For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൈബര്‍ ബുള്ളിയിംഗ് പ്രതീക്ഷിച്ചതാണ്, പക്ഷെ ഞെട്ടി...; കുടുംബവിളക്കിലെ അനന്യയായ അശ്വതി

  |

  കുടുംബ പ്രേക്ഷകര്‍ക്ക് അഭിനേതാക്കള്‍ എന്നതിലുപരിയായി തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെ പ്രിയപ്പെട്ടവരും പരിചിതരുമായിരിക്കും സീരിയല്‍ താരങ്ങള്‍. ദിവസവും കാണുന്ന മുഖങ്ങള്‍ എന്ന നിലയില്‍ ഓരോ താരവും അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളായി തന്നെയായിരിക്കും പലരുടേയും മനസില്‍ ഇടം നേടുക. അതുകൊണ്ട് തന്നെ ഒരു താരത്തിന് പകരക്കാരിയോ പകരക്കാരനോ ആയി മറ്റൊരാള്‍ എത്തുമ്പോള്‍ അത്ര പെട്ടെന്ന് പ്രേക്ഷകര്‍ സ്വീകരണമെന്നില്ല. പ്രത്യേകിച്ച് തങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ളൊരു കഥാപാത്രമായിട്ട് വരുമ്പോള്‍.

  Also Read: ഞാനിപ്പോള്‍ എല്ലാവര്‍ക്കും കിളവിയാണ്; സാമ്പത്തികമായി ബിഗ് ബോസ് നല്ലൊരു തുക തന്നുവെന്ന് സൂര്യ മേനോന്‍

  ജനപ്രീയ പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവന്‍ പ്രധാന വേഷത്തിലെത്തുന്ന പരമ്പര സംപ്രേക്ഷണം തുടങ്ങിയ കാലം മുതല്‍ക്കു തന്നെ ജനപ്രീതി നേടിയിരുന്നു. ഇന്നും ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലുണ്ട് കുടുംബവിളക്കുണ്ട്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ശ്രീനിലയം വീട്ടിലെ ഓരോ അംഗവും തൊട്ടപ്പുറത്തെ വീട്ടിലുള്ളവരാണ് കുടുംബ പ്രേക്ഷകര്‍ക്ക്. അതുകൊണ്ട് ഇക്കൂട്ടത്തില്‍ ഒരാള്‍ക്ക് പകരമാവുക എന്നത് ചില്ലറപ്പണിയല്ല.

  എന്നാല്‍ ഈ ദൗത്യത്തില്‍ വിജയിച്ച താരമാണ് ഐശ്വര്യ. കുടുംബവിളക്കില്‍ അനന്യയായി എത്തിയ ആതിര മാധവിന് പകരക്കാരിയായിട്ടാണ് ഐശ്വര്യ എത്തിയത്. പക്ഷെ വളരെ പെട്ടെന്നു തന്നെ അനന്യയായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഐശ്വര്യ. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: പ്രണയത്തിലായിരുന്നു, വഞ്ചിക്കപ്പെട്ടതോടെ പിരിഞ്ഞു; കൂടെ നിന്ന നടന് നന്ദി പറഞ്ഞ് കരണ്‍ ജോഹര്‍

  കൊമേഴ്‌സ് ബിരുദധാരിയാണ് ഐശ്വര്യ. അതുകൊണ്ട് തന്നെ ബാങ്ക് ജോലിയായിരിക്കും ഐശ്വര്യയുടെ ഭാവിയിലെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി വന്ന കൊവിഡും ലോക്ക്ഡൗണും ഐശ്വര്യയുടെ ജീവിതതത്തില്‍ പുതിയ ഏടുകള്‍ കൊണ്ടു വരികയായിരുന്നു.


  ''വീട്ടിലെ എല്ലാവരും കരുതിയിരുന്നത് ഞാന്‍ ബാങ്കിംഗിലായിരിക്കുമെന്നാണ്. ഞാന്‍ ബികോം പൂര്‍ത്തിയാക്കിയതാണ്. പിജിയും കഴിഞ്ഞതോടെയാണ് പാന്‍ഡമിക് വരുന്നത്. ഈ സമയത്ത് ചില ഫോട്ടോഷൂട്ടുകള്‍ ചെയ്തു. പരസ്യങ്ങളും മറ്റും ഇതോടെ ലഭിച്ചു. അങ്ങനെയാണ് അനൂപ് മേനോന്‍ സാറിന്റെ പദ്മയില്‍ ചെറിയൊരു വേഷം ലഭിക്കുന്നത്. അതോടെ എന്റെ വിധി മാറി മറിഞ്ഞു. മനസിനക്കരെ എന്ന പരമ്പരയിലൂടെ ഞാന്‍ ടിവിയിലെത്തുകയായിരുന്നു'' താരം പറയുന്നു.

  ഇതിന് പിന്നാലെയാണ് ഐശ്വര്യയെ തേടി അനന്യ എത്തുന്നത്. ഗര്‍ഭിണിയായതോടെയാണ് അനന്യയാകുന്നതില്‍ നിന്നും ആതിര മാധവ് പിന്മാറുന്നത്. തുടക്കത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.

  ''സാധാരണയായി പകരക്കാരായി എത്തുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ ബുള്ളിയിംഗ് നേരിടേണ്ടി വരാറുണ്ട്. പെട്ടെന്നൊരു ദിവസം പുതിയൊരാളെ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകില്ല. ഞാനും അത് തന്നെയായിരുന്നു പ്രതീക്ഷിച്ചത്. അതിന്റെ ഉത്കണ്ഠയുമുണ്ടായിരുന്നു. പക്ഷെ നല്ല റേറ്റിംഗുള്ളൊരു ഷോയുടെ ഭാഗമാകാനുള്ള അവസരം നഷ്ടമാക്കാന്‍ സാധിക്കില്ലായിരുന്നു. എന്റെ ഭാഗ്യത്തിന് പ്രേക്ഷകരുടെ പ്രശംസ നേടാനായി. ആദ്യ പ്രൊമോയ്ക്ക് ശേഷം ലഭിച്ച പിന്തുണകള്‍ വളരെ വലുതായിരുന്നു'' താരം പറയുന്നു.

  മലയാളത്തിലെ ജനപ്രീയ പരമ്പരകളിലൊന്നിലൂടെ ടെലിവിഷന്‍ കരിയര്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. ''മുമ്പില്‍ കാണുന്നത് യാഥാര്‍ത്ഥ്യമാണെന്ന് കാഴ്ചക്കാരെ വിശ്വസിപ്പിക്കലാണ് അഭിനയം. അത് കുടുംബവിളക്കിന് സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. റേറ്റിംഗ് ചാര്‍ട്ടിലെ സ്ഥാനം അതിനുള്ള തെളിവാണ്. ഈ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്'' എന്നും താരം പറയുന്നുണ്ട്.

  അതേസമയം സങ്കീര്‍ണമായ രംഗങ്ങളിലൂടെയാണ് കുടുംബവിളക്ക് കടന്നു പോകുന്നത്. ശീതളിന്റെ ജീവതത്തിലുണ്ടായ വെല്ലുവിളികളെ സുമിത്രയും കുടുംബവും എങ്ങനെയായിരിക്കും നേരിടുക എന്നാണ് കണ്ടറിയേണ്ടത്. ഇതിനിടെ പാരകളുമായി വേദിക മറുവശത്തുണ്ട്.

  English summary
  Kudumbavilakku Fame Aswathy Ash Opens Up Replacing Athira Madhav In The Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X