തിന്റെ ഒരു വിഭാഗം ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ വിമര്‍ശനവും ഉന്നയിക്കാറുണ്ട്. എന്നാല്‍ ഷോ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ബിഗ് ബോസ് ചര്‍ച്ചകളില്‍ നിന്നോ വിശേഷങ്ങളില്‍ നിന്നോ അകലം പാലിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്.

  Also Read: ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു

  മലയാളത്തില്‍ ഇതുവരെ അരങ്ങേറിയതില്‍ ഏറ്റവും സംഭവബഹുലവും നാടകീയവുമായൊരു സീസണായിരുന്നു കഴിഞ്ഞു പോയത്. അടിയും വഴക്കുമൊക്കെ ബിഗ് ബോസ് വീട്ടില്‍ പതിവാണെങ്കിലും പോയ സീസണ്‍ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. കയ്യാങ്കളി മുതല്‍ മുതല്‍ സ്വയം ഇറങ്ങി പോകുന്നതിന് വരെ പോയ സീസണ്‍ സാക്ഷ്യം വഹിച്ചു.

  എന്തായാലും സീസണ്‍ 4 കഴിഞ്ഞതു മുതല്‍ ആരാധകരുടെ മനസില്‍ ഒരു ചോദ്യം മാത്രമാണ് അവശേഷിച്ചിരുന്നത്. എപ്പോഴാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുക? കഴിഞ്ഞ കുറേനാളുകളായി ഈ ചോദ്യത്തിനുള്ള ഉത്തരം തേടുകയായിരുന്നു സോഷ്യല്‍ മീഡിയ. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ മാര്‍ച്ചില്‍ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുമെന്നാണ്.

  Also Read: വലുതായപ്പോള്‍ തുണി ഇഷ്ടമില്ലാതായെന്ന് 'ഫ്രീ തിങ്കര്‍'; മുഖമടച്ച മറുപടിയുമായി അഹാന കൃഷ്ണ

  പിന്നാലെ തന്നെ ആരൊക്കെയായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഉണ്ടാവുക എന്നതിനെ ചൊല്ലിയും അഭ്യൂഹങ്ങളും ഊഹാപോഹങ്ങളുമൊക്കെ സജീവമാണ്. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെക്കുന്ന യുട്യൂബ് ചാനലുകളൊക്കെ സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളുടെ പ്രവചന പട്ടികകളുമായി കളം പിടിച്ചു കഴിഞ്ഞു. ഇതിനിടെ ഇപ്പോഴിതാ പുതിയ പ്രവചനവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ്.

  ബിഗ് ബോസ് മലയാളവുമായി ബന്ധപ്പെട്ട് വളരെയധികം ആരാധകര്‍ ഫോളോ ചെയ്യുന്ന ചാനലാണ് ബിഗ് ബോസ് മല്ലു ടോക്‌സ്. പ്രചരിക്കുന്ന താരങ്ങളുടെ പട്ടികയെക്കുറിച്ചുള്ള ചാനലിലെ പുതിയ വീഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ടാകാന്‍ സാധ്യത കല്‍പ്പിക്കുന്നവരെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇത്തവണ ബിഗ് ബോസ് വീട്ടിലുണ്ടാകാന്‍ ഏറെക്കുറെ സാധ്യത കല്‍പ്പിക്കുന്ന പേരായി വീഡിയോയില്‍ പറയുന്നത് പാല സജിയുടെ പേരാണ്. ടിക് ടോക്കിലൂടെ താരമായ വ്യക്തിയാണ് പാല സജി. പിന്നീട് ഇന്റസ്റ്റഗ്രാം റീല്‍സിലൂടേയും പാല സജി സോഷ്യല്‍ മീഡിയയിലെ താരമായി മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും സജിയുടെ പേര് പ്രെഡിക്ഷന്‍ ലിസ്റ്റിലുണ്ടായിരുന്നുവെങ്കിലും ഇത്തവണ ഏറെക്കുറെ ഉറപ്പാണെന്നാണ് വീഡിയോയില്‍ പറയുന്നത്.

  അതേസമയം പ്രവചന വീഡിയോകളിലെല്ലാം കാണുന്ന മറ്റൊരു പേര് ആരതി പൊടിയുടേതാണ്. മോഡലും സംരംഭകയുമായ ആരതി കഴിഞ്ഞ സീസണിലെ താരമായ റോബിന്റെ കാമുകി കൂടിയാണ്. അടുത്ത മാസം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കാനിരിക്കുകയാണ്. എന്നാല്‍ ആരതി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്. അതസേമയം ആരാധകര്‍ ആരതിയെ പ്രതീക്ഷിക്കുന്നുണ്ട്.

  സീരിയല്‍ താരം ആലീസ് ക്രിസ്റ്റിയുടെ പേരും വീഡിയോയില്‍ സാധ്യത കല്‍പ്പിക്കുന്ന താരമായി പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ആലീസ് ക്രിസ്റ്റി. പോയ സീസണിലെ താരമായ റോബിനുമായുള്ള ആലീസിന്റെ അഭിമുഖം വൈറലായിരുന്നു. മുന്‍ സീസണുകളിലും സാധ്യതാ പട്ടികയില്‍ ഇടം നേടിയിരുന്ന ശ്രീലക്ഷ്മി അറക്കലിന്റെ പേരും ഇത്തവണയുണ്ട്. എന്നാല്‍ ഉറരപ്പിക്കാന്‍ സാധിക്കില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്.

  ബിഗ് ബോസ് വീട്ടിലേക്ക് കഴിഞ്ഞ സീസണില്‍ തന്നെ പ്രവചിക്കപ്പെട്ട താരമായിരുന്നു ഹെലന്‍ ഓഫ് സ്പാര്‍ട്ട. ഇത്തവണ ധന്യയ്ക്ക് കോള്‍ വന്നതായും അഭിമുഖം നടത്തിയതായും റിപ്പോര്‍ട്ടുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ധന്യയുടെ പേര് ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് അവതാരക പറയുന്നത്. ടിക് ടോക്കിലൂടെയാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ഇന്ന് ധന്യ.

  ഏതാണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കുന്ന മറ്റൊരു താരം ഗായത്രി സുരേഷ് ആണ്. പോയ സീസണിലും ഗായത്രിയുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഗായത്രി ബിഗ് ബോസിന്റെ ഭാഗമാകാനുള്ള സാധ്യത ഉണ്ടെന്ന് തന്നെയാണ് അറിയാന്‍ സാധിക്കുന്നത്. ബിഗ് ബോസില്‍ പോകാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് നേരത്തെ ഗായത്രി തന്നെ പറഞ്ഞിട്ടുള്ളതാണ്.

  നടിയായ ഗായത്രി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. തന്റെ സ്‌ഫോടനാത്മകമായ പ്രസ്താവനകളിലൂടെയാണ് ഗായത്രി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. താരം ബിഗ് ബോസ് വീട്ടിലെത്തിയാല്‍ അത് ആരാധകര്‍ക്ക് ആവേശമായിരിക്കും. ബിഗ് ബോസ് മലയാളം സീസണ്‍ 2ല്‍ പ്രതീക്ഷിക്കുന്ന മറ്റൊരു താരമായി വീഡിയോയില്‍ പറയുന്ന പേര് ഹനാന്റേതാണ്. സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ഹനാന്‍. സീസണ്‍ 2വിലും ഹനാന്റെ പേര് കേട്ടിരുന്നു. ഇത്തവണ ഹനാന്റെ സാന്നിധ്യം തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  English summary
  Gayatri Suresh, Alice Christy, And Aarati Podi Will Be In Bigg Boss Malayalam Season 5: Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X