For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ ഉടന്‍ ഹെലികോപ്റ്ററിലേക്ക് ഓടി കയറി; കൂടെവിടെ സീരിയലിലെ താരങ്ങളുടെ പുത്തന്‍ വിശേഷം വൈറലാവുന്നു

  |

  ടെലിവിഷന്‍ സീരിയലുകള്‍ക്ക് പൊതുവേ വിമര്‍ശകരാണ് കൂടുതല്‍. കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ സിനിമാ ചിത്രീകരണം നിര്‍ത്തി വെച്ചതോട് കൂടി സീരിയലിനും പ്രേക്ഷക പ്രശംസ വര്‍ധിച്ചു. ചില സീരിയലുകള്‍ സിനിമയേക്കാളും മികവ് പുലര്‍ത്താനും തുടങ്ങിയിരുന്നു. അതിലൊന്ന് ഹെലികോപ്റ്ററില്‍ നായകന്‍ വന്നിറങ്ങുന്നതാണ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും സീരിയലിലെ നായകനാണ് ഇന്‍ട്രോ സീനില്‍ ഹെലികോപ്ടറില്‍ വരുന്നത്.

  നാഗകന്യകയാണോ, ആരെയും ഞെട്ടിക്കുന്ന നടി മലൈക അറോറയുടെ കിടിലൻ ഫോട്ടോഷൂട്ട് , ചിത്രങ്ങൾ കാണാം

  സമാനമായ രീതിയില്‍ വീണ്ടും ഹെലികോപ്ടര്‍ സീനുകളുമായി മറ്റൊരു സീരിയല്‍ കൂടി എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ സീരിയലാണ് പ്രേക്ഷകരെ പോലും അമ്പരിപ്പിച്ച് കൊണ്ടുള്ള കിടിലന്‍ സീനുകള്‍ കാണിച്ചിരിക്കുന്നത്. പ്രൊമോ വീഡിയോ പുറത്ത് വന്നതോടെ എന്താണ് സംഭവമെന്ന് മനസിലാവാത്ത അവസ്ഥയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുവരെ കണ്ട കഥയിൽ നിന്നും ഒന്നിലധികം കാര്യങ്ങളാണ് ഒരൊറ്റ പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളിൽ ആരെങ്കിലും സ്വപ്നം കണ്ടതായിരിക്കാം പ്രൊമോ വീഡിയോയ്ക്ക് കാരണമെന്നാണ് ആരാധകർ പ്രവചിച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

  സൂര്യ എന്ന കോളേജ് വിദ്യാര്‍ഥിയും ഋഷി എന്ന അധ്യാപകനും തമ്മിലുള്ള സ്‌നേഹവും ഇവര്‍ക്കിടയിലെ മറ്റ് കഥാപാത്രങ്ങളുമെല്ലാം ചേരുന്നതോടെയാണ് കൂടെവിടെ ചര്‍ച്ചയാവുന്നത്. ഋഷിയും സൂര്യയും ഒന്നാവണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെങ്കിലും ഋഷിയെ സ്വന്തമാക്കണമെന്ന ആഗ്രഹവുമായി നടക്കുകയാണ് മിത്ര. ഇതോടെ സീരിയലിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയാവും എന്നറിയാനായി കാത്തിരുന്നവരുടെ മുന്നിലേക്കാണ് പ്രതീക്ഷിക്കാത്തൊരു പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്.

  സൂര്യയും ഋഷിയും വിവാഹം കഴിഞ്ഞ് ഓടി വന്ന് ഹെലികോപ്ടറിലേക്ക് കയറി പറന്ന് പോവുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇവരെ പിടിക്കാനായി ചില ഗുണ്ടകള്‍ കാറില്‍ വന്നിറങ്ങുന്നതുമെല്ലാം പ്രൊമോയിലുണ്ട്. 'സൂര്യ... ആകാശത്തിന്റെ അതിരുകളില്‍ കടന്ന് പ്രണയത്തിന്റെ വര്‍ണ്ണലോകത്തേക്ക് കൂടും തേടി പറക്കുകയാണ് നമ്മള്‍' എന്നാണ് വീഡിയോയിലൂടെ ഋഷി പറയുന്നതായി കാണിച്ചത്. ഇതോടെ ഇരുവരും വിവാഹം കഴിച്ചതാണോ, ഇതിനിടയില്‍ മറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നത്.

  ബിഗ് ബോസിൽ നിന്നും നല്ല പ്രതിഫലം ലഭിച്ചു; 35 ദിവസവും താൻ യഥാര്‍ഥ വ്യക്തിയായി നിന്നുവെന്ന് ശ്വേത മേനോന്‍- വായിക്കാം

  ഏറ്റവും ഒടുവില്‍ ഇതൊരു സ്വപ്‌നമായിരിക്കും എന്ന നിഗമനത്തിലാണ് പ്രേക്ഷകര്‍ എത്തിയിരിക്കുന്നത്. ഇവര് ചുമ്മാ ഓരോ പ്രൊമോ ഇറക്കും. അവസാനം സീരിയല്‍ കാണുമ്പോള്‍ മനസില്‍ ആവും ആരോ സ്വപ്നം കണ്ടതാണെന്ന്. ഇത്തവണയും അതിലൊരു മാറ്റമില്ലെങ്കിലും സ്വപ്‌നം ആണെങ്കിലും നല്ല കളര്‍ ആയിട്ടുണ്ടെന്ന് പറയുകയാണ് ആരാധകര്‍. ഇതുപോലെയുള്ള സ്വപ്നങ്ങള്‍ കൂടെവിടെയുടെ പ്രേക്ഷകരെ കൂട്ടുന്നുണ്ടെങ്കിലും സ്ഥിരമാവുന്നതോടെ ബോറടിച്ച് തുടങ്ങിയതായിട്ടും കമന്റിലൂടെ ചിലര്‍ പറയുന്നു.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ഏറ്റവും കൂടുതല്‍ സ്വപ്നം കണ്ട സീരിയലിനുള്ള അവാര്‍ഡ് കൂടെവിടേക്കും, മൗനരാഗത്തിനും കൊടുക്കണമെന്ന് ഏഷ്യാനെറ്റിനോട് അപേക്ഷിക്കുകയാണ്. ഇത്രയൊക്കെ സ്വപ്നം കാണാന്‍ കഷ്ട്ടപെടുമ്പോള്‍ നമ്മള്‍ അത് കണ്ടില്ലെന്ന് നടിക്കുന്നത് മോശമല്ലേ. എന്തായാലും ഇത്രയും മനോഹരമായ എച്ച് ഡി സ്വപ്നങ്ങള്‍ കൂടെവിടെയില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. വൈകാതെ സൂര്യയും ഋഷി സാറും ഒന്നിക്കുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഹിന്ദിയിലുള്ള സീരിയലിന്റെ മലയാളം റീമേക്ക് ആണ് കൂടെവിടെ. ഹിന്ദിയിലും ഇങ്ങനെ തന്നെയായിരുന്നു. പക്ഷേ മലയാളത്തില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് വിചാരിച്ചത് ഇല്ല. ഇവിടെയും പുരോഗമനം വന്ന് തുടങ്ങിയൊന്നാണ് ഒരു ആരാധകന്റെ കമന്റ്.

  Read more about: serial
  English summary
  Koodevide: Post Marriage, Soorya And Rishi Go For A Fly, Netizen Comments Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X