For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം എന്നായിരിക്കുമെന്ന് പുള്ളിയ്ക്ക് പോലും അറിയില്ല; എന്‍ഗേജ്ഡ് ആയിട്ട് 5 വര്‍ഷമായെന്ന് റബേക്ക സന്തോഷ്

  |

  ബാലതാരമായി അഭിനയ രംഗത്തേക്ക് വന്നെങ്കിലും നടി റബേക്ക സന്തോഷ് തിളങ്ങിയത് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കസ്തൂരിമാനില്‍ കാവ്യ എന്ന പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്നത് നടിയാണ്. കസ്തൂരിമാന്‍ അവസാനിച്ചെങ്കിലും അതിലെ കാവ്യയെ ഇന്നും ആരാധകര്‍ മറന്നിട്ടില്ല. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

  ഏറെ കാലമായി സംവിധായകന്‍ ശ്രീജിത്ത് വിജയനും റബേക്കയും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. അന്ന് മുതലിങ്ങോട്ട് വിവാഹമെന്നാണെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. ഒടുവിലിതാ കൊഡക്‌സ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം നടി റബേക്ക സന്തോഷ് മറുപടി പറഞ്ഞിരിക്കുകയാണ്.

  rebecca

  ''പത്ത് വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയിലെത്തിയിട്ട്. ആദ്യം പരസ്യ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പിന്നീട് കുഞ്ഞികൂനന്‍ എന്ന കുട്ടികളുടെ സീരിയലില്‍ അഭിനയിച്ചു. പത്താം ക്ലാസില്‍ എത്തിയതോടെ കുറച്ച് കാലം പഠനത്തിലേക്ക് തിരിഞ്ഞു. അതിന് ശേഷം തിരിച്ച് വന്നപ്പോഴാണ് കസ്തൂരിമാനില്‍ അഭിനയിക്കുന്നത്. അങ്ങനെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കസ്തൂരിമാനിലെ കാവ്യ ആയതെന്നാണ് റബേക്ക പറയുന്നത്. കസ്തൂരിമാനിന്റെ ലൊക്കേഷനെ കുറിച്ച് പറഞ്ഞാലും തീരില്ല. മൂന്നര വര്‍ഷത്തോളം ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. പതിനഞ്ച് ദിവസം വീട്ടിലും ബാക്കി പതിനഞ്ച് ദിവസം ഷൂട്ടിലും ആയിരിക്കും.

  എന്റെ പാഷന്‍ അഭിനയമാണ്. സിനിമയും സീരിയലും ഒരുമിച്ച് വന്നാലും അഭിനയിക്കണം എന്നേ എനിക്ക് ആഗ്രഹമുള്ളു. രണ്ടിടത്തും ചെയ്യാന്‍ ഇഷ്ടമാണ്. സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ സിനിമയിലേക്കും അവസരം കിട്ടിയാല്‍ ഒന്നല്ലേ ചെയ്യാന്‍ പറ്റു. അവിടെ സിനിമ നഷ്ടപ്പെടുത്തി എന്നത് കൊണ്ട് എനിക്ക് സങ്കടമൊന്നും വരില്ല. കാരണം കസ്തൂരിമാന്‍ സീരിയലിലെ കാവ്യയായി വന്നത് കൊണ്ടാണല്ലോ പ്രേക്ഷകര്‍ എന്ന സ്വീകരിച്ചതെന്ന് റബേക്ക ചോദിക്കുന്നു.

  ഞങ്ങള്‍ സീരിയലില്‍ ഒരുമിച്ചെങ്കിലും പ്രണയമല്ല; അടുത്ത ബന്ധുക്കളാണെന്ന് വൈകിയാണ് മനസിലായത്, ദേവിക നമ്പ്യാര്‍- വായിക്കാം

  പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിനും നടി മനസ് തുറന്നിരുന്നു. '്പ്രണയം ഉണ്ട്. പ്രണയം ഇല്ലാത്തവര്‍ ആരാണ് ഉള്ളത്. ഞാന്‍ എന്‍ഗേജ്ഡ് ആണ്. പുള്ളിയുടെ പേര് ശ്രീജിത്ത് വിജയന്‍ എന്നാണ്. പുള്ളിയൊരു ഡയറക്ടറാണ്. ഞങ്ങള്‍ എഗേജ്ഡ് ആയിട്ട് ഏകദേശം അഞ്ച് വര്‍ഷമായി. കഴിഞ്ഞ ഫെബ്രുവരി പതിനാലിന് വിവാഹനിശ്ചയം നടത്തി. വിവാഹം ഇനി ഉടനെ ഉണ്ടാവുമോന്ന് ഞാന്‍ പോലും പ്രതീക്ഷിക്കുന്നില്ല. പുള്ളിയ്ക്ക് തന്നെ എന്നായിരിക്കും കല്യാണം എന്ന് അറിയില്ല. അക്കാര്യങ്ങളൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പുള്ളി ഒരു പ്രോജ്രക്ടിന്റെ തിരക്കിലാണ്. അത് കഴിഞ്ഞതിന് ശേഷമായിരിക്കും വിവാഹം ഉണ്ടാവുക എന്നും റബേക്ക പറയുന്നു.

  rebecca

  സീരിയലില്‍ നായകനായി അഭിനയിച്ച ശ്രീറാമിനെ കുറിച്ചും വീഡിയോയില്‍ റബേക്ക തുറന്ന് സംസാരിച്ചിരുന്നു. 'വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളാണ്. പുള്ളിക്കാരന്‍ ഒത്തിരി മാറിയിട്ടുണ്ട്. നന്നായി കൗണ്ടര്‍ അടിക്കും. പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും പുള്ളിയുടെ കൗണ്ടര്‍ വരിക. പക്ഷേ നമ്മള്‍ അദ്ദേഹത്തോട് നല്ല കമ്പനി ആണെങ്കില്‍ മാത്രമേ അതുണ്ടാവുകയുള്ളു. കംഫര്‍ട്ട് സോണ്‍ അല്ലെന്ന് കണ്ടാല്‍ പിന്നെ പുള്ളി മിണ്ടത്തില്ലെന്നും റബേക്ക സൂചിപ്പിക്കുന്നു.

  കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat

  മാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ടതാണ് പയ്യനെ; അറേഞ്ച്ഡ് വിവാഹം നടത്തിയതിനെ കുറിച്ച് പറഞ്ഞ് നടി ഷാലു കുര്യന്‍- വായിക്കാം

  അതേ സമയം കാണുമ്പോള്‍ ഒത്തിരി മെച്ച്യൂരിറ്റി തോന്നുമെങ്കിലും റബേക്കയുടെ സംസാരം കൊച്ച് കുട്ടികളുടെ പോലെയാണെന്ന് പറയുകയാണ് ആരാധകര്‍. മെച്ച്യൂരിറ്റി വന്നിട്ടില്ലാത്തത് പോലെയാണ് വോയിസ്. എങ്കിലും ആ സംസാരം കേട്ടിരിക്കാന്‍ നല്ല രസമുണ്ട്. ശ്രീറാമിനൊപ്പമുള്ള ചേച്ചിയുടെ ഓരോ രംഗങ്ങളും ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നാണ് ചിലര്‍ പറയുന്നത്.

  Read more about: actress serial
  English summary
  Kasthooriman Serial Fame Rebecca Santhosh Opens Up About Her Marriage With Sreejith Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X