For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിൽ നിന്നും നല്ല പ്രതിഫലം ലഭിച്ചു; 35 ദിവസവും താൻ യഥാര്‍ഥ വ്യക്തിയായി നിന്നുവെന്ന് ശ്വേത മേനോന്‍

  |

  നടി ശ്വേത മേനോന്‍ അഭിനയിച്ച് തുടങ്ങിയിട്ട് മുപ്പത് വര്‍ഷം പൂര്‍ത്തിയായി എന്ന സന്തോഷ വാര്‍ത്തയാണ് ആഴ്ചകള്‍ക്ക് മുന്‍പ് വന്നത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത മേനോന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായിക വേഷത്തിലായിരുന്നു ശ്വേതയുടെ അരങ്ങേറ്റം എന്നതും ശ്രദ്ധേയമാണ്.

  കറുപ്പഴകിൽ മനോഹരിയായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു- കാണാം

  തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും ശ്വേത മേനോന്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളും ശ്വേതയാണ്. ഇടക്കാലത്ത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും നടി പങ്കെടുത്തിരുന്നു. വളരെ കുറച്ച് ദിവസത്തിനുള്ളില്‍ മത്സരത്തില്‍ നിന്നും പുറത്ത് വന്നെങ്കിലും അവിടെ നിന്നത് സത്യസന്ധമായിട്ടാണെന്ന് പറയുകാണ് നടിയിപ്പോള്‍.

  ബിഗ് ബോസില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ആ ഷോ പ്രത്യേകമായൊരു അനുഭവം തന്നെ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന മുപ്പത്തിയഞ്ച് ദിവസവും ശ്വേത മേനോന്‍ എന്ന യഥാര്‍ഥ വ്യക്തിത്വത്തെയാണ് പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ശ്വേത മേനോന് ബിഗ് ബോസ് ഷോ യില്‍ കൂടുതല്‍ ദിവസങ്ങള്‍ നില്‍ക്കാന്‍ ആയില്ല എന്നതിനെ പറ്റിയുള്ള ട്രോളുകളൊക്കെ ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഒരു കലാകാരി എന്ന നിലയില്‍ ട്രോളുകള്‍ ആസ്വദിക്കാനാണ് എനിക്കിഷ്ടം.

  ഞാനവിടെ നിന്ന 35 ദിവസങ്ങള്‍ക്ക് എനിക്ക് നല്ല പേയ്‌മെന്റ് കിട്ടിയിട്ടുണ്ട്. അതില്‍ എന്താണ് മറച്ച് വെക്കാനുള്ളത്. സന്തോഷത്തോട് കൂടി ഞാന്‍ അവിടെ നിന്നും വിട പറഞ്ഞു. കിട്ടിയ പണം പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിച്ചു. കുറേ യാത്രകള്‍ ചെയ്തു. പക്ഷേ പിന്നീട് ഞാനൊരു കാര്യം പഠിച്ചത് പണം ഉപയോഗിക്കുന്നത് വലറെ സൂക്ഷിച്ച് വേണമെന്നതാണ്. ബിഗ് ബോസില്‍ ഉണ്ടായിരുന്ന എല്ലാവരുമായിട്ടും ഇപ്പോഴും സൗഹൃദമുണ്ട്. ബിഗ് ബോസിന് മുന്‍പും ഞാന്‍ രഞ്ജിനി ഹരിദാസുമായി ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

  എന്നാല്‍ രഞ്ജിനിയെ കൂടുതല്‍ അടുത്ത് അറിയുന്നത് ബിഗ് ബോസിലൂടെയായിരുന്നു. കൂട്ടത്തില്‍ കൂടുതല്‍ മനസ് തുറന്നിരുന്നത് രഞ്ജിനിയുമായിട്ടാണ്. ഇപ്പോഴും രഞ്ജിനിയുമായുള്ള സൗഹൃദത്തിന് ഒരു മാറ്റവും വന്നിട്ടില്ല. പ്രേക്ഷകര്‍ക്ക് എന്നെ നന്നായിട്ടറിയാം. എന്റെ വ്യക്തിത്വത്തില്‍ സാരമായ മാറ്റം വരുത്താന്‍ ബിഗ് ബോസ് എന്നൊരു ഷോ യ്ക്ക് സാധിക്കുമായിരുന്നില്ല. ആ ഷോ യ്ക്ക് മുന്‍പും ശേഷവും ഒന്നും സംഭവിച്ചിട്ടില്ലെന്നും കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്വേത മേനോന്‍ പറയുന്നു.

  മധുബാലയെ ചുംബിക്കാൻ പറ്റില്ല; റോജ സിനിമയുടെ ലൊക്കേഷനില്‍ കരയേണ്ടി വന്ന അനുഭവത്തെ കുറിച്ച് അരവിന്ദ് സ്വാമി- വായിക്കാം

  Recommended Video

  കമന്റിട്ടയാൾക്ക് മറുപടിയുമായി ശ്വേത മേനോൻ | FilmiBeat Malayalam

  ശ്വേത മേനോന് ഏറ്റവും പ്രശംസ കിട്ടിയ സിനിമയായിരുന്നു രതി നിര്‍വ്വേദം. ഇനിയും അതുപോലെയുള്ള സിനിമകളില്‍ അഭിനയിക്കുമോ എന്ന ചോദ്യവും നടിയ്ക്ക് ലഭിച്ചിരുന്നു. 'രതിനിര്‍വ്വേദത്തിന് ഇനി അടുത്ത ഭാഗം സാധ്യമാവില്ല എന്നത് അറിയാമല്ലോ. എന്നാലും പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍കാല കഥയോ മറ്റോ പറയുന്ന ഒരു സിനിമ എടുത്താല്‍ അതില്‍ അഭിനയിക്കുന്നതില്‍ സന്തോഷമേയുള്ളു. എന്തുകൊണ്ടാണ് അത്തരം സിനിമയോട് നോ പറയണം. വളരെ മികച്ച കഥാവശ്യത്താലുള്ള ഒരു സിനിമയല്ലേ രതിനിര്‍വ്വേദം. പിന്നെ നായകന്‍, അത് പപ്പുവല്ലേ. പപ്പു ആയി ആര് വന്നാലും രതി ചേച്ചിയ്ക്ക് അതൊരു വിഷയമല്ല. അതൊക്കെ കഥാപാത്രങ്ങളുടെ കാര്യമാണ്. കഥയുെ മാത്രം വിഷയമാണെന്നും ശ്വേത മേനോന്‍ പറയുന്നു.

  വായിക്കാം

  English summary
  Mammootty Heroine Swetha Menon Opens Up Her Remuneration From Bigg Boss Malayalam Season 1
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X