For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാര്‍ത്തികദീപം അവസാനിക്കുന്നു; ദേവനന്ദയാകുന്നത് മിസ് ചെയ്യുമെന്ന് രശ്മി സോമന്‍

  |

  ജനപ്രീയ പരമ്പരയാണ് കാര്‍ത്തിക ദീപം. സംപ്രേക്ഷണം തുടങ്ങിയ കാലം തൊട്ട് തന്നെ പരമ്പര ജനഹൃദയങ്ങള്‍ കവര്‍ന്നിരുന്നു. ആരോരുമില്ലാതിരുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിത യാത്ര പറയുന്ന പരമ്പരയാണ് കാര്‍ത്തിക ദീപം. വിവേക് ഗോപന്‍, സ്‌നിഷ ചന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രതിഭാധനരായ ഒരുപാട് താരങ്ങള്‍ പരമ്പരയില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ കാര്‍ത്തികദീപം അതിന്റെ അവാസ നാളുകളിലേക്ക് എത്തുകയാണ്.

  Also Read: മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ ഇറക്കിവിട്ട അതേ സ്കൂളിൽ മാസ്സ് എൻട്രി നടത്തി റോബിൻ

  കാര്‍ത്തിക ദീപത്തിന്റെ അവസാന ദിവസത്തെക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി രശ്മി സോമന്‍. പരമ്പര അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തുന്നതിനെക്കുറിച്ചാണ് താരം പോസ്റ്റില്‍ പറയുന്നത്. പരമ്പരയിലെ മറ്റ് താരങ്ങളോടൊപ്പമുള്ള സെല്‍ഫി പങ്കവുച്ചു കൊണ്ടായിരുന്നു രശ്മി സോമന്റെ പോസ്റ്റ്. വിശദമായി വായിക്കാം തുടര്‍ന്ന്.


  ''അങ്ങനെ ഞങ്ങള്‍ കാര്‍ത്തിക ദീപത്തിന്റെ അവസാന ദിവസത്തെ പാക്കപ്പിലെത്തി. ദൈവത്തിന് നന്ദി. ഇത്രയും നല്ല കുറേ മനുഷ്യര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. എനിക്ക് നിങ്ങളെയൊക്കെ മിസ് ചെയ്യും. ദേവനന്ദയായിരിക്കുന്നത് മിസ് ചെയ്യും. ഹൃദയഭേദകമാണ്. എത്രയും പെട്ടെന്ന് പുതിയ കഥാപാത്രങ്ങളായി നിങ്ങളെ കാണാനാകുമെന്ന് കരുതുന്നു'' എന്നായിരുന്നു രശ്മി സോമന്‍ കുറിച്ചത്.

  Also Read: വിവാഹ നിശ്ചയവും ഡിവോഴ്‌സും ഒരുമിച്ച് നടന്ന ദമ്പതികള്‍; ഗോസിപ്പിന്റെ സത്യാവസ്ഥ പറഞ്ഞ് താരങ്ങള്‍

  അധികം വൈകാതെ തന്നെ കാര്‍ത്തികദീപത്തിന്റെ ക്ലൈമാക്‌സ് സംപ്രേക്ഷണം ചെയ്യും. ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്നൊരു ക്ലൈമാക്‌സ് ട്വിസ്റ്റോടെയായിരിക്കും കാര്‍ത്തിക ദീപം അവസാനിക്കുക എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.

  തന്നെ തുടക്കത്തില്‍ വെറുക്കുകയും പിന്നീട് ജീവന് തുല്യം സ്‌നേഹിക്കുകയുമൊക്കെ ചെയ്ത ദേവനന്ദ തന്നെയാണ് തന്റെ യഥാര്‍ത്ഥ അമ്മ രഹസ്യം കാര്‍ത്തു തിരിച്ചറിയുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അരുണ്‍ കാര്‍ത്തുവിനെ ഡിവോഴ്‌സ് ചെയ്യുമോ എന്നറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരം കിട്ടുക ക്ലൈമാക്‌സ് എപ്പിസോഡിലൂടെയായിരിക്കും.

  Also Read: അവനെ ഉപേക്ഷിക്കൂ; കത്രീന കൈഫിനോട് അന്നേ പറഞ്ഞ ഇമ്രാൻ ഹാഷ്മി

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രശ്മി സോമന്‍. സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ബാലതാരമായിട്ടായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം. പിന്നീട് 1993 ല്‍ പുറത്തിറങ്ങിയ മഗ്രിബ് എന്ന ചിത്രത്തിലൂടെ അരങ്ങേറുകയായിരുന്നു. സഹനടിയായിട്ടായിരുന്നു ആദ്യം അഭിനയിച്ചത്. ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയായിരുന്നു നായികയായിട്ടുള്ള അരങ്ങേറ്റം. പിന്നീട് വര്‍ണപ്പകിട്ട്, എന്നു സ്വന്തം ജാനകിക്കുട്ടി, പ്രേം പൂജാരി, ഡ്രീംസ്, ശ്രദ്ധ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു.

  സിനിമകളേക്കാള്‍ സീരിയലുകളാണ് രശ്മിയെ താരമാക്കി മാറ്റുന്നത്. ഡിഡി മലയാളത്തില്‍ സംപ്രേക്ഷണം ചെയ്ത ഹരിയായിരുന്നു ആദ്യത്തെ പരമ്പര. പിന്നീട് അക്ഷയപാത്രം, സ്വരരാഗം, മുറപ്പെണ്ണ്, താലി, ഭാര്യ, മാംഗല്യം, അക്കരപ്പച്ച, കടമ്മറ്റത്ത് കത്തനാര്‍, വിക്യമാദിത്യന്‍, നൊമ്പരപ്പൂവ്, മന്ത്രകോടി, മകളുടെ അമ്മ തുടങ്ങി നിരവധി പരമ്പരകളില്‍ അഭിനയിച്ചു.

  പിന്നീട് പരമ്പരകൡ നിന്നും ഇടവേളയെടുത്ത രശ്മി കാര്‍ത്തിക ദീപത്തിലൂടെ തിരികെ വരികയായിരുന്നു. പരമ്പരയിലെ വില്ലത്തിയായിട്ടായിരുന്നു രശ്മിയുടെ തിരിച്ചുവരവ്. തുടക്കത്തില്‍ വില്ലത്തിയായിരുന്നുവെങ്കിലും പിന്നീട് ഈ കഥാപാത്രം പോസിറ്റീവായി മാറുകയായിരുന്നു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് കാര്‍ത്തിക ദീപം. സ്‌നിഷ ചന്ദ്രന്‍, വിവേക് ഗോപന്‍, യദു കൃഷ്ണന്‍ തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന താരങ്ങള്‍.

  ജനപ്രീയമായൊരു പരമ്പരയുടെ അവസാനമാണ് എത്തിയിരിക്കുകയാണ്. നാളിതുവരെ കാത്തിരുന്ന് കണ്ടിരുന്ന പരമ്പര അവസാനിക്കുമ്പോള്‍ എങ്ങനെയായിരിക്കും പരമ്പര അവസാനിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രിയ നായികയ്ക്ക് ഒടുവില്‍ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം സാധ്യമാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

  English summary
  Its A Wrap For Karthika Deepam Serial, Reshmi Soman Pens An Emotional Note Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X